J&Kയിൽ വിദേശനിക്ഷേപത്തിന് തുടക്കമിട്ട് Emaar Group
പതിറ്റാണ്ടുകളായി ഭീകരതയുടെ ദുരിതങ്ങൾ അനുഭവിച്ച ജമ്മു കശ്മീർ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം IT പാർക്കുകളും ഉയരുന്നു. കശ്മീർ എക്കാലവും അസ്വസ്ഥ ബാധിതമെന്നും അസ്ഥിരമെന്നുമൊക്കെ നുണ പ്രചരിപ്പിക്കുന്ന
അസൂയാലുക്കളായ ചില അയൽ രാജ്യങ്ങൾക്കുള്ള ചുട്ട മറുപടി കൂടിയാണിത്.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രത്യേക പദവി നഷ്ടപെട്ട ജമ്മു കശ്മീരിനെ ചുറ്റിപറ്റി അസ്വസ്ഥതകളായിരുന്നു കൂടുതലും. തുടർന്നുള്ള കൊറോണക്കാലം കാശ്മീരിന് നൽകിയത് ഏറ്റവും പ്രയാസകരമായ രണ്ട് വർഷങ്ങൾ. ആ കാലത്തു പൂർണമായും തകർന്ന ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖല 2022 മുതൽ കുതിച്ചുയരുകയാണ്.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ കശ്മീർ ആകർഷിക്കുന്നു. അത് കാണുമ്പോൾ കാണുമ്പോൾ ഹോട്ടലുടമകളും ഹൗസ് ബോട്ടും ഷിക്കാര നടത്തിപ്പുകാരും സന്തോഷത്തിലാണ്
ദാൽ തടാകത്തിന് കുറുകെയുള്ള ചരിത്രപ്രസിദ്ധമായ ബൊളിവാർഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും ഡൽഹിയിൽ നിന്നും സൂറത്ത്, കൊൽക്കത്ത, എന്തിനു ഇങ്ങേയറ്റത്തെ കേരളത്തിൽ നിന്നും വരെ കശ്മീരിന്റെ സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികൾ നിറഞ്ഞു നിൽക്കുന്നു.
കാശ്മീർ സൗന്ദര്യത്തിനു മാറ്റ് കൂട്ടാൻ അടിസ്ഥാന സൗകര്യ വികസനവും.
മാളുകളും, IT ടവറുകളും അടക്കം ഇനി കശ്മീരിന്റെ അടിസ്ഥാന സൗകര്യത്തിനു കരുത്തേകും.
അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ജമ്മു കാശ്മീർ.
സഞ്ചാരികൾ മാത്രമല്ല വൻകിട നിക്ഷേപകരും ഇപ്പോൾ കാശ്മീർ താഴ്വരകൾ തേടിയെത്തുകയാണ്. കഴിഞ്ഞ മാർച്ച് 19 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സെംപോറയിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഒരു ‘ഭൂമി പൂജ’ നിർവഹിച്ചു. ദുബായിലെ എമാർ ഗ്രൂപ്പിന്റെ തറക്കല്ലിടൽ. മാൾ ഓഫ് ശ്രീനഗർ പദ്ധതിക്ക് വേണ്ടി. അതെ , ബുർജ് ഖലീഫ ഡെവലപ്പർ, ദുബായ് ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പ് കശ്മീരിലെ ഇൻഫ്രാ സ്പെയ്സിൽ പ്രവേശിച്ചു കഴിഞ്ഞു. അയൽ രാജ്യങ്ങൾ പോലും അസ്വസ്ഥബാധിതമെന്നു പ്രചരിപ്പിക്കുന്ന കാശ്മീരിൽ ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു ചുവടു വയ്പ്പായിരുന്നു അത്. താഴ്വരയിലെ നിക്ഷേപ സാധ്യതകൾ മനസിലാക്കാൻ ഗൾഫ് ആസ്ഥാനമായുള്ള നിരവധി സ്ഥാപനങ്ങളുടെ ഉന്നത മേധാവികൾ കാശ്മീർ സന്ദർശിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മാൾ ഓഫ് ശ്രീനഗർ പദ്ധതിയുടെ പ്രഖ്യാപനം.
എന്താണ് മാൾ ഓഫ് ശ്രീനഗർ പദ്ധതി? അറിയേണ്ടതെല്ലാം.
10 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മെഗാ മാളിൽ ഏകദേശം 500 വ്യാപാരസ്ഥാപനങ്ങൾക്കു ഇടം ഉണ്ടാകും. മാളിലെ ഭൂരിഭാഗം ഷോപ്പുകളും യുഎഇയിൽ നിന്നുള്ള കമ്പനികളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമാർ പ്രോപ്പർട്ടീസ് സിഇഒ അമിത് ജെയിൻ പറഞ്ഞു.
മാൾ ഓഫ് ശ്രീനഗറിന് പുറമെ സെമ്പോറയിലും എമാർ ഗ്രൂപ്പ് ഒരു ഐടി ടവർ നിർമ്മിക്കും.
ഈ രണ്ട് ഇൻഫ്രാ പ്രോജക്ടുകൾക്ക് പുറമേ ജമ്മുവിലും എമാർ ഗ്രൂപ്പ് ഒരു ഐടി ടവറും നിർമ്മിക്കും. ജമ്മുവിലെ പദ്ധതിക്ക് ഏകദേശം 150 കോടി രൂപയാണ് ചെലവ്. താഴ്വരയിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾ സഹായിക്കും. ശ്രീനഗറിലെ ഈ ഇൻഫ്രാ പ്രോജക്ട് താഴ്വരയിലെ ആദ്യത്തെ എഫ്ഡിഐ ആയിരിക്കുമെന്ന് ജമ്മു കശ്മീർ സർക്കാർ പറഞ്ഞു.
ഇന്ത്യ-യുഎഇ നിക്ഷേപ ഉച്ചകോടിയെ അഭിസംബോധന ചെയ്ത ലെഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ജമ്മു-കശ്മീർ അടിസ്ഥാന സൗകര്യ വികസന പരിപാടി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായിട്ടാണ് . റെയിൽ ശൃംഖല, വിമാനത്താവളങ്ങളുടെ നവീകരണം, വിപുലീകരണം, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിനായി ഹൈവേകൾ എന്നിവയുൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച വികസനം സാധ്യമാക്കിയിട്ടുണ്ട്. ഇനി ജമ്മു കശ്മീരിന്റെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരാൻ നിക്ഷേപകരേ ഇതിലേ എന്ന സ്വാഗതമന്ത്രംവുമായി തങ്ങൾ കാത്തിരിക്കുകയാണെന്നും ലെഫ്റ്റനന്റ് ഗവർണർ സൂചിപ്പിച്ചു.
In Kashmir, the magnificent bloom of colourful tulips heralds spring, the season of change. But, the changes this year transcend beyond the seasons. After decades of suffering under the plague of terrorism, Jammu and Kashmir is about to see a significant increase in infrastructure spending.