ലോകത്തിലെ വൻകിട ടെക് കമ്പനികളിൽ പിരിച്ചുവിടലുകൾ തുടരുമ്പോൾ ഇന്ത്യയിലെ സർവീസ് സെക്ടറിന് തിളക്കം കൂടുകയാണ്. സർവീസ് സെക്ടറിലെ പ്രവർത്തന വളർച്ച 12 വർഷത്തെ ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ സേവന മേഖലയാണ് ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത്. പാൻഡെമിക്കിലെ അടച്ചു പൂട്ടലുകൾക്ക് ശേഷം ജോലികളും വ്യവസായ പ്രവർത്തനങ്ങളും നിരന്തരം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
12 വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചാ നിരക്ക്
എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ (S&P Global India Services PMI) റിപ്പോർട്ടനുസരിച്ച്, സേവനമേഖലയിൽ 9 മാസത്തെ തുടർച്ചയായ തൊഴിൽ വർധനയുണ്ടായി. പുതിയ ബിസിനസുകൾ കുതിച്ചുയർന്നതോടെ 2023 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് 12 വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കാണ്. നൗക്രി ജോബ്സ്പീക്ക് സർവേ പ്രകാരം (Naukri Jobspeak survey) വിവിധ സർവീസ് മേഖലകളിലെ പുതിയ ജോലികളുടെ എണ്ണം 2023 ഫെബ്രുവരിയിൽ റിയൽ എസ്റ്റേറ്റ്- 13 ശതമാനം, ഹോസ്പിറ്റാലിറ്റി-10 ശതമാനം, ഹെൽത്ത് കെയർ- 10 ശതമാനം, എന്നിങ്ങനെ ഇരട്ട അക്ക വളർച്ച കൈവരിച്ചു. മൊത്തത്തിൽ നിയമനങ്ങളിൽ ഫെബ്രുവരിയിൽ 9% വളർച്ചയുണ്ടായി, ഇത് കോവിഡിന് മുമ്പുള്ള 7% വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണ്, Naukri.com ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയൽ പറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ, റിയൽ എസ്റ്റേറ്റ് മേഖലയിലാണ് തൊഴിലവസരങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച ഉണ്ടായത്. പിന്നാലെ ബാങ്കിംഗ്, ഓയിൽ & ഗ്യാസ്, ട്രാവൽ & ഹോസ്പിറ്റാലിറ്റി മേഖല എന്നിവയുണ്ട്.
തൊഴിൽ ചെയ്യുന്ന സ്ത്രീകളിലും വർദ്ധന
സോഫ്റ്റ്വെയർ, ട്രാവൽ സർവീസസ് എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ പിൻബലത്തിൽ, ഇന്ത്യയുടെ സർവീസ് എക്സ്പോർട്ട് 2021 ഡിസംബറിലെ 26 ബില്യൺ ഡോളറിൽ നിന്ന് 20.4 ശതമാനം വർധിച്ച് 2022 ഡിസംബറിൽ 31.3 ബില്യൺ ഡോളറായി. സ്ത്രീ തൊഴിലാളി ജനസംഖ്യാ അനുപാതം 2017-18-ലെ 23.7 ശതമാനത്തിൽ നിന്ന് 2021-22-ൽ 35.8 ശതമാനമായി ഉയർന്നു. ഇന്ത്യയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളിൽ ഏറ്റവും അധികം പേരും ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവരാണ്. ബിരുദാനന്തര ബിരുദമോ ഉയർന്ന ബിരുദമോ ഉള്ള ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതവും അഞ്ച് വർഷത്തിനുള്ളിൽ 34.5% ൽ നിന്ന് 36.8% ആയി വർദ്ധിച്ചു.
As layoffs continue at the world’s biggest tech companies, India’s service sector is looking brighter. Reports indicate that activity growth in the services sector has reached a 12-year high.The service sector plays the largest role in India’s economy.