എന്ത് കണ്ടിട്ടാണ് ഇന്ത്യക്കാർ UK തിരഞ്ഞെടുക്കുന്നത് ?
എന്തിനാണ് ഇന്ത്യക്കാർ വിദ്യാർത്ഥികളും തൊഴിലന്വേഷികളും ഉൾപ്പെടെ യു.കെയിലേക്ക് തിരക്കിട്ടു പോകുന്നത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്? എന്തിന് യു കെ ഇന്ത്യക്കാർക്ക് ഇത്ര പ്രിയപ്പെട്ടതാകുന്നു?
ഈ ചോദ്യത്തിന് ഒരു പടി കടന്നുള്ള ഉത്തരമാണ് 2021 ലെ യുകെ സെന്‍സസ് റിപ്പോര്‍ട്ട് നൽകുന്നത് ,കേട്ടോളൂ.
- യുകെയിലെ ഇന്ത്യന്‍ വംശജര്‍ മികച്ച വിദ്യാഭ്യാസ നിലവാരം ഉള്ളവരാണ്.
- ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണത്തില്‍ ഇന്ത്യക്കാർ മുന്‍പന്തിയിലാണ്.
- 52% ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്.
- 71% ഇന്ത്യന്‍ വംശജര്‍ക്ക് സ്വന്തമായി വീടുണ്ട്.
- 10% ഇന്ത്യക്കാര്‍ സ്വന്തം ബിസിനസ് നടത്തുന്നു.
ഡോക്ടര്‍, അധ്യാപകന്, അഭിഭാഷകന് എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34%വും ഇന്ത്യന്‍, ചൈനീസ് വംശജരാണ്.
സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യന്‍ വംശജര്‍ക്കാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വീട് സ്വന്തമായുള്ളത് .
ചൈനീസ് വംശജര്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന അനുപാതത്തിലുള്ള പ്രൊഫഷണലുകളും ഉണ്ടെന്ന് സെന്‍സസ് വെളിപ്പെടുത്തുന്നു. യുകെയിലെ 56% ചൈനീസ് ജനസംഖ്യയുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണ്. 52% ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. 71% ഇന്ത്യന്‍ വംശജര്‍ക്ക് സ്വന്തമായി വീടുള്ളപ്പോള് വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം ഇത് 68%മാണ്.
ഡോക്ടര്‍, അധ്യാപകന്, അഭിഭാഷകന് എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34%വും ഇന്ത്യന്‍, ചൈനീസ് വംശജരാണ്. 33% വെള്ളക്കാരായ ഐറിഷുകാരും 30% അറബികളും 20% പാകിസ്ഥാനികളും 17% ബംഗ്ലാദേശികളും 19% വെള്ളക്കാരായ ബ്രിട്ടീഷുകാരുമാണെന്ന് സെൻസസ് പറയുന്നു.
ഇതിനുപുറമെ, 10% ഇന്ത്യക്കാർ സ്വന്തം ബിസിനസ് നടത്തുമ്പോൾ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ഈ വിഭാഗത്തിൽ 11%മാണ്.. യു കെ യിലെ സ്ത്രീകളാണ് പുരുഷന്മാരെ അപേക്ഷിച്ച് വീടിനെയോ കുടുംബത്തെയോ പരിപാലിക്കുന്നത് എന്നും സെന്‍സസ് പറയുന്നു.