വിശാൽ ചതുർവേദിയുടെ സംവിധാനത്തിൽ എത്തിയ ‘ഹനുമാൻ അംശ്’ ബോക്സ് ഓഫീസിൽ വൻ വിജയവുമായി മുന്നേറുകയാണ്. റിലീസിന് ശേഷം കുറഞ്ഞ തുടക്കമുണ്ടായിരുന്നെങ്കിലും, ആഴ്ചകൾ പിന്നിട്ടതോടെ ചിത്രം വൻ തോതിൽ പ്രേക്ഷകരെ ആകര്‍ഷിക്കുകയും കളക്ഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

പ്രദർശനം എട്ടാം ആഴ്ചയിലെത്തിയപ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് 300 കോടി രൂപയും ആഗോളതലത്തിൽ 400 കോടി രൂപയും എന്ന നേട്ടം സ്വന്തമാക്കി. റിലീസിൽ വൻ റെക്കോർഡുകൾ തീർത്ത യഷിന്റെ ‘ടോക്സിക്’ സിനിമ പിന്നീട് കളക്ഷനിൽ വേഗത കുറച്ചതാണ് ഈ ചിത്രത്തിന് വഴിമാറിയത്.
നിലവിൽ ആഗോള കളക്ഷനിൽ ‘ടോക്സിക്കിനെക്കാൾ’ ഏകദേശം 58.99 കോടി രൂപയുടെ വ്യക്തമായ മുന്നേറ്റമാണ് ‘ഹനുമാൻ അംശ്’ സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസിന് ശേഷവും തിയേറ്ററുകളിൽ സജീവമായി തുടരുന്ന ‘ടോക്സിക്കിനെ’ പിന്തള്ളിയാണ് ‘ഹനുമാൻ അംശ്’ ബോക്സ് ഓഫീസിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നത്.
‘Hanuman Ansh’, directed by Vishal Chaturvedi, crosses ₹400 crore globally and ₹300 crore net in India, surpassing Yash’s ‘Toxic’ in total box office collection
