ഇംഗ്ലിഷ് പത്രങ്ങളെ കൂടാതെ 2 തെലുങ്കും 3 തമിഴും ഒരു കന്നഡയും 7 മലയാള പത്രങ്ങളും കെ പി പി എല്ലിന്റെ പേപ്പർ സ്വീകരിക്കുന്ന ഇക്കൂട്ടത്തിലുണ്ട്. ഇറക്കുമതി കടലാസിനെക്കാൾ വിലക്കുറവുള്ളതിനാൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ പത്രങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ “സ്വന്തം’ കടലാസിൽ താത്പര്യം പ്രകടിപ്പിച്ചു വരുന്നു. അങ്ങനെ കേരളം പഴയ പെരുമതിരിച്ചു പിടിക്കുകയാണ്. . തീന്നിട്ടില്ല.
കേന്ദ സർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച, കേരളം ഏറ്റെടുത്ത “കാസർഗോഡ് ഭെൽ’ ഒരു തിരിച്ചുവരവിലേക്കുള്ള അക്ഷീണ പരിശ്രമത്തിലാണ്. ഭേൽ ഇന്നിപ്പോൾ സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. ചുരുങ്ങിയകാലം കൊണ്ട് ഭെല്ലിനു ലഭിച്ചത് അമെരിക്കയിലേക്കും ഗൾഫ് നാടുകളിലേക്കും ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ 1. 25 കോടിരൂപയുടെ അന്താരാഷ്ട്ര ഓർഡർ
“ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ’ രൂപീകൃതമായത് 1970ലാണ്. 1982 ഫെബ്രുവരി 26ന് കമ്പനിയിൽനിന്ന് ആദ്യറീൽ പേപ്പർ പുറത്തുവന്നു. പിന്നെ, സമാനതകളില്ലാത്ത കേരളം വ്യവസായ രംഗത്ത് നിന്നും തിരിഞ്ഞു നോക്കാനാകാത്ത വിധം പേപ്പർ നിർമാണത്തിലെ കുതിപ്പായിരുന്നു. അതോടെ രാജ്യത്തെ ഒന്നാം കിട പത്രക്കടലാസ് നിർമാണ സ്ഥാപനമെന്ന അംഗീകാരവും, “മിനിരത്ന’ പദവി യും കിട്ടി. എന്നാൽ ഒരിടക്കാലത്തെ കേരളത്തിലെ വ്യവസായ വാണിജ്യ രംഗത്തെ പിടിപ്പുകേടിന്റെ കണ്ണ് നനയിക്കുന്ന ഉദാഹരണമായി ഒരു സംഘം ഇതിനെ മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥ അഴിമതിയും സാങ്കേതികവിദ്യാ നവീകരണമില്ലായ്മയും കേരളത്തിന്റെ കൂടപ്പിറപ്പായപ്പോൾ ആ വ്യവസായ വൈറസ് കെ പി പി എല്ലിനെയും ഗുരുതരമായി ബാധിച്ചു. ലാഭം കുമിഞ്ഞു കൂടിയപ്പോൾ കേന്ദ്രസർക്കാർ നൽകിയ മിനി രത്ന പദവി തി രിച്ചെടുക്കപെട്ടു. നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയ കമ്പനിയെ വിൽക്കാൻ 2002ൽ വാജ്പേയി സർക്കാർ താൽപ്പര്യപത്രം ഇറക്കി. ആദ്യ നരേന്ദ്ര മോദി സർക്കാ സ്വകാര്യവത്കരണത്തിലേക്കുള്ള നാപടികൾക്കു ആക്കം കൂടി. നിക്ഷേപ, സംരംഭകത്വത്തിന്റെ പാതയിലൂടെ വ്യവസായ വാണിജ്യ രംഗത്ത് പുത്തൻ പാത വെട്ടിത്തെളിച്ചു തുടങ്ങിയ കേരള സർക്കാരാണ് പിനീട് ഉണർന്നു പ്രവർത്തിച്ചത്തു. സ്വകാര്യ വിത്പനയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഒന്നാം പിണറായി സർക്കാർ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു നിയമനടപടിയാരംഭിച്ചു. ട്രിബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററെ സമീപിച്ച് കേരളം കമ്പനിയെ സ്വന്തമാക്കി.
ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെൻഡറിൽ പങ്കെടുത്താണ് ഈ സ്ഥാപനം ഏറ്റെടുത്തത്. പിനീട് കാര്യങ്ങൾ ധൃത ഗതിയിലും ആസൂത്രിതവുമായി മുന്നോട്ടു പോയി. 3 വർഷം അടഞ്ഞുകിടന്ന ന്യൂസ് പ്രിന്റ് ഫാക്റ്ററി ഏറ്റെടുത്ത് 2021 മേയിൽ വീണ്ടും തുറന്ന് “കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്’ എന്നപേരിൽ പൂർണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനിയായി പ്രവർത്തനമാരംഭിച്ചു. കെ പി പി എൽ പുനരുദ്ധാരണത്തിന്റെ ഒന്നാം ഘട്ടത്തിന് സംസ്ഥാനം വകയിരുത്തിയത് 34. 30 കോടി രൂപ. വകയിരുത്തിയ രണ്ടാം ഘട്ടം 44. 94 കോടി രൂപ വിനിയോഗിച്ചു പുനരുദ്ധാരണവും ശക്തിപെടുത്തലും പൂർത്തിയായതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണം തുടങ്ങാനായി അതാകട്ടെ വമ്പൻ വിജയവുമായി ദേശിയ പത്രങ്ങളടക്കം 16 പത്രങ്ങൾ മുന്നോട്ടു വന്നു ഇവിടെ നിന്നും അച്ചടി പേപ്പർ വാങ്ങാൻ. 2022 കേരളപ്പിറവി ദിനത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കടലാസ് ഉൽപ്പാദനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കെ പി പിഎല്ലിൽ ഇനിയുള്ള പദ്ധതി ഇങ്ങനെയാണ്
മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും 5 ലക്ഷം ടൺ വാർഷിക ഉൽപാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കേരളത്തിന്റെ ഈ കടലാസ് കമ്പനിയെ മാറ്റും. .പത്രക്കടലാസ് വിൽപനയിലെ പുരോഗതി.
1700 സ്ഥിരം ജീവനക്കാരും, കാഷ്വൽ- കോൺട്രാക്റ്റ് തൊഴിലാളികൾ എന്നിവരും പരോക്ഷമായി ജോലി ലഭിച്ചവർ ഉൾപ്പെടെ പതിനായിരത്തോളം പേർക്ക് ജോലി നൽകിയ ഹിന്ദുസ്ഥാൻ കമ്പനി അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ അത്രയും കുടുംബങ്ങളാണ് അനാഥരായതു. വിൽപ്പന നടത്തിയിരുന്നെങ്കിൽ ഈ ഫാക്ട്ടറിയുടെ 780 ഏക്കറും സ്വകാര്യ കുത്തകകളുടെ കൈയിലേക്ക് മാറുമായിരുന്നു. ഇന്ന് ഈ 780 ഏക്കർ വിറ്റാൽപോലും കേരളം ചെലവഴിച്ച തുകയുടെ എത്രയോ മടങ്ങു തിരികെ കിട്ടുമെന്ന ആസ്തിയാണ്.
കേന്ദ സർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച “കാസർഗോഡ് ഭെൽ’ പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച കോടികളുടെ ബാധ്യതയും എറ്റെടുത്താണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്. ബിഎച്ച്ഇഎല്ലിന് ഭെൽ ഇലക്റ്റ്രിക്കൽ മെഷിൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51ശതമാനം ഓഹരികളും കേരള സർക്കാർ വാങ്ങി. 10 മാസത്തിനുള്ളിൽ ജനറേറ്ററുകൾ നിർമ്മിച്ചു നൽകാനുള്ള അന്താരാഷ്ട്ര ഓഡറുകൾ നേടിയെടുക്കാനും സാധിച്ചു. അമെരിക്കയിലേക്കും ഗൾഫ് നാടുകളിലേക്കും ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ ലഭിച്ചത് 1. 25 കോടിരൂപയുടെ ഓർഡർ! തനതായ ഉത്പന്നങ്ങള്ക്ക് പുറമേ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്ററുകൾ, റെയ്ൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവയും ഉത്പാദിപ്പിച്ച് 2 വർഷത്തിനുള്ളിൽ കമ്പനിക്ക് പ്രവർത്തനലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽ ഈ ബദലുകൾ അഭിമാനകരമാണ്.. ഇത്തരം. ബദൽ മാതൃക സൃഷ്ടിക്കുന്നതിനൊപ്പം അതിനെ പരിപാലിച്ച് തൊഴിലാളികൾക്കും സംസ്ഥാനത്തിനും അഭിമാനകരമായി ലാഭത്തിലും പ്രതിബദ്ധതയിലും പ്രവർത്തിക്കാനാവണം. അപ്പോഴേ, മുണ്ടുമുറുക്കിയുടുത്ത് നികുതി കൊടുത്തവരുടെ പണം സംസ്ഥാനം ശരിയായി വിനിയോഗിച്ചു എന്ന് അവർക്ക് ബോധ്യമാവൂ. അത് കൂടുതൽ കൃത്യമായും വ്യക്തമായും സുതാര്യമായും മുന്നോട്ട് പോകണം. നാളെ കൂടുതൽ സംസ്ഥാനങ്ങൾക്കും പിന്നീട് കേന്ദ്ര സർക്കാരിനു തന്നെയും വെളിച്ചമാവാൻ കേരളം ഏറ്റെടുത്തതടക്കം ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയട്ടെ.
16 newspapers, including “The Hindu”, which is only five years away from the age of one and a half decades of publication, “Business Standard”, which is only two years away from completing its 50th year, are now printed on paper produced by Kerala’s own paper company, “KPPL” or “Kerala Paper Products Limited”. The success story of the Kerala government taking over an institution which was closed down and crumbling is now a reason for every Malayali to be proud