പനോരമിക് വിന്‍ഡോ, 40 ബര്‍ത്തുകള്‍; യാത്രയുടെ ആഘോഷം ഒരുക്കാന്‍ Ambari Utsav ബസുകള്‍ കേരളത്തിലേക്ക് വരുന്നു. സുഖകരവും സുരക്ഷിതവുമായ യാത്ര സമ്മാനിക്കുന്ന മള്‍ട്ടി ആക്സില്‍ VOLVO എ.സി. സ്ലീപ്പര്‍ ബസ്സുകളാണ് ambari utsav എന്ന പേരിൽ Karnataka RTC പുറത്തിറക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 15 ബസ്സുകള്‍ പുറത്തിറക്കിയതില്‍ എട്ടെണ്ണവും കേരളാ സെക്ടറിലേക്ക് സര്‍വീസ് നടത്തും.
കേരളത്തിലേക്ക് യാത്ര ചെയ്യുന്ന IT ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബജറ്റ് നിരക്കിൽ കര്‍ണാടക ആര്.ടി.സി. മള്‍ട്ടി ആക്സില്‍ VOLVO എ.സി. സ്ലീപ്പര്‍ ബസ് സര്‍വീസ് നടത്തുന്നത്. ഇന്ത്യയിലെ RTCകളിലെ ഏറ്റവും വലിയ ആഡംബര ബസ് സർവീസിനാണ് മിതമായ നിരക്കുമായി
karnataka RTC തുടക്കമിട്ടിരിക്കുന്നത്. ആരതി ഉഴിഞ്ഞു ചന്ദനകളഭം പൂശി റോസാപ്പൂക്കൾ വാരിവിതറിയാണ് കേരളത്തിലേക്കുള്ള ambari utsav ബസ്സുകൾ യാത്ര തിരിച്ചത്.
അംബാരി ഉത്സവിന്റെ പ്രത്യേകതകള്‍
• യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കിടക്കാനും ഇരിക്കാനും സാധിക്കുന്ന 40 ബര്‍ത്തുകള്‍
• സ്കാന്ഡിനേവിയന് മാതൃകയില്‍ നിർമാണം, യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ
• യാത്രക്കാര്‍ക്ക് നല്ല പുറം കാഴ്ച നല്കാൻ പനോരമിക് വിൻഡോ
കേരളത്തില്‍ എറണാകുളത്തേക്ക് മാത്രമാണ് കര്‍ണാടക ആര്.ടി.സി. മള്‍ട്ടി ആക്സില്‍ VOLVO എ.സി. സ്ലീപ്പര്‍ ബസ് (ambari dream class ) സര്‍വീസ് നടത്തുന്നത്. സ്കാന്ഡിനേവിയന് മാതൃകയില്‍ നിര്‍മിച്ച ബസ്, യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും നല്കുന്നു. എറണാകുളത്തേക്ക് 1,700 രൂപയും തൃശ്ശൂരിലേക്ക് 1600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്കുള്ള ബസ്സുകള്‍ ശാന്തിനഗറില്‍ നിന്നാകും പുറപ്പെടുക. കുന്ദാപുര – ബെംഗളൂരു, മംഗളൂരു – പുണെ, ബെംഗളൂരു – സെക്കന്ദരാബാദ്, ബെംഗളൂരു – ഹൈദരാബാദ്, ബെംഗളൂരു – പനാജി എന്നീ റൂട്ടുകളിലും ambari utsav ബസ്സുകള്‍ സര്‍വീസ് നടത്തും. തീവണ്ടി യാത്ര പോലെ ക്ഷീണമില്ലാതെ ബസില്‍ സഞ്ചരിക്കാനാകും.
എറ്റവും പിന്നിലെ സീറ്റാണെങ്കില്‍ പോലും സൗകര്യങ്ങള്‍ക്ക് കുറവില്ല. നിലവില്‍ 15 വോള്‍വൊ മള്‍ട്ടി ആക്സില്‍ ബസ്സുകളാണ് പുറത്തിറക്കിയത്. ഘട്ടംഘട്ടമായി ഇത്തരം 50 ബസ്സുകള്‍ ഇറക്കാനാണ് Karnataka RTC ലക്ഷ്യമിടുന്നത്.രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ Karnataka RTC ദിവസേന 8,000 സര്‍വീസുകള്‍ നടത്തുകയും 28 ലക്ഷം കിലോമീറ്റര്‍ പിന്നിടുകയും ചെയ്യുന്നുണ്ട്. ‘യാത്രയുടെ ആഘോഷം’ എന്ന ടാഗ് ലൈനിലാണ് ബസ്സുകള്‍ പുറത്തിറക്കിയത്.