കണക്കുകൂട്ടൽ, ഓർമ, അപഗ്രഥനശേഷി എന്നിവയിലെല്ലാം മനുഷ്യനെ തോൽപിക്കാൻ കഴിവുള്ള കംപ്യൂട്ടർ പ്രോഗ്രാമുകളുടെ പരിമിതി സർഗാത്മകത, വൈകാരികത, വിവേചനബുദ്ധി എന്നിവയാണെന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യന്റെ മസ്തിഷ്കം കംപ്യൂട്ടർ പ്രോഗ്രാമുകളുടെ മുകളിൽ തന്നെയാണ് .ആ സർഗാത്മകത ഒട്ടും ചോരാതെ തന്നെ AI കഥകളും, ലേഖനങ്ങളും എഴുതി തുടങ്ങിയിരിക്കുന്നു.
ഇന്ന് ലോകമെമ്പാടും ക്രീയേറ്റീവ്എഴുത്തുകാർക്കും സർഗ്ഗ സൃഷ്ടാക്കൾക്കും കനത്ത വെല്ലുവിളിയാണ് AI ടീം ഉയർത്തിത്തുടങ്ങിയിരിക്കുന്നത്.
ഇതിന്റെ സൂചനകൾക്കു തുടക്കമിട്ടത് കളിക്കളത്തിൽ നിന്നുമാണ്. പുതിയ അൽഗൊരിതങ്ങൾ വെച്ചുള്ള ഒരു യന്ത്രകളിയിൽ മനുഷ്യനെ യന്ത്രം തോൽപ്പിച്ചത് മെഷീൻ ലേണിങ്ങിന്റെയും എ.ഐ.യുടെയും അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുംവലിയ നേട്ടമായി കരുതപ്പെടുന്നു.
1997-ൽ ഇതിഹാസ ചെസ് താരം ഗാരി കാസ്പറോവിനെ ഐ.ബി.എമ്മിന്റെ ഡീപ് ബ്ലൂ എന്ന സൂപ്പർ കംപ്യൂട്ടർ തോൽപ്പിച്ചതും 2015-ൽ ഗോ എന്ന അതിസങ്കീർണവും ഭാവനാത്മകവുമായ ചൈനീസ് പരമ്പരാഗത ചതുരംഗക്കളിയിൽ ഗൂഗിളിന്റെ ഡീപ് മൈൻഡ് മേൽക്കൈ നേടിയതും ഒക്കെ ചരിത്രം.
ഇനി കാര്യത്തിലേക്കു കടക്കാം. ലോകത്തിന്റെ സൂപ്പർ പവറായി സർഗ്ഗ സൃഷ്ടിയിലും കാവ്യാത്മകതയിലും ഭാവനാ സമ്പന്നമായ ഒരു ലോകം കെട്ടിപ്പടുക്കാൻ പോരാട്ടത്തിനിറങ്ങിയ നിർമിത ബുദ്ധിക്കു ഒരു ചെക്ക് മേറ്റ് നല്കിയിരിക്കുകയാണിപ്പോൾ ഗവേഷകർ. “കൊടുത്താൽ AI ക്കും പണി കിട്ടും” എന്ന് സൂചന.
നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് കലാസൃഷ്ടികൾ പകർത്തുന്നത് സോഫ്റ്റ് വെയറിലൂടെ തടയിടാനൊരുങ്ങി ഒരു സംഘം ഗവേഷകർ. ചിക്കാഗോ സർവകലാശാലയിലെ ഗവേഷകരാണ് നിർമിതബുദ്ധി ഉപയോഗിച്ചുള്ള ‘എ.ഐ. ആർട്ടു’കളിൽ യഥാർഥ കലാസൃഷ്ടികൾ ഉപയോഗിക്കുന്നത് തടയാൻ ‘ഗ്ലേസ്’ എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചത്.
ഇത്തരം സാഹചര്യങ്ങൾ തടയാൻ ‘ഗ്ലേസ്’ സോഫ്റ്റ് വെയർ സഹായിക്കും.
എന്താണ് ഗ്ലേസ്?
AI-യെ കുഴപ്പിക്കുന്ന ഒന്നാണ് ഗ്ലേസ്.
കലാസൃഷ്ടികളിൽ സൂക്ഷ്മമായ മാറ്റങ്ങൾ ഈ സോഫ്റ്റ്വേർ വരുത്തും. നിർമിതബുദ്ധിയെ ഇത് ആശയക്കുഴപ്പത്തിലാക്കും. വളരെ സൂക്ഷ്മമായ മാറ്റങ്ങളായതിനാൽ ഇത് മനുഷ്യർക്ക് മനസ്സിലാവില്ല.
മാറ്റങ്ങൾവരുത്തി കലാസൃഷ്ടിയെ ഗ്ലേസ് സുരക്ഷിതമാക്കുന്നതോടെ എ.ഐ. ആർട്ട് ജനറേറ്ററുകൾക്ക് പകർത്താനാവില്ല. വിൻഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഗ്ലേസ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
പകർപ്പവകാശലംഘനം
എ.ഐ. കലാസൃഷ്ടിക്ക് പകർപ്പവകാശലംഘനം ബാധകമാകില്ല . എന്നാൽ, ഇതിനുപയോഗിക്കപ്പെട്ട കലാസൃഷ്ടി copyright protected ആണെങ്കിൽ , ആ സൃഷ്ടിക്കു AI സൃഷ്ടിക്കെതിരെ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി കേസ് കൊടുക്കാം.
നിർമിതബുദ്ധിവഴി സ്വന്തം കലാസൃഷ്ടികൾ മോഷ്ടിക്കപ്പെടാതിരിക്കാനായി ‘ക്രിയേറ്റീവ് കോമൺ ലൈസൻസ് എടുത്തു വയ്ക്കാം. പകർപ്പവകാശലംഘനമാണുണ്ടായതെന്ന് തെളിയിക്കാൻ ഈ ലൈസൻസ് സഹായിക്കും.