ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം നൽകുന്ന ഫിൻടെക് സ്റ്റാർട്ടപ്പ് ത്രീ വീൽസ് യുണൈറ്റഡ് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.
കണ്ണൂർ ഉൾപ്പെടെ വിവധ നഗരങ്ങളിൽ വാഹനവായ്പാ സൗകര്യം ഒരുക്കാനാണ് Three Wheels United ഉദ്ദേശിക്കുന്നത്. ഈ വർഷം ഏപ്രിലോടെ രാജ്യത്തെ 11 നഗരങ്ങളിൽ കൂടി പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യം.ത്രീ വീൽസ് യുണൈറ്റഡിന്റെ പ്ലാറ്റ്ഫോമിൽ നിലവിൽ 50,000 ഡ്രൈവർമാരുണ്ട്.
നാലായിരത്തിലധികം ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ധനസഹായം ചെയ്തു, ഇത് 172,000 ടൺ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കിയതായി ഫൗണ്ടർമാർ.ഇ-ഓട്ടോറിക്ഷകൾ ഓടിയത് വഴി 585 കോടി രൂപയുടെ വരുമാനമാണ് അധികമായി സൃഷ്ടിച്ചത്.Series A ഫണ്ടിംഗ് വഴി 82 കോടി രൂപയാണ് Three Wheels United നിക്ഷേപം നേടിയത്.വായു മലിനീകരണം കുറയ്ക്കാനും ഡ്രൈവർമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഗൾഫ്, ആഫ്രിക്ക എന്നിവിടങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും സ്റ്റാർട്ടപ്പിന് പദ്ധതിയുണ്ട്.ഓട്ടോറിക്ഷകൾക്ക് പുറമെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഫിനാൻസ് ചെയ്യാനും സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് കോഫൗണ്ടറായ Cedrick Tandong.ലളിതമായ വ്യവസ്ഥകളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ താഴ്ന്ന വരുമാനക്കാരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും Cedrick Tandong.
Three Wheels United (TWU), an electric car finance fintech start-up, expects to be operating in 27 locations throughout India by April 2023. In addition to the existing 16 places where it is active, the startup hopes to create a presence in 11 more. Almost 50,000 drivers use the platform, which offers a variety of products and services.