ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് ടൂറിസ്റ്റ് വിസയ്ക്കുള്ള നടപടികളിൽ ഇളവ് വരുത്തി സൗദി അറേബ്യ.
പ്രവാസികൾക്ക് തൊഴിൽമേഖല പരിഗണിക്കാതെ വിസ നൽകാനാണ് സൗദി ടൂറിസം തീരുമാനമെടുത്തത്. Visit Saudi എന്ന പ്ളാറ്റ്ഫോം വഴി ഇലക്ട്രോണിക് ടൂറിസം വിസയ്ക്ക് അപേക്ഷിക്കാൻ റെസിഡൻസ് പെർമിറ്റ് മതിയാകും. www.visitsaudi.com, www.mofa.gov.sa എന്നീ വെബ്സെെറ്റുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാം.
ഇത്തവണ തീർത്ഥാടനം നടത്തുന്ന വിശ്വാസികളുടെ എണ്ണം 90 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ഇ- അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നവർക്ക് ഉംറ ചെയ്യാനും മദീനയിലെ പ്രവാചകന്റെ പള്ളിയിൽ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന അൽ റൗദ അൽ ശരീഫ സന്ദർശിക്കാനും അനുവാദമുണ്ട്. പക്ഷേ പേഴ്സണൽവിസിറ്റ്, ടൂറിസം വിസ തുടങ്ങിയ രേഖകൾ കൈവശമുണ്ടാവണം എന്നുമാത്രം. ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്
Saudi Arabia stated on Thursday that all expatriate residents in GCC nations, regardless of occupation, will be able to get a tourist visa. The Ministry of Tourism announced the decision stating that expatriate residents in GCC nations can receive an electronic tourism visa by applying through the “Visit Saudi” platform, providing their residency permit is valid for at least three months.