മൈക്രോസോഫ്റ്റിന്റെ (Microsoft) കോഫൗണ്ടറും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ (Bill Gates) ഇന്ത്യാ യാത്ര കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. യാത്രയിലെ ഒരുപാട് പുതിയ അനുഭവങ്ങൾ ആസ്വദിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നുണ്ട് ബിൽ ഗേറ്റ്സ്. അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം (Smriti Irani) ഭക്ഷണം പാകം ചെയ്യുന്ന വീഡിയോയും ബിൽ ഗേറ്റ്സ് ഷെയർ ചെയ്തിരുന്നു.
ഇതിനുശേഷം, ശതകോടീശ്വരൻ തന്റെ കോളേജ് സുഹൃത്തും വ്യവസായിയുമായ ആനന്ദ് മഹീന്ദ്രയെ (Anand Mahindra) കണ്ടതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സിന്റെ വീഡിയോയാണ്. മഹീന്ദ്ര ട്രിയോ (Mahindra Treo) ഇലക്ട്രിക് റിക്ഷ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് പങ്കുവെച്ചത്. വാഹനത്തെക്കുറിച്ചും സുസ്ഥിരമായ ഭാവിക്കായി EV ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബിൽ ഗേറ്റ്സ് സംസാരിക്കുന്നതും കാണാം. വീഡിയോ “ഗേറ്റ്സ് നോട്ട്സ്” എന്ന വാചകത്തോടെ ആരംഭിക്കുകയും ബിൽ ഗേറ്റ്സ് ഇ-റിക്ഷ ഓണാക്കുന്നതായി കാണിക്കുകയും ചെയ്യുന്നു.
വീഡിയോയിൽ ഇലക്ട്രിക് ത്രീ വീലറിനെക്കുറിച്ചുള്ള ചില വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. കാർബൺ എമിഷൻ ഇല്ലാത്ത ലോകത്തിലേക്കുള്ള പ്രയാണത്തിൽ കൃഷി മുതൽ ഗതാഗതം വരെ എല്ലാത്തിലും ഒരു പുനർ നിർമാണം ആവശ്യമാണെന്നും മഹീന്ദ്ര ട്രിയോയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നു.
വീഡിയോ പങ്കുവെച്ച ബിൽ ഗേറ്റ്സ് ഇന്ത്യയിലെ ഇന്നവേഷനുകളിൽ തനിക്കുളള അതിശയവും പ്രകടിപ്പിച്ചു. “131 കിലോമീറ്റർ (ഏകദേശം 81 മൈൽ) വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും കഴിവുള്ള ഒരു ഇലക്ട്രിക് റിക്ഷ ഞാൻ ഓടിച്ചു. ഗതാഗതമാർഗങ്ങളിലെ ഡീകാർബണൈസേഷനിൽ മഹീന്ദ്ര പോലുള്ള കമ്പനികൾ സംഭാവന ചെയ്യുന്നത് പ്രചോദനം നൽകുന്നു,” ബിൽ ഗേറ്റ്സ് പറഞ്ഞു.
ബിൽ ഗേറ്റ്സ് ഓടിച്ച മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഇന്ത്യയിൽ 2.92 മുതൽ 3.02 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയിലാണ് വിൽക്കുന്നത്. 8 kW പവറും 42 Nm ടോർക്കുമുളള ഒരു ലിഥിയം-അയൺ ബാറ്ററി EV-യെ ശക്തിപ്പെടുത്തുന്നു. കിലോമീറ്ററിന് 50 പൈസ മാത്രമാണ് വാഹനത്തിന്റെ കുറഞ്ഞ പ്രവർത്തനചെലവ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, വാഹനത്തിന്റെ ബാറ്ററി 3 മണിക്കൂറും 50 മിനിറ്റും കൊണ്ട് ചാർജ് ചെയ്യാം.
Microsoft co-founder and billionaire Bill Gates’ India trip has been in the news for a few days now. Bill Gates is enjoying many new experiences while traveling and sharing them on social media. Bill Gates recently shared a video of him cooking food with Union Minister Smriti Irani. After this, the billionaire met his college friend and businessman Anand Mahindra who also made headlines.