- സാങ്കേതികവിദ്യയിലൂടെ സാമൂഹിക പ്രശ്ന പരിഹാരത്തിനും സുസ്ഥിര വളർച്ചക്കും 11 കോടി
- വിളപ്പിൽശാലയിലെ പുതിയ കാമ്പസിനും, സ്കൂളുകൾക്കുമായി 99 കോടി
- സെന്റർ ഓഫ് എക്സലൻസിന് 30 കോടി
- ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടി
ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും, ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും, വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിംഗ് സ്കൂളുകൾക്കായി 39 കോടിയും വകയിരുത്തി.
ബജറ്റിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് പദ്ധതികൾ.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വൈദഗ്ദ്യം വർദ്ധിപ്പിക്കുന്നതിനായി വ്യവസായിക വിദഗ്ധരെ സഹകരിപ്പിച്ചു 3 കോടി രൂപ ചിലവിൽ ആവിഷ്കരിക്കുന്ന പ്രോജക്ട് അധിഷ്ഠിത പഠന പദ്ധതി,
ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികൾ ഡാറ്റയുടെ സഹായത്തോടെ വിശകലനംചെയ്തു ബൗദ്ധികമായ നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പുമായും സംയോജിച്ച് 2 കോടിയുടെ പദ്ധതി
കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ അഫിലിയേറ്റഡ് കോളേജുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് 1 കോടി രൂപയുടെ ചിലവിൽ നടത്തുന്ന കാർബൺ ഓഡിറ്റ്
ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് ഉപയോഗിച്ച് 1 കോടിരൂപ ചിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി വിഭാവനം ചെയ്യുന്ന അസറ്റ് മാനേജ്മെന്റ് മൊഡ്യൂൾ
സഹായ സാങ്കേതിക വിദ്യ സേവനോപാധികൾ ആവശ്യമുള്ളവരുടെ ഡാറ്റാ ശേഖരണത്തിനും അവരെ സഹായിക്കുന്നതിനുമായി വ്യവസായ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സർക്കാരിതര ഏജൻസികൾ മുഖേന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 2 കോടി ചിലവ് വരുന്ന സഹായ സാങ്കേതിക വിദ്യ കേന്ദ്രം
ജലക്ഷാമം കുറയ്ക്കാൻ കേരള സ്റ്റേറ്റ് ലാൻഡ് യൂട്ടിലൈസേഷൻ ബോർഡുമായി ചേർന്ന് നടപ്പിലാക്കുന്ന 1 കോടിയുടെ ജലവിഭവ പദ്ധതി രേഖ
കോവിഡാനന്തര കാലത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ ആധുനിക സാങ്കേതികവിദ്യ പഠന രീതികൾ ഉൾപ്പെടുത്തുന്നതിന് 1 കോടി രൂപ .
കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെൽ, ഹൈ പെർഫോമൻസ് സ്പോർട്സ് പരിശീലനം, ഗ്രാമീണ മേഖലയിൽ സാമൂഹിക വികസനത്തിനുതകുന്ന 1000 വിദ്യാർത്ഥി പ്രോജക്ടുകൾ, എന്നിവക്ക് 3 കോടി വീതം വകയിരുത്തിയിട്ടുണ്ട്.
അഫിലിയേറ്റഡ് കോളേജുകളിലെ പരീക്ഷാ നടത്തിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക പരീക്ഷാ നിരീക്ഷണ സംവിധാനത്തിനായി 10 കോടിയും, സർവകലാശാല-വ്യാവസായിക സംയുക്ത സംരംഭങ്ങൾക്ക് 5 കോടിയും, ഓൺലൈൻ പരീക്ഷ സംവിധാനത്തിനായി 3 കോടിയും ചിലവഴിക്കും.
എഞ്ചിനീയറിംഗ് പഠനം വൈവിധ്യവത്കരിക്കുന്ന പ്രോജക്റ്റ് അധിഷ്ഠിത കോഴ്സുകൾക്കും എഞ്ചിനീയറിംഗ് ഫാബ് ലാബുകൾക്കുമായി 2 കോടി രൂപ വീതവും വകയിരുത്തി. ആധുനിക ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ, ഇ-കോൺടെന്റ് രൂപീകരണം, വിദേശ സർവകലാശാലകളുമായുള്ള ട്വിന്നിങ് പ്രോഗ്രാമുകൾ, എഞ്ചിനീയറിംഗ് മേഖലയിലെ ഗവേഷണ സഹകരണങ്ങൾ എന്നിവക്കായി 1 കോടി രൂപ വീതം ചിലവഴിക്കും.
പ്രൊഫഷണൽ ഡോക്യുമെന്റ് തയ്യാറാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സോഫ്റ്റ്വെയറിനു 75 ലക്ഷം, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാനുള്ള സാങ്കേതികവിദ്യാ പഠനകേന്ദ്രത്തിന് 50 ലക്ഷം, വിവിധ ഇ-ഗവേണൻസ് സംവിധാനങ്ങൾക്കായി ഒന്നേകാൽ കോടി എന്നിവയാണ് ബജറ്റിലെ മറ്റ് നിർദ്ദേശങ്ങൾ.
വൈസ് ചാൻസലർ ഡോ. സിസ തോമസ്, ബോർഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പോയ വർഷം: പ്രധാന നേട്ടങ്ങൾ
- കോളേജുകൾക്കായി എൽസെവിയർ ജേണൽ ഡാറ്റാബേസ്, നിംബസ് എം ലൈബ്രറി, കോപ്പിയടി പരിശോധിക്കുന്നതിനായി ഇന്റർനെറ്റ് അധിഷ്ഠിത സേവനം “ടർണിറ്റിൻ”, ഡെർവെൻറ്റ് ഇന്നൊവേഷൻ പേറ്റന്റ് ഡാറ്റാബേസ് എന്നിവയുടെ സബ്സ്ക്രിബ്ഷൻ.
- അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി
- ട്രാന്സ്ലേഷനൽ റിസർച് സെന്ററിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
- കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ്, കോട്ടയം ആർ ഐ ടി, എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജ് എന്നിവ സെന്റർസ് ഓഫ് എക്സലൻസ് ആയി ഉയർത്താൻ സർക്കാർ അംഗീകാരം നൽകി.
- ഡിജിറ്റൽ അന്തരം കുറക്കുന്നതിന് “സമത്വ” പദ്ധതിയിലൂടെ 912 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് കൈമാറി.
- തിരഞ്ഞെടുത്ത യുവ അധ്യാപകർക്കും സർവകലാശാല ഉദോഗസ്ഥർക്കും പരിശീലനം
- വിളപ്പിൽശാലയിൽ 50 ഏക്കർ ഭൂമി ഏറ്റെടുത്തു.
- പിഎച്ച്ഡി സ്കോളർഷിപ്പ് 18 ൽ നിന്ന് 100 ആയി ഉയർത്തി.
The Board of Governors of the APJ Abdul Kalam Technological University on Monday approved the annual budget with a projected revenue of Rs 692.75 crore and expenditure of Rs 725.04 crore. At a meeting of the Board of Governors, Dr. P K Biju, Syndicate member and chairman of the finance committee, presented the budget that gave emphasis on translational research center, start-ups and innovation centers.