ബഹറൈൻ പാസ്പോർട്ട് ഉടമകൾക്ക് തങ്ങളുടെ പാസ്പോർട്ട് കാലാവധി തീർന്നാലോ, അതിന്റെ കാലഹരണ തീയതി അടുത്താലോ ഇതാ കോളടിച്ചു. അവർക്കിനി ലഭിക്കുക ഡിജിറ്റൽ ശക്തിയുള്ള ആഗോള പാസ്പോർട്ടാകും.
ഡിജിറ്റലിലേക്കുള്ള മാറ്റത്തിനു ആക്കം കൂട്ടിയ ബഹ്റൈൻ ഇതാ പുറത്തിറക്കുന്നു ഇ -പാസ്പോർ. E -Passport .
നൂതന സുരക്ഷാ സംവിധാനങ്ങളോടെയാകും ബഹ്റൈന്റെ ആഗോള റാങ്കിംഗ് ഉയർത്തുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന E-പാസ്പോർട്ടുകൾ ബഹറിൻ മാർച്ച് 20-ന് പുറത്തിറക്കുക. പാസ്പോർട്ടിൽ ഉള്ള ഇലക്ട്രോണിക് ചിപ്പ് ലോകമെമ്പാടുമുള്ള വിവിധ വിസകൾ കൂടുതൽ എളുപ്പത്തിൽ നേടാൻ സഹായിക്കും .
പുതിയ E-പാസ്പോർട്ടുകൾ നൽകുന്നതിനുള്ള നടപടികൾ മാർച്ച് 20-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ Nationality, Passports and Residence Affairs (NPRA) അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ- Sheikh Hisham bin Abdulrahman Al Khalifa അറിയിച്ചു.
The Nationality, Passports and Residence Affairs വകുപ്പ് ആദ്യം നിലവില പാസ്പോർട്ട് കാലഹരണപ്പെട്ടവർക്കും കാലഹരണ തീയതിയോട് അടുക്കുന്നവർക്കും E-പാസ്പോർട്ട് നൽകും,
E -പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നത് ഡിജിറ്റൽ പരിവർത്തനത്തിലുള്ള രാജ്യത്തിന്റെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഹിഷാം പറഞ്ഞു, പുതിയ രൂപകൽപ്പനയിൽ ആദ്യമായി ഉപയോഗിക്കുന്ന ആധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ അടങ്ങിയിരിക്കുന്നുവെന്ന് ഷെയ്ഖ് ഹിഷാം വിശദീകരിച്ചു.
ഡാറ്റാ പേജിൽ എക്കാലത്തെയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഏഴ് പരിരക്ഷിത പാളികൾ- protected layers – അടങ്ങിയിട്ടുണ്ടെന്ന് എച്ച്ഐഡിയുടെ പ്രതിനിധി കോളിൻ ഹോവൽ പറഞ്ഞു.
E -പാസ്പോർട്ട് ഡിസൈനിൽ ബഹ്റൈന്റെ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന പ്രധാന ചിഹ്നങ്ങളായ കുതിരകൾ ,പരുന്തുകൾ , ഫിസ്കർ മത്സ്യം, സുഹൈൽ നക്ഷത്രം, മറ്റു നക്ഷത്രങ്ങൾ എന്നിവയെവള്ളം ഉൾപ്പെടുത്തിയിട്ടുണ്ട്.
“പാസ്പോർട്ടിന്റെ പേജുകളിൽ ഭൂതകാലത്തെയും വർത്തമാനകാലത്തെയും സംയോജിപ്പിക്കുന്ന നഗര കെട്ടിടങ്ങളുടെ പെയിന്റിംഗുകൾ, ചരിത്രപരവും സാംസ്കാരികവുമായ കേന്ദ്രങ്ങൾ എന്നിവ കോർത്തിണക്കിയ പുതിയ ഡിസൈനാണ്. ബഹ്റൈന്റെ ആധുനികതയുമായി ലയിപ്പിച്ചിരിക്കുന്ന ,സൗന്ദര്യത്തിന്റെയും നാഗരികതയുടെയും മൗലികതയുടെയും സമ്പന്നമായ ചരിത്രം പറയുന്ന, ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
The action is a part of the “digitisation activities outlined in the overall sector development strategies, which were launched with the Kingdom’s comprehensive Economic Recovery Plan,” the Bahraini government said in an email.The new e-passport has a security chip that stores the passport holder’s biometric data.According to the statement, it also has a creative design that highlights the culture and heritage of the Kingdom.