ആശയങ്ങൾ ഒരിക്കൽ വികസിപ്പിച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന ധാരണ സ്റ്റാർട്ടപ്പുകൾ മാറ്റണം. ഇന്ന് പുതുമയുള്ള ആശയം നാളെ കാലഹരണപ്പെടുമെന്ന ബോധമുണ്ടാകണം. സ്വയം നവീകരണത്തിന് വിധേയമാകണമെന്നും കാലത്തിനനുസരിച്ച് പുതിയ ആശയങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി സ്റ്റാർട്ടപ്പുകളെ ഓർമ്മിപ്പിച്ചു.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC -Kerala Development and Innovation Strategic Council) ദ്വിദിന പരിപാടിയായ ഇന്നൊവേഷൻ ഡേ “Innovation Day” തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.
സാങ്കേതികവിദ്യ- Technology_ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തങ്ങൾ മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കും. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് എല്ലാ മേഖലകളിലും മികച്ച മുന്നേറ്റം നടത്താൻ കേരളത്തിന് കഴിയും.
സാങ്കേതികവിദ്യ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് സഹായകമാണെങ്കിലും അതിന് ചില പോരായ്മകളും ഉണ്ട്. സാങ്കേതിക വിദ്യകൾ മനുഷ്യന്റെ ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിക്കാനും മനുഷ്യനെ നിഷേധാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
Startups are reluctant to come up with new ideas, according to Kerala’s finance minister, KN Balagopal. Startups need to dispel the assumption that once an idea is produced, it’s game over. An notion that is novel now can be deemed outdated tomorrow. The minister urged the startups to continually innovate themselves and grow as thinkers over time.