എബിപി നെറ്റ്വർക്ക് സംഘടിപ്പിച്ച രണ്ടാമത്തെ ഐഡിയസ് ഓഫ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030-ലെ ഇന്ത്യയുടെ ഇവി ലക്ഷ്യങ്ങളെക്കുറിച്ച് താൻ ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും, വരും വർഷങ്ങളിൽ ഇന്ത്യ തീർച്ചയായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും.
പ്രതിവർഷം 16 ലക്ഷം കോടി മൂല്യമുള്ള ഫോസിൽ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ താമസിയാതെ നമ്മുടെ കർഷകർ ഹരിത ഇന്ധനവും ഹരിത ഹൈഡ്രജനും ഉത്പാദിപ്പിക്കും. പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് ”ലിഥിയം അയൺ ബാറ്ററി കാറുകളിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ലിഥിയം അയൺ ബാറ്ററിയുടെ വില അടുത്ത വർഷത്തോടെയൊക്കെ കുറയുമെന്ന് പറഞ്ഞ മന്ത്രി ഇന്ത്യ ഉടൻ തന്നെ ലിഥിയം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുമെന്നും ആഗോളതലത്തിൽ ലിഥിയത്തിന്റെ ഒരു മേജർ എക്സ്പോർട്ടറാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഹൈവേകളുടെ വികസനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച ഗഡ്കരി, വരും വർഷങ്ങളിൽ രാജ്യത്ത് പൊതുഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും പുതിയ ഹൈവേകൾ പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും പറഞ്ഞു. എല്ലാ ദിവസവും 60 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും വേഗത്തിലും അടിയന്തരമായും ഗതാഗതത്തിനായി ഹെലിപാഡുകളും ഡ്രോൺ പാഡുകളും പോലുള്ള പുതിയ സൗകര്യങ്ങൾ നിർമ്മിക്കുമെന്നും ഗഡ്കരി പറഞ്ഞു. എന്നാൽ ഇന്ത്യൻ റോഡുകളിലെ അപകട നിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
2024 ആകുമ്പോഴേക്കും റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ അത് എളുപ്പത്തിൽ നേടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി, ആളുകളുടെ സ്വഭാവം മാറേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾ ഇപ്പോഴും ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കുകയോ കാർ സീറ്റ് ബെൽറ്റ് അല്ലെങ്കിൽ ഇരുചക്രവാഹന ഹെൽമെറ്റ് നിയമങ്ങൾ പാലിക്കുകയോ ചെയ്യാത്തതാണ് ഇതിന് കാരണം. ഇന്ത്യക്കാരെ ചെറുപ്പത്തിൽത്തന്നെ ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരിക്കാൻ റോഡ് സുരക്ഷാ വിദ്യാഭ്യാസം പ്രൈമറി തലത്തിൽ അവതരിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Hydrogen is our future fuel, and India’s future vehicles will run on hydrogen and green fuels, said Nitin Gadkari, the union minister for Road Transport and Highways, during the “Ideas of India” summit organised by the ABP Network. In addition, he emphasised how lithium-ion batteries will drive India’s transition away from gasoline and diesel in the years to come. Every year, we import fossil fuels worth Rs 16 lakh crore, but very soon, Indian farmers will create green fuel and green hydrogen, says Gadkari