ഹുറൂൺ പട്ടികയിലെ ഇന്ത്യൻ ശതകോടീശ്വരന്മാർ ആരൊക്കെ
ഇന്ത്യക്കാർ ശതകോടീശ്വരന്മാർ ആയി മാറുന്നതിലും ഒരു മെയ്ക് ഇൻ ഇന്ത്യ പ്രഭാവം ഒളിഞ്ഞു കിടക്കുന്നുണ്ടോ? ആഗോള സമ്പന്നരിലും ഇന്ത്യയിലെ ശത കോടീശ്വരപട്ടിക കുതിച്ചുയരുന്നു.
ഏറ്റവും പുതിയ കണക്കുകളിൽ സ്വയമേ ആയിത്തീർന്ന ശതകോടീശ്വരന്മാരുടെ (self-made billionaires) കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല, 105 ശതകോടീശ്വരന്മാരുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2023 M3M ഹുറൂൺ ആഗോള സമ്പന്നരുടെ പട്ടിക പറയുന്നതാണിത്.
അദാനിക്കും അംബാനിക്കുമൊക്കെ വരുമാനമുണ്ടാക്കുന്നതിൽ കാലിടറിയ വർഷമായിരുന്നു തിരിഞ്ഞു നോക്കുമ്പോൾ.
പക്ഷെ ഒന്നുണ്ട്. അംബാനിയുടെയും അദാനിയുടെയും വീഴ്ചയേക്കാൾ വൻ വീഴ്ച സംഭവിച്ചത് യു എസ് ശത കോടീശ്വരൻ ജെഫ് ബെസോസിനായിരുന്നു . കഴിഞ്ഞ വർഷം ഡോളർ മൂല്യത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ടത് ജെഫ് ബെസോസിനാണെന്നു ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു. ഇ-കൊമേഴ്സ് മാർക്കറ്റ് പ്ലേസ് ആയ ആമസോണിന്റെ സ്ഥാപകനു 70 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെട്ടു, ഇത് ഇന്ത്യൻ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സംയോജിത നഷ്ടത്തേക്കാൾ വലുതാണെന്ന് ഇന്ത്യ ഹുറൂൺ പറയുന്നു.
ഗൗതം അദാനിക്കും കുടുംബത്തിനും വ്യക്തിഗത സമ്പത്തിൽ 28 ബില്യൺ ഡോളർ നഷ്ടമായപ്പോൾ മുകേഷ് അംബാനിക്ക് 21 ബില്യൺ ഡോളറാണ് നഷ്ടമായത്.
എം3എം ഹുറൂൺ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരുടെ ആഗോള റാങ്കുകൾ അതിവേഗം കുതിച്ചുയരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ആഗോള ശതകോടീശ്വരൻമാരിൽ ഇന്ത്യയുടെ സംഭാവന ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ, മൊത്തം ആഗോള ശതകോടീശ്വരൻമാരുടെ 8 ശതമാനം ഇന്ത്യയിൽ നിന്നുമാണ്. അഞ്ച് വർഷം മുമ്പ് ഇത് 4.9 ശതമാനമായിരുന്നു.
ഹുറൂൺ പട്ടിക പ്രകാരം ഇന്ത്യയിലെ ഈ 105 ശതകോടീശ്വരന്മാരുടെ സഞ്ചിത സമ്പത്ത് 381 ബില്യൺ ഡോളറാണ്.
70 ശതമാനം ശതകോടീശ്വരന്മാരും സ്വയം ശതകോടീശ്വരന്മാർ ആയതാണെന്നും 30 ശതമാനം പേർ പാരമ്പര്യ വിഭാഗത്തിൽ പെട്ടവരാണെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെ സ്വയം നിർമ്മിത കോടീശ്വരന്മാർ 57 ശതമാനമാണ്.
82 ബില്യൺ ഡോളറുമായി മുകേഷ് അംബാനിമാത്രമാണ് ലോകത്തെ ആദ്യ 10 ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം കണ്ടത്. 2023-ലെ എം3എം ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ 9 ആമതെത്തിയ മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ടെലികോം സംരംഭകനാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11-ാം സ്ഥാനത്താണ് ഗൗതം അദാനി, 2023-ലെ M3M ഹുറൂൺ ആഗോള സമ്പന്നരുടെ പട്ടികയിലെ മൂന്നാമത്തെ സമ്പന്നനായ ഊർജ്ജ സംരംഭകനാണ്. 53 ബില്യൺ ഡോളർ വരുമാനമുള്ള അദാനിക്ക് ഒരൊറ്റ ആഴ്ച നഷ്ടമായത് 3000 കോടി രൂപയായിരുന്നു. പട്ടികയിലെ അദാനിയുടെ മൊത്തം നഷ്ടം 28 മില്യൺ ഡോളർ.
ഹെൽത്ത് കെയർ, പെയിന്റ്സ്, ഏവിയേഷൻ, ടെലികോം, ബിസ്ക്കറ്റ് നിർമ്മാണം എന്നീ അഞ്ച് മേഖലകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
27 ബില്യൺ ഡോളർ ആസ്തിയുള്ള, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വ്യവസായി സൈറസ് എസ് പൂനവല്ല ലോകത്തിലെ ഏറ്റവും സമ്പന്നനായ ഹെൽത്ത് കെയർ ശതകോടീശ്വരനാണ്.
26 ബില്യൺ ഡോളറാണ് ശിവ് നാടാരുടെയും കുടുംബത്തിന്റെയും പട്ടികയിലെ വരുമാനം.
20 ബില്യൺ ഡോളറിന്റെ സമ്പത്തുമായി ലക്ഷ്മി മിത്തലും, എസ് പി ഹിന്ദുജയും, 17 ബില്യണുമായി ദിലീപ് സംഘ്വിയും, 16 ബില്യണുമായി രാധാകൃഷ്ണൻ ദമാനിയും, 14 ബില്യൺ ഡോളറിന്റെ സമ്പത്തുമായി കുമാർ മംഗളം ബിർളയും ഉദയ് കോട്ടക്കും പട്ടികയിൽ ഉണ്ട്.
8.2 ബില്യൺ ഡോളർ ആസ്തിയുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ നുസ്ലി വാഡിയ ആൻഡ് ഫാമിലി ലോകത്തിലെ ഏറ്റവും സമ്പന്നമായ ബിസ്ക്കറ്റ് നിർമ്മാതാക്കളാണ്.
3 .6 ബില്യൺ ഡോളറും 3.3 മില്യൺ ഡോളറും ആസ്തിയുള്ള രാകേഷ് ഗാംഗ്വാളും രാഹുൽ ഭാട്ടിയായും ആണ് ഏറ്റവും സമ്പന്നരായ ഇന്ത്യൻ വ്യോമയാന ശതകോടീശ്വരന്മാർ.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബൈജൂസിന്റെ ബൈജു രവീന്ദ്രനും കുടുംബവും 3.3 ബില്യൺ ഡോളർ സമ്പത്തുമായി 994-ാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും ധനികരായ രണ്ടാമത്തെ വിദ്യാഭ്യാസ സംരംഭകനാണ് ബൈജു.
ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2023 2,356 കമ്പനികളിൽ നിന്നും 69 രാജ്യങ്ങളിൽ നിന്നും 3,112 ശതകോടീശ്വരന്മാരെ റാങ്ക് ചെയ്തു, കഴിഞ്ഞ വർഷം റാങ്കിങ് 3,384 പേരിൽനിന്നും ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശതകോടീശ്വരന്മാരുടെ എണ്ണം 8% കുറഞ്ഞു, അവരുടെ മൊത്തം സമ്പത്ത് 10% കുറഞ്ഞു. 1,078 പേർ അവരുടെ സമ്പത്ത് വർധിപ്പിച്ചു, അതിൽ 176 പേർ പുതുമുഖങ്ങളാണ്. 2,479 പേരുടെ സമ്പത്ത് കുറയുകയോ അതേപടി തുടരുകയോ ചെയ്തു, റാങ്കിങ്ങിൽ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 66 ആയിരുന്നു
ഇന്ത്യ, ചൈന, ഫ്രാൻസ്, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ലക്സംബർഗ് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ലണ്ടനിൽ 1998-ൽ സ്ഥാപിതമായ ഗവേഷണ, ലക്ഷ്വറി പബ്ലിഷിംഗ്, ഇവന്റ് ഗ്രൂപ്പായ ഹുറൂൺ ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
2023 M3M Hurun Global Rich List ബെസോസിനെ ഏറ്റവും വലിയ നഷ്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിച്ചപ്പോൾ അദാനിയെയും അംബാനിയെയും യഥാക്രമം 6, 7 സ്ഥാനങ്ങളിൽ എത്തിക്കുന്നു.
Wednesday saw the release of the 12th Anniversary Edition of the 2023 M3M Hurun Global Rich List from Hurun, the leading distributor of wealthy lists in the world. Mukesh Ambani, the CEO of Reliance Industries, has surpassed Gautam Adani to become the richest Indian according to the 2023 M3M Hurun World Rich List.