Sharjah ലെ Maliha മരുഭൂമിയിലെ പച്ച വിരിച്ചു നിൽക്കുന്ന ഈ ഗോതമ്പ് പാടം ഇന്ന് കണ്ടാൽ മണല്പരപ്പുകൾ മാത്രം കണ്ടു ശീലമുള്ള ഏതു അറബിയും ,മലയാളിയും തന്റെ വാഹനം നിർത്തി ഇറങ്ങി നോക്കി പോകും. അത്രയ്ക്ക് വശ്യമാണ് നിർമിത ബുദ്ധി നിയന്ത്രിക്കുന്ന ഈ ഗോതമ്പു പാടം. UAE യിലെ Sharjah ലെ Maliha യിലാണ് AI സംവിധാനം ഉപയോഗിച്ച് ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ അത്യാധൂനിക രീതിയിൽ ഗോതമ്പു കൃഷി നടത്തുന്നത്. 400 ഹെക്ടർ പാടത്താണ് ഇപ്പോൾ കൃഷിയുള്ളത്. ഈ ഗോതമ്പു പാടത്തിന്റെ ഭംഗി ആസ്വദിക്കാനും വിലയിരുത്തുവാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തിയിരുന്നു .
മലീഹയിലെ ഗോതമ്പ് പാടത്ത് നവംബറിലാണ് വിത്തിറക്കിയത്. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 400 ഹെക്ടർ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം നവംബറിൽ നിർവഹിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
- 2025 നുള്ളിൽ 1400 ഹെക്ടർ സ്ഥലത്തക്ക് ഗോതമ്പ് കൃഷി വ്യാപിപ്പിക്കും.
അത്യാധുനിക കൃഷി രീതികളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. - കർഷകർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതിയും വെള്ളവും നൽകുന്നത്. മാരക രാസകീടനാശിനികൾ നിരോധിച്ചിട്ടുണ്ട്.
- ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും പദ്ധതി ഷാർജക്ക് തുണയാകും.
- 15 കി.മി അകലെ നിന്നുള്ള ജലാശയത്തിൽ നിന്നാണ് പാടത്തേക്ക് വെള്ളമെത്തിക്കുന്നത്. ആറു വലിയ പമ്പുകൾ ഇതിനായി ഉപയോഗിക്കുന്നു.
പാടത്തെ കാലാവസ്ഥയും മണ്ണിന്റെ ആരോഗ്യവും AI (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗിച്ചാണ് വിലയിരുത്തുന്നത്. അതിനാൽ ഒരു തുള്ളി വെള്ളം പോലും നഷ്ടമാകില്ല. പദ്ധതി കൂടുതൽ മരുപ്രദേശങ്ങളിലേക്കു വിപുലപ്പെടുത്താനാണ് ഷാർജ സർക്കാർ തീരുമാനം. അടുത്ത വർഷം 880 ഹെക്ടറിലും മൂന്നാം ഘട്ടം 2025 ൽ 1,400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും.
ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്നു UAE യിലടക്കം ഗോതമ്പിനു ക്ഷാമം നേരിടുക്കിയതുമാണ്. ആ ഒരു അവസ്ഥയിൽ ഈ പുതിയ തുടക്കം GCC രാജ്യങ്ങൾക്കു പ്രചോദനമാണ്. നിലവിൽ യു.എ.ഇ 80 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്.
Farmers and Engineers at a 400-hectare Sharjah farm are preparing for the first harvest of an innovative wheat experiment with harvesting machinery assembling during March in the fields to collect the developed crops headed by Sharjah’s Department of Agriculture and Livestock.