നിപ്പോൺ ഇലക്ട്രിക് കമ്പനിയും കെൽട്രോണും ഒന്നിച്ച കൺസോർഷ്യം തിരുപ്പതിയെ സ്മാർട്ട് സിറ്റിയാക്കാനുളള ഓർഡർ സ്വന്തമാക്കി
തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതിക്കായി നിന്നും കെൽട്രോൺ-നിപ്പോൺ കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും 180 കോടി രൂപയുടെ ഓർഡർ ലഭിച്ചു. 12 മാസത്തിനകം പൂർത്തിയാക്കേണ്ട പദ്ധതിയിൽ 80 കോടി രൂപയുടെ ഘടകങ്ങൾ കെൽട്രോൺ നിർവഹിക്കും
നഗര ഗതാഗതം, പൊതു സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ആരോഗ്യ – വിഭവ സമാഹരണ പരിപാലനം തുടങ്ങിയവയാണ് പദ്ധതിയിൽ നടപ്പിലാക്കുന്നത്
ഇന്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെന്റർ, സിറ്റി നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി, പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമുണ്ട്
അതോടൊപ്പം ഈ സംവിധാനങ്ങളുടെ 5 വർഷത്തെ പരിപാലന കരാറും ഓർഡറിൽ ഉൾപ്പെടുന്നു. കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇൻറലിജൻസ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റമാണ് പ്രധാനമായും പദ്ധതിയിൽ ഉള്ളത്.
As a crucial step towards the development of a state-wide electronics eco-system, the Kerala Government has granted NOC for the creation of a Joint Venture between ‘Keltron’ and ‘Krasny Defense Technologies Limited.’ Smt. Usha K., Head of Corporate Marketing, and Shri B. Bilu, Head of Corporate Legal, PR, Administration & Company Secretary witnessed the signing and exchange of a Memorandum of Understanding for the JV on February 2, 2023 between Shri S. Hemachandran, Executive Director, KELTRON, and Cdr (Dr) V.G. Jayaprakashan, CMD, Krasny Defence Technologies Ltd.