Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്രഹ്മോസ് കൊച്ചിയിലേക്ക് മാറ്റിയേക്കും
News Update

ബ്രഹ്മോസ് കൊച്ചിയിലേക്ക് മാറ്റിയേക്കും

സംസ്ഥാന ഗവൺമെന്റ് തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് (BrahMos Aerospace Ltd) കൊച്ചിയിലേക്ക് മാറ്റാൻ സാധ്യത. കളമശ്ശേരി എച്ച്എംടി ക്യാമ്പസ്സിലെ നൂറ് ഏക്കർ ഭൂമിയിലേക്ക് ബ്രഹ്മോസ് എയ്റോസ്പേസ് മാറ്റാൻ പദ്ധതിയുള്ളതായാണ് റിപ്പോർട്ട്.
News DeskBy News Desk8 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാന ഗവൺമെന്റ് തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് (BrahMos Aerospace Ltd) കൊച്ചിയിലേക്ക് മാറ്റാൻ സാധ്യത. കളമശ്ശേരി എച്ച്എംടി ക്യാമ്പസ്സിലെ നൂറ് ഏക്കർ ഭൂമിയിലേക്ക് ബ്രഹ്മോസ് എയ്റോസ്പേസ് മാറ്റാൻ പദ്ധതിയുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിർദിഷ്ട വിപുലീകരണം അടക്കമുള്ളവ കൊച്ചിയിൽ നടത്തും എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്ത് നെയ്യാർ ഡാമിനടുത്തുള്ള നെട്ടുകാൽതേരിയിൽ പ്രതിരോധ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥലം അനുവദിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ എച്ച്എംടി കാമ്പസിലെ ഭൂമി സർക്കാർ ഇതിനായി മാറ്റിവെയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. തുറന്ന ജയിലുള്ള നെട്ടുകാൽതേരി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് നീക്കം.

എന്നാൽ ബ്രഹ്മോസ് തലസ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നെട്ടുകാൽതേരിയിൽ തന്നെ ബ്രഹ്മോസ് നിലനിർത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് മിസൈൽ നിർമ്മാണ യൂണിറ്റായിരിക്കും. പദ്ധതിയെക്കുറിച്ചുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇതിൽ ഉടനടി തീരുമാനമുണ്ടാകുമെന്നും ഹനീഷ് പറഞ്ഞു. ഇങ്ങനെ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത കാര്യങ്ങളാണ് വ്യവസായ മന്ത്രിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പറയുന്നത്.

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് കേന്ദ്ര സർക്കാർ നിയന്ത്രിത കമ്പനിയായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്. എന്നാൽ കമ്പനികളുടെ സ്ഥാനം, വിപുലീകരണം എന്നിവ അടക്കമുള്ളവയിൽ അതാത് സംസ്ഥാനങ്ങൾക്ക് പങ്കുണ്ട്. അതേസമയം, ബ്രഹ്മോസ് പ്രവർത്തനങ്ങൾ പൂർണ്ണമായും കേരളത്തിൽ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. 

Kerala government is reportedly considering relocating BrahMos Aerospace from Thiruvananthapuram to 100 acres at HMT Campus in Kalamassery, Kochi, despite differing statements from officials.

banner Brahmos Aerospace Kalamassery Kerala Kochi Thiruvananthapuram
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil