ഇന്ത്യയിലെ ചൈനീസ് CCTV ക്യാമറകൾ ഡാറ്റ ചോർത്തുന്നുണ്ടോ? നിരോധിക്കണമെന്നാവശ്യം
ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സുരക്ഷയ്ക്ക് വരെ ഭീഷണിയായേക്കാവുന്ന ചൈനീസ് CCTV ഇന്ത്യയിൽ നിരോധിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിലെ ആശങ്ക അടിയന്തിരമായി പരിഗണിക്കണമെന്നും , ചൈനീസ് CCTV ക്യാമറകളുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിക്ക് നിവേദനം നൽകി.
ഇന്ത്യയിൽ ഉപയോഗത്തിലുള്ള ചൈനീസ് CCTVകൾക്കും അതിലെ ഡാറ്റ പുറത്തുള്ള ഉപകരണങ്ങളിലേക്ക് അയക്കുവാൻ കഴിയും. മുൻപ് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതുപോലെ, ചൈനീസ് CCTVയുടെ ഉപയോഗവും രാജ്യത്ത് ഉടൻ നിരോധിക്കണമെന്ന് CAIT ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു.
CCTVകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ നയം ഉണ്ടാക്കണമെന്നും, രാജ്യത്തിന്റെ ഡാറ്റയുടെ കബളിപ്പിക്കൽ പരിരക്ഷ ഉറപ്പാക്കാൻ ഒരു ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ഉടൻ പാർലമെന്റ് പാസാക്കണമെന്നും CAIT ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിലവിലുള്ള CCTV നിർമ്മാതാക്കളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പിന്തുണാ നയവും പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡാറ്റാ പ്രൊട്ടക്ഷൻ നിയമമോ, മോണിറ്ററിംഗ് സംവിധാനമോ ഇല്ലെങ്കിൽ, അത്തരം CCTV സംവിധാനങ്ങൾ വഴി ലഭിക്കുന്ന ഡാറ്റയോ വിവരങ്ങളോ ലോകത്തെവിടെയും എളുപ്പത്തിൽ കൈമാറാൻ കഴിയും. CCTV നെറ്റ്വർക്കുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) ക്യാമറകൾ ഉപയോഗിക്കുന്നുവെന്നതും CCTVസിസ്റ്റങ്ങളുടെ ഇന്റർനെറ്റ് ഓപ്പറേറ്റഡ് ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ് (ഡിവിആർ) ഏത് സമയത്തും ആവശ്യമുള്ള തലത്തിൽ മാറ്റങ്ങൾ വരുത്താമെന്നതും കേന്ദ്രം കണക്കിലെടുക്കണമെന്നും CAIT ആവശ്യപ്പെട്ടു.
ചൈനീസ് ഗവൺമെന്റിന്റെ നിയന്ത്രണത്തിലോ ഭാഗികമായോ ഉടമസ്ഥതയിലോ ഉള്ള ചൈനീസ് കമ്പനികളുടെ CCTV ക്യാമറകൾ ഇന്ത്യയിൽ ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന് CAIT ആരോപിക്കുന്നു.
അമേരിക്ക, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ചൈനീസ് CCTV ഉപയോഗം നിരോധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
CAIT ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ, സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ, മാസ്റ്റർകാർഡ് സി. ഇ. ഒ മൈക്കൽ മൈബാക്ക് (chief executive officer of Mastercard), CAIT ദേശീയ സെക്രട്ടറി
എസ്. എസ്. മനോജ് തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.