1,000 പേരെ നിയമിക്കാൻ Akasa Air
പിരിച്ചുവിടൽ വാർത്തകൾക്കിടയിൽ, ഇന്ത്യൻ ലോ-കോസ്റ്റ് എയർലൈനായ Akasa എയർ 2024 മാർച്ച് അവസാനത്തോടെ ഏകദേശം 1,000 പേരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. 1,000 പേരെ നിയമിക്കുമെന്ന Akasa എയറിന്റെ പ്രഖ്യാപനം വൻകിട കമ്പനികളുടെ പിരിച്ചുവിടൽ കാരണം വ്യോമയാനമേഖലയിൽ നിലനിൽക്കുന്ന അശുഭാപ്തിവിശ്വാസം ഇല്ലാതാക്കാൻ സഹായിക്കും.
ഈ കാലയളവിനുള്ളിൽ മൊത്തം ജീവനക്കാരുടെ എണ്ണം 3,000 ആയി ഉയർത്താനും കമ്പനി പദ്ധതിയിട്ടിരുന്നു. വിമാനക്കമ്പനി അതിന്റെ വിമാനങ്ങളും റൂട്ടുകളും വിപുലീകരിക്കുന്നത് തുടരുകയാണെന്ന് സിഇഒ വിനയ് ദുബെ പറഞ്ഞു. ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. വിദേശ ലക്ഷ്യസ്ഥാനങ്ങൾ നിർണയിക്കുന്നത് ഇപ്പോഴും അന്തിമ ഘട്ടത്തിലാണ്.
ഈ വർഷാവസാനത്തോടെ എയർലൈൻ വിമാനങ്ങൾക്കായി ഒരു വലിയ ഓർഡർ നൽകുമെന്ന് Akasa വിനയ് ദുബെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കായി ഇത് ഓർഡർ ചെയ്തിട്ടുണ്ട്. അവയിൽ 19 എണ്ണം ഇതിനകം തന്നെ ഫ്ലീറ്റിലുണ്ട്. 20-ാമത്തെ വിമാനം ഏപ്രിലിൽ ഉൾപ്പെടുത്തും. അതിനുശേഷം ഓവർസീസ് ഫ്ലൈറ്റിനുളള യോഗ്യതയും നേടും. അടുത്ത സാമ്പത്തിക വർഷത്തിൽ, 9 വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ കാരിയർ ലക്ഷ്യമിടുന്നു. മൊത്തം ഫ്ലീറ്റ് വലുപ്പം ഇതോടെ 28 ആയി ഉയരും.
2027 ആദ്യത്തോടെ എല്ലാ വിമാനങ്ങളുടെയും ഡെലിവറി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ ഏറ്റവും പുതിയ ബജറ്റ് എയർലൈൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന Akasa എയർ, 2022 ഓഗസ്റ്റ് 7-ന് പ്രവർത്തനം ആരംഭിച്ചു. നിലവിൽ 17 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് 110 പ്രതിദിന ഫ്ലൈറ്റുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ, ആകാശ എയർ 3.61 ലക്ഷം യാത്രക്കാരെ വഹിച്ചു. അതിന്റെ ആഭ്യന്തര വിപണി വിഹിതം 3 ശതമാനവും, ഓൺ-ടൈം പെർഫോമൻസ് (OTP) 87 ശതമാനവുമാണ്.
Amid news of layoffs, Indian low-cost airline Akasa Air has announced that it will be recruiting nearly 1,000 people by the end of March 2024. It will help in dispelling the prevailing pessimism in the aviation sector. The company also planned to increase the total number of employees to 3,000 during this period.