അദാനി ഗ്രൂപ്പിൽ നടത്തിയ 15,446 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് GQG ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ രാജീവ് ജെയിൻ ഈ ആഴ്ച നിക്ഷേപകർക്ക് മുന്നിൽ വിശദീകരിക്കും.
GQGയുടെ (GQG Partners) ചെയർമാനും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ രാജീവ് ജെയിൻ (Rajiv Jain) ഈയാഴ്ച ഓസ്ട്രേലിയയിലെ ഇടപാടുകാരെയും നിക്ഷേപകരെയും കാണുകയും ഗൗതം അദാനിയുടെ സാമ്രാജ്യത്തിലെ നിക്ഷേപത്തിന് പിന്നിലെ കമ്പനിയുടെ യുക്തി വിശദീകരിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2021-ൽ കമ്പനി ഓസ്ട്രേലിയയിൽ ലിസ്റ്റ് ചെയ്തതിനുശേഷം രാജീവ് ജെയ്നിന്റെ ആദ്യ ഓസ്ട്രേലിയൻ സന്ദർശനമാണിത്.
GQG പാർട്ണേഴ്സ്, നാല് അദാനി ഗ്രൂപ്പ് കമ്പനികളിലായി 15,446 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (Adani Green Energy Ltd), അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (Adani Transmission Ltd), അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (Adani Enterprises Ltd), അദാനി പോർട്ട്സ് (Adani Ports and Special Economic Zone Ltd) എന്നിവയിലാണ് GQG നിക്ഷേപം നടത്തിയത്.
സെക്കൻഡറി മാർക്കറ്റ് ബ്ലോക്ക് ഡീലുകൾ വഴിയാണ് ഇടപാട് നടന്നത്. ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് (Jefferies India Private Limited) ഇടപാടിന് ഇടനിലക്കാരനായത്. യുഎസിലെ ഫ്ലോറിഡ ആസ്ഥാനമായുള്ള ബൊട്ടീക്ക് നിക്ഷേപ സ്ഥാപനമാണ് GQG പാർട്ണേഴ്സ്. മ്യൂച്വൽ ഫണ്ടുകൾ, സ്വകാര്യ ഫണ്ടുകൾ, പബ്ലിക് ഏജൻസികൾ, സോവറിൻ ഫണ്ടുകൾ തുടങ്ങി ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി GQG ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം ചെയ്യുന്നു.
കഴിഞ്ഞയാഴ്ച ഓപ്പൺ മാർക്കറ്റിലൂടെ എസ്ബി അദാനി ഫാമിലി ട്രസ്റ്റ് (SB Adani Family Trust) നാല് ഗ്രൂപ്പ് സ്ഥാപനങ്ങളിലുമായി ഏകദേശം 21 കോടി ഓഹരികൾ വിറ്റു. അദാനി ട്രാൻസ്മിഷന്റെ 2.84 കോടി ഓഹരികൾ ഒന്നിന് 668.4 രൂപ നിരക്കിൽ 1,898 കോടി രൂപക്ക് GQG പാർട്ണേഴ്സ് വാങ്ങി. 3.87 കോടി ഷെയറുകൾ അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ 5,460 കോടിക്ക് വാങ്ങി. 8.86 കോടി ഷെയറുകൾ അദാനി പോർട്ട്സിൽ 5,282 കോടി രൂപയ്ക്കാണ് വാങ്ങിയത്. 5.56 കോടി ഓഹരികൾ അദാനി ഗ്രീൻ എനർജിയിൽ 2,806 കോടി രൂപയ്ക്കാണ് വാങ്ങിയത്.
ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ചിന്റെ നിർണായക റിപ്പോർട്ട് വന്നതോടെ ഉണ്ടായ 135 ബില്യൺ ഡോളറിന്റെ സ്റ്റോക്ക് നഷ്ടത്തിന് ശേഷം അദാനി ഗ്രൂപ്പിലെ ആദ്യത്തെ പ്രധാന നിക്ഷേപമാണിത്. നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകർ അദാനി ഓഹരികളിൽ നിന്ന് പൂർണമായി എക്സിറ്റ് ചെയ്ത സമയത്താണ് GQG-യുടെ ഓഹരി വാങ്ങൽ.
GQG Investments’ Rajeev Jain will inform investors this week about its Rs 15,446 crore investment in the Adani Group.GQG (GQG Partners) chairman and chief investment officer Rajiv Jain will meet with customers and investors in Australia this week to discuss the business’s reasoning for investing in Gautam Adani’s enterprise, according to a statement from the company. Rajeev Jain will be visiting Australia for the first time since the firm was listed in Australia in 2021.