മത്സരാധിഷ്ഠിതമായ വിപണിയിൽ പിടിച്ചു നിൽക്കാൻ ഇന്ത്യയിലെ എംഎസ്എംഇകൾക്ക് സംരക്ഷണവും സാമ്പത്തിക പിന്തുണയും ആവശ്യമാണ്. സംരംഭങ്ങളുടെ വളർച്ച എളുപ്പമാക്കുന്നതിന്, സർക്കാർ വിവിധ തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുന്നു.

ഏത് സംസ്ഥാനത്താണ് നിങ്ങളുടെ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നത് എന്നത് പ്രശ്നമല്ല, സാമ്പത്തിക പിന്തുണയടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിൽ നിന്ന് സഹായം തേടാവുന്നതാണ്. 

MSME-കൾക്ക് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ ചില സ്കീമുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്;

1. വനിതാ സംരംഭകർക്കുള്ള സോഫ്റ്റ് ലോൺ സ്കീം

സംസ്ഥാനത്തെ എല്ലാ വനിതാ സംരംഭകർക്കും പിന്തുണ നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോൺ സ്കീം. ഈ സ്‌കീമിന് കീഴിൽ, പ്രവർത്തന മൂലധനമായി 15 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്യുന്നു. അനുവദിച്ച പണം വനിതകൾക്ക് അവരുടെ സംരംഭക പദ്ധതികൾ നടപ്പാക്കാൻ വിനിയോഗിക്കാം. സ്കീമിനായി എളുപ്പത്തിൽ അപേക്ഷിക്കുന്നതിന് സ്ഥാപനം പാലിക്കേണ്ട കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്.

സ്കീമിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളറിയാൻ…. വെബ്സൈറ്റ് സന്ദർശിക്കുക…… www.startupmission.kerala.gov.in

2. ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം

ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ, ലോകമെമ്പാടും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനും വ്യവസായം, നെറ്റ്‌വർക്ക് മുതലായവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം ലഭിക്കുന്നു. സ്കീമിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യാത്രാ ചെലവ് അടക്കം സർക്കാർ വഹിക്കും.

സ്കീമിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളറിയാൻ …….. വെബ്സൈറ്റ് സന്ദർശിക്കുക…. www.msme.gov.in

3. നവീകരണവും സംരംഭകത്വ വികസനവും

ഈ സ്കീമിന് കീഴിൽ, ഏത് മേഖലയിലും നൂതന ആശയങ്ങളുള്ള സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും വിജയിക്കുന്നതിനാവശ്യമായ സഹായവും പിന്തുണയും നൽകുന്നു. മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ സജ്ജീകരിച്ചിരിക്കുന്നത്. വ്യക്തികൾക്കും, വിദ്യാർത്ഥികൾക്കും വ്യാവയായിക മേഖലയെക്കുറിച്ച് കൂടുതലറിയാനും പരീക്ഷണങ്ങൾ നടത്താനുമുള്ള അവസരം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി വളർന്നുവരുന്ന സംരംഭകർക്ക് ,അത്യാധുനിക സാങ്കേതികവിദ്യകളിലും പരിശീലനം നൽകുന്നു.

സ്കീമിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളറിയാൻ ……. വെബ്സൈറ്റ് സന്ദർശിക്കുക…. www.aspire.msme.gov.in

4. റൂറൽ ഇന്നൊവേറ്റേഴ്സിന് പിന്തുണ

ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. സംരംഭകരുടെ നൂതന ആശയങ്ങൾ സംസ്ഥാനത്തിന് പ്രയോജനകരമായ സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കുന്നു. ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിനും സഹായം നൽകുന്നതാണ് പദ്ധതി.

സ്കീമിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളറിയാൻ……. വെബ്സൈറ്റ് സന്ദർശിക്കുക… www.startupmission.kerala.gov.in

5. മാർക്കറ്റിംഗ് സപ്പോർട്ട് സ്കീം

ഡിജിറ്റൽ സൗകര്യങ്ങളിലുണ്ടായ കുതിപ്പ്, ബിസിനസ് രംഗത്ത് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. ആളുകൾക്ക് അതിന്റെ ബ്രാൻഡിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഒരു ബിസിനസ്സ് അതിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഓൺലൈനിൽ വിപണനം ചെയ്യേണ്ടതുണ്ട്. ബിസിനസുകൾക്കായി ഉൽപ്പന്ന വീഡിയോ ഉണ്ടാക്കാൻ സബ്‌സിഡി നൽകുന്നതിനായാണ് ഈ സ്‌കീം വികസിപ്പിച്ചെടുത്തത്. നല്ല ഉൽപ്പന്നങ്ങളുള്ള ബിസിനസുകൾക്കും വരുമാനം ഉണ്ടാക്കുന്ന ആദ്യ ഘട്ട ബിസിനസുകൾക്കുമാണ് ഈ സഹായം നൽകുന്നത്.

…… വെബ്സൈറ്റ് സന്ദർശിച്ചാൽ സ്കീമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാം….. www.msme.gov.in

6. ഇന്നൊവേഷൻ ഗ്രാന്റ്

ഇന്നൊവേഷൻ ഗ്രാന്റ് സ്കീമിന് കീഴിൽ, ബിസിനസുകൾക്കും സംരംഭകർക്കും സാമ്പത്തിക സഹായം നൽകുന്നു. ഇതുവഴി അവർക്ക് അവരുടെ ആശയങ്ങൾ യഥാർത്ഥ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയും. പല സംരംഭകർക്കും നൂതനമായ ഉൽപ്പന്ന ആശയങ്ങളുണ്ട്, പക്ഷേ വിഭവങ്ങളുടെ അഭാവം കാരണം അവർക്ക് അവ സാധ്യമാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനെ മറികടക്കാൻ അവരെ സഹായിക്കുന്നതാണ് ഇന്നൊവേഷൻ ഗ്രാന്റ്.

……. വെബ്സൈറ്റ് സന്ദർശിച്ചാൽ സ്കീമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാം….. www.startupmission.kerala.gov.in

7. സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റികളുടെ വികസനവും പങ്കാളിത്ത പരിപാടികളും

കേരളത്തിൽ ആരംഭിക്കാൻ സാധ്യതയുള്ള എല്ലാ സ്റ്റാർട്ടപ്പുകളേയും കണ്ടെത്തി സംയോജിപ്പിക്കുന്നതിനായി ആരംഭിച്ച ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമാണിത്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നതിന് കൂടുതൽ ബിസിനസുകൾ പ്രോത്സാഹിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.

……. വെബ്സൈറ്റ് സന്ദർശിച്ചാൽ സ്കീമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാം… www.startupmission.kerala.gov.in

8. സംരംഭക പിന്തുണാ പദ്ധതി

 ഈ സ്കീമിന് കീഴിൽ, സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങളിൽ പ്രയാസങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ലഭ്യമായ എല്ലാ വിഭവങ്ങളുടെയും പരിമിതമായ വിനിയോഗത്തെ അവർ പ്രോത്സാഹിപ്പിക്കുകയും, സംരംഭത്തിന് ആവശ്യമായ ഫ്ലെക്സിബിലിറ്റി നൽകുകയും ചെയ്യുന്നു. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും ഗ്രാന്റ് ഉപയോഗിക്കാം.

……. വെബ്സൈറ്റ് സന്ദർശിച്ചാൽ സ്കീമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാം…. www.ess.kerala.gov.in

SCHEMES LINKS:

MSMEs in India require safety and financial assistance to stay afloat in the cutthroat market. The government provides a variety of aid programmes to help businesses flourish. It doesn’t matter which state you want to start your business in, you can seek help from the state government in terms of financial support.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version