Author: anusha

കേരളത്തിലെ IT പാർക്കുകളിലും സ്വാശ്രയ മേഖലയിലും തൊഴിലെടുക്കുന്ന വനിതകൾക്ക് ഇന്ന് പ്രസവാവധിയും IT പ്രൊഫഷണലുകളുടെ കുഞ്ഞുങ്ങൾക്ക് തൊഴിലിടങ്ങളിൽ ക്രഷ് സൗകര്യവും സർക്കാർ ഉറപ്പു വരുത്തിയതിനു പിന്നിൽ ഒരു വീട്ടമ്മയുടെ നീണ്ട നിയമ പോരാട്ടത്തിന്റെ കരുത്തുണ്ട്. https://youtu.be/k_lOvE44R14 കുസുമം ആർ.പുന്നപ്ര എന്ന എഴുത്തുകാരിയുടെ നിശ്ചയ ദാർഢ്യവും പോരാട്ട വീര്യവും തുണയായത് സ്വകാര്യ മേഖലയിലെ അസംഘടിതരായ സ്ത്രീകൾക്ക്. എന്നിട്ടും ഇനിയും കുസുമം ആർ പുന്നപ്ര തന്റെ സ്ത്രീകൾക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല. അടുത്ത ലക്‌ഷ്യം വയോജനങ്ങളെ അടക്കം പരിപാലിക്കാൻ നിയുക്തരാകുന്ന വനിതാ ഹോം നഴ്‌സുമാരുടെ അവകാശങ്ങൾ, വൈദഗ്ധ്യം എന്നിവ സംരക്ഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയാണ് . ആലപ്പുഴയിലെ തീരമേഖലകളിൽ ബ്ലൈഡ് മാഫിയകളുടെ വലയിൽ പെട്ട് കിടപ്പാടം വരെ നഷ്ടത്തിലായ കുറെ വനിതാ മൽസ്യബന്ധന തൊഴിലാളികൾ ഇന്ന് തീരാ കടക്കെണിയിലാണ്. പലിശകൊള്ളക്കാരുടെ വലയിൽ നിന്നും അവർക്കൊരു മോചനം വേണം. സംശയിക്കണ്ടാ .. അതിനുള്ള നിയമ പോരാട്ടത്തിന്റെ തയാറെടുപ്പിലാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ എഴുത്തുകാരിയായ കുസുമം R പുന്നപ്ര എന്ന കെൽട്രോൺ മുൻ ജീവനക്കാരി.…

Read More

പനോരമിക് വിന്‍ഡോ, 40 ബര്‍ത്തുകള്‍; യാത്രയുടെ ആഘോഷം ഒരുക്കാന്‍ Ambari Utsav ബസുകള്‍ കേരളത്തിലേക്ക് വരുന്നു. സുഖകരവും സുരക്ഷിതവുമായ യാത്ര സമ്മാനിക്കുന്ന മള്‍ട്ടി ആക്സില്‍ VOLVO എ.സി. സ്ലീപ്പര്‍ ബസ്സുകളാണ് ambari utsav എന്ന പേരിൽ Karnataka RTC പുറത്തിറക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 15 ബസ്സുകള്‍ പുറത്തിറക്കിയതില്‍ എട്ടെണ്ണവും കേരളാ സെക്ടറിലേക്ക് സര്‍വീസ് നടത്തും. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന IT ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബജറ്റ് നിരക്കിൽ കര്‍ണാടക ആര്‍.ടി.സി. മള്‍ട്ടി ആക്‌സില്‍ VOLVO എ.സി. സ്ലീപ്പര്‍ ബസ് സര്‍വീസ് നടത്തുന്നത്. ഇന്ത്യയിലെ RTCകളിലെ ഏറ്റവും വലിയ ആഡംബര ബസ് സർവീസിനാണ് മിതമായ നിരക്കുമായിkarnataka RTC തുടക്കമിട്ടിരിക്കുന്നത്. ആരതി ഉഴിഞ്ഞു ചന്ദനകളഭം പൂശി റോസാപ്പൂക്കൾ വാരിവിതറിയാണ് കേരളത്തിലേക്കുള്ള ambari utsav ബസ്സുകൾ യാത്ര തിരിച്ചത്. അംബാരി ഉത്സവിന്റെ പ്രത്യേകതകള്‍ • യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കിടക്കാനും ഇരിക്കാനും സാധിക്കുന്ന 40 ബര്‍ത്തുകള്‍ • സ്‌കാന്‍ഡിനേവിയന്‍ മാതൃകയില്‍ നിർമാണം, യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ • യാത്രക്കാര്‍ക്ക്…

Read More

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാർ നിർമ്മാതാക്കളായ The Hon Hai Technology Group (ഫോക്‌സ്‌കോൺ) കർണാടകയിൽ വൻ നിക്ഷേപം നടത്തുന്നു. ബെംഗളൂരുവിൽ ഒരു ഇലക്ട്രോണിക്‌സ് നിർമ്മാണ, അസംബ്ലി യൂണിറ്റ് ഫോക്സ്കോൺ സ്ഥാപിക്കും. ആപ്പിൾ ഫോണുകളുടെ നിർമ്മാണത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കുന്നത്. പുതിയ ബെംഗളൂരു പ്ലാന്റിൽ ഫോക്‌സ്‌കോൺ ഒരു ബില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. നിക്ഷേപം 1 ബില്യൺ വരെ? ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 300 ഏക്കർ സ്ഥലത്ത് വരുന്ന പ്ലാന്റ് അടുത്ത 10 വർഷത്തിനുള്ളിൽ 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. 2023 മുതൽ 2027 വരെ നിക്ഷേപം വ്യാപിപ്പിക്കുമെന്നും ഈ കാലയളവിൽ പദ്ധതി പൂർത്തിയാകുമെന്നും സർക്കാർ അറിയിച്ചു.സംസ്ഥാന സർക്കാരോ ഫോക്‌സ്‌കോണോ നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 700 മില്യൺ ഡോളർ മുതൽ 1 ബില്യൺ ‍ഡോളർ വരെ നിക്ഷേപം നടത്തുമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു.ഏതൊക്കെ…

Read More

തിരുവനന്തപുരം: Agri-Tech ഗവേഷണത്തിൽ ഒരു digital മാറ്റത്തിനു തുടക്കമിടുന്ന സഹകരണത്തിലേർപെട്ട് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാലയായ ഡിജിറ്റൽ കേരള യൂണിവേഴ്സിറ്റിയും (Digital University Kerala, DUK) രാജ്യത്തെ പ്രമുഖ ICAR ഗവേഷണ സ്ഥാപനമായ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (Central Tuber Crops Research Institute, CTCRI) കാർഷിക സാങ്കേതിക വിദ്യകളിൽ Centre of Excellence സ്ഥാപിക്കുന്നതിനും, രാജ്യത്തുടനീളമുള്ള കാർഷിക മേഖലയിലെ Value Chain പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. CTCRIയെ Digital University Kerala (DUK) അംഗീകൃത ഗവേഷണ കേന്ദ്രമായി അംഗീകരിക്കും. കാർഷികരംഗത്ത് ഡിജിറ്റൽ പ്രവർത്തനക്ഷമതയും പരിവർത്തനവും വർദ്ധിപ്പിക്കുന്നതിന് നിരവധി നൂതന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ധാരണയായി. പി.എച്ച്.ഡി വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും പങ്കാളിത്തമുള്ള സംയുക്ത ഗവേഷണ പദ്ധതികൾ ഡിജിറ്റൽ പിന്തുണയോടെ സൃഷ്ടിക്കും . ഇത് സംബന്ധിച്ച Memorandom of Understanding (MoU) ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ Dr. സജി ഗോപിനാഥും CTCRI…

Read More

രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് ഫെബ്രുവരിയിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 83% കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മൊത്തത്തിൽ, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ ഫെബ്രുവരിയിൽ 35 ഡീലുകളിലായി 596 ദശലക്ഷം ഡോളർ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചു. 2022 ഫെബ്രുവരിയിലെ 103 ഡീലുകളിലായി 3.6 ബില്യൺ ഡോളറിൽ നിന്ന് 83% കുറഞ്ഞു. ഫിൻ‌ടെക്കും ഫുഡ്ടെക് സ്റ്റാർട്ടപ്പുകളുമാണ് PE-VC സ്ഥാപനങ്ങൾക്ക് പ്രിയങ്കരങ്ങളായത്. ഫെബ്രുവരിയിലെ മൊത്തം നിക്ഷേപത്തിന്റെ 60% നേടിയത് ഈ വിഭാഗമാണ്.Insurancedekho, PhonePe, Mintoak, Stable Money, LoanTap, LoanKuber എന്നീ ആറ് ഫിൻടെക് സ്റ്റാർട്ടപ്പുകൾ ഫെബ്രുവരിയിൽ 280 മില്യൺ ഡോളർ സമാഹരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നിക്ഷേപ പ്രവണതകളിലും മാറ്റമുണ്ടായി. കഴിഞ്ഞ വർഷം ഫിൻ‌ടെക്കുകളിലെ നിക്ഷേപത്തിന്റെ 66% വായ്പ നൽകുന്ന ബിസിനസുകളിലേക്കാണ് പോയതെങ്കിൽ, 2023 ഫെബ്രുവരിയിലെ നിക്ഷേപത്തിന്റെ 63% പേയ്‌മെന്റ് ഗേറ്റ്‌വേ സൊല്യൂഷനുകൾ നൽകുന്ന ഫിൻ‌ടെക്കുകളിലേക്കാണ് പോയത്. https://youtu.be/RYrLGflZQH4 റെസ്റ്റോറന്റ് & ഫുഡ് വിഭാഗമാണ് ഫണ്ടിംഗിൽ രണ്ടാം സ്ഥാനത്തെത്തിയത്.…

Read More

Dubai culture and Arts Authority സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട പരിപാടിയായ Sikka Arts and Design festival Al fahidi (UAE) യിൽ നടക്കുന്നു. തെരുവ് കലകൾ, ഇൻസ്റ്റാളേഷനുകൾ, പ്രദർശനങ്ങൾ, സിനിമകൾ എന്നിങ്ങനെയുള്ള വെവിധ്യങ്ങളായ കലകളുടെ പ്രദർശനമാണ് ഈ Festival. ക്രിയേറ്റീവ് ഇവൻ്റുകളും UAE യിലും GCCയിലും താമസിക്കുന്ന എമിറാത്തി കലാകാരന്മാരുടെ (Emirate Talents) കലാസൃഷ്ടികളുടെ പ്രദർശനമാണ് പ്രധാനമായും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 25 ന് തുടങ്ങിയ പതിനൊന്നാമത് Sikka Arts Festival മാർച്ച് 5 വരെ നീളും. New creativity. Same Path” എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. https://youtu.be/02uGCMh2WGc ഫാത്തിമ ജവാദ്, മറിയം അൽ ഹുറൈസ്, മൈത അൽ ഒമൈറ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ അവതരിപ്പിച്ച കലാ സൃഷ്ടികളും , കൂടാതെ മോസ അൽ ഫലാസിയുടെ ജീവൻ തുടിക്കുന്ന Tasbih സീരീസും പരിപാടിയെ മികവുറ്റതാക്കുന്നുണ്ട് .Melika Shahin ൻ്റെ Shahin(Installation ) Ali Bahmani.യുടെ Mirrorigami (Installation ) എന്നിവയാണ്…

Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം നൽകുന്ന ഫിൻടെക് സ്റ്റാർട്ടപ്പ് ത്രീ വീൽസ് യുണൈറ്റഡ് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. https://youtu.be/8su9P19Quao കണ്ണൂർ ഉൾപ്പെടെ വിവധ നഗരങ്ങളിൽ വാഹനവായ്പാ സൗകര്യം ഒരുക്കാനാണ് Three Wheels United ഉദ്ദേശിക്കുന്നത്. ഈ വർഷം ഏപ്രിലോടെ രാജ്യത്തെ 11 നഗരങ്ങളിൽ കൂടി പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യം.ത്രീ വീൽസ് യുണൈറ്റഡിന്റെ പ്ലാറ്റ്‌ഫോമിൽ നിലവിൽ 50,000 ഡ്രൈവർമാരുണ്ട്. നാലായിരത്തിലധികം ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ധനസഹായം ചെയ്തു, ഇത് 172,000 ടൺ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കിയതായി ഫൗണ്ടർമാർ.ഇ-ഓട്ടോറിക്ഷകൾ ഓടിയത് വഴി 585 കോടി രൂപയുടെ വരുമാനമാണ് അധികമായി സൃഷ്ടിച്ചത്.Series A ഫണ്ടിംഗ് വഴി 82 കോടി രൂപയാണ് Three Wheels United നിക്ഷേപം നേടിയത്.വായു മലിനീകരണം കുറയ്ക്കാനും ഡ്രൈവർമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഗൾഫ്, ആഫ്രിക്ക എന്നിവിടങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും സ്റ്റാർട്ടപ്പിന് പദ്ധതിയുണ്ട്.ഓട്ടോറിക്ഷകൾക്ക് പുറമെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഫിനാൻസ് ചെയ്യാനും സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് കോഫൗണ്ടറായ Cedrick Tandong.ലളിതമായ…

Read More

നോര്‍ക്ക – കേരളബാങ്ക് ലോൺമേള: കോഴിക്കോട് 203 സംരംഭങ്ങൾക്ക് വായ്പാനുമതി അനുവദിച്ചത് 18.22 കോടി രൂപയുടെ വായ്പ സംരംഭകർക്ക്‌ തുണയായി നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് ആശ്വാസമായി പ്രവാസി കിരൺ, പ്രവാസി ഭദ്രതാ പദ്ധതികൾ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 203 സംരംഭങ്ങൾക്കായി 18.22 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി. 251 അപേക്ഷകരാണ് വായ്പാ മേളയില്‍ പങ്കെടുത്തത്. സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട്ടെ കേരള ബാങ്ക് ശാഖകള്‍ വായ്പാത്തുക അനുവദിക്കും. കേരളാ ബാങ്കിന്റെ പ്രവാസികിരൺ, പ്രവാസി ഭദ്രത പദ്ധതികളിൽ പെടുത്തിയാണ് വായ്‌പകൾ അനുവദിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പ്രകാരമാണ്‌ വായ്‌പാമേള സംഘടിപ്പിച്ചത്. കേരള ബാങ്കിൻ്റെ പ്രവാസികിരണ്‍ പദ്ധതിയിൽ പെടുത്തി 50 അപേക്ഷകർക്കായി 11.32 കോടി രൂപയുടെ വായ്പയ്ക്കാണ് അനുമതി നല്‍കിയത്. കൃത്യമായ…

Read More