കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. ഇത് ലക്ഷ്യമിട്ട്
ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ – Amazon Global Selling Propel Accelerator Season 3 (Propel S 3) മൂന്നാം സീസണ്‍ പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ.

ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംരംഭമാണിത്.

ഇന്ന് ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ കേരളത്തില്‍ നിന്ന് 1500-ലധികം കയറ്റുമതിക്കാരുണ്ട്. ഓരോ മാസവും സംസ്ഥാനത്തു നിന്ന് കൂടുതല്‍ കൂടുതല്‍ കയറ്റുമതിക്കാര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, മലപ്പുറം എന്നീ നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ കയറ്റുമതിക്കാര്‍ പരിപാടിയിലേക്ക് ചേരുന്നത്.  കണ്ണൂരില്‍ നിന്നുള്ള കൈത്തറി, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉല്‍പ്പന്നങ്ങള്‍. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ. യു എ ഈ എന്നിവിടങ്ങളാണ്  പ്രധാന മാർക്കറ്റുകൾ.    പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ കഴിഞ്ഞ സീസണില്‍ 50 ലധികം അപേക്ഷകള്‍ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു.

സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിട്ട്  ആമസോൺ

പ്രൊപ്പല്‍ എസ് 3 അന്താരാഷ്ട്ര വിപണിയില്‍ 50 ഡി2സി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ഇന്ത്യയില്‍ നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് എഡബ്ലിയുഎസ് ആക്ടിവേറ്റ് ക്രെഡിറ്റുകള്‍, ആഡ്‌സ് ക്രെഡിറ്റുകള്‍, ഒരു വര്‍ഷത്തേക്ക് ലോജിസ്റ്റിക്സ്, അക്കൗണ്ട് മാനേജ്മെന്റ് പിന്തുണ എന്നിവ ഉള്‍പ്പെടെ 1.5 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള മൊത്തം സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കുന്നു. ആദ്യ മൂന്നു വിജയികള്‍ക്ക് ഇക്വിറ്റി ഫ്രീ ഗ്രാന്റായി ഒരു ലക്ഷം ഡോളര്‍ ലഭിക്കും. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ വലിയ തോതില്‍ ബിസിനസ് വികസിപ്പിക്കുന്നതിന് സഹായിക്കുന്ന ക്ലബ്, വെലോസിറ്റി എന്നിവയുള്‍പ്പെടുന്ന റവന്യൂ അധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനും ആമസോണ്‍ സഹായിക്കും.

“ഞങ്ങളുടെ ഇ-കൊമേഴ്സ് കയറ്റുമതി ബിസിനസിന്റെ പ്രധാന വിപണിയാണ് കേരളം. സംസ്ഥാനത്ത് നിന്ന് വരുന്ന പുതിയ വില്‍പ്പനക്കാരും സ്റ്റാര്‍ട്ടപ്പുകളും അവരുടെ കയറ്റുമതി ബിസിനസിനായി ആമസോണിനെയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ സീസണ്‍ 3 സമാരംഭിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. അതുവഴി ഞങ്ങള്‍ അന്താരാഷ്ട്ര വിപണികളില്‍ 50 ഡി2സി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കമിടുകയും ഇന്ത്യയില്‍ നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യും. 2025 ഓടെ ഇന്ത്യയില്‍ നിന്നും 20 ബില്യണ്‍ ഡോളറിന്റെ സഞ്ചിത കയറ്റുമതി സാധ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പരിപാടി”

ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപേന്‍ വകാങ്കര്‍ പറഞ്ഞു.

“ആഗോള വിപണിയിലേക്ക്  പോകാന്‍ ലക്ഷ്യമിടുന്ന ബ്രാന്‍ഡുകള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ പരിപാടയാണിത്. സീസണ്‍ 2 വിജയിച്ചതിന് ശേഷം, ഞങ്ങള്‍ ആമസോണുമായി ചേര്‍ന്ന് പത്തിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും തടസ്സങ്ങളില്ലാതെ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ആഗോള ഉപഭോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. മറ്റ് വിപണികളിലെ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” പ്രൊപ്പല്‍ ആക്സിലറേറ്റര്‍ സീസണ്‍ 2-ന്റെ വിജയികളിലൊരാളും ഇക്കോ റൈറ്റ് സഹസ്ഥാപകനുമായ ഉദിത് സൂദ് പറഞ്ഞു.

പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ സീസണ്‍ 3

പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ സീസണ്‍ 3 നുള്ള എന്‍ട്രികള്‍ 2023 ഏപ്രില്‍ 30 വരെ മാത്രമാണ് സ്വീകരിക്കുക. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ബിസിനസ് പ്രൊപ്പോസലുകള്‍ മുന്‍നിര വി സി സ്ഥാപനങ്ങളിലേക്ക് എത്തിക്കാനും, പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഫണ്ടിംഗ് നേടാനും അവസരം നല്‍കുന്ന ഒരു ഡെമോ-ഡേ ആണ് പ്രോഗ്രാമിന്റെ അവസാനഘട്ടം. പ്രൊപ്പല്‍ എസ് 3 ന്റെ  ഭാഗമായി, ഇന്ത്യയില്‍ നിന്നു മാത്രമല്ല, ലോകമെമ്പാടും നിന്നുള്ള ആമസോണ്‍ നേതാക്കള്‍, വിസി പങ്കാളികള്‍, മുതിര്‍ന്ന വ്യവസായ പ്രമുഖര്‍ എന്നിവരടങ്ങുന്ന ഒരു മെന്റര്‍ഷിപ്പ് ബോര്‍ഡിന് ആമസോണ്‍ രൂപംനല്‍കിയിട്ടുണ്ട്.

ഇ-കൊമേഴ്സ് വഴി വിജയകരമായ കയറ്റുമതി ബിസിനസ് കെട്ടിപ്പടുക്കുന്നതിനുള്ള ആഗോള ഡിമാന്‍ഡ് പാറ്റേണുകളും ഉള്‍ക്കാഴ്ചകളും മനസ്സിലാക്കുന്നതിന് നേരിട്ടുള്ള മെന്റര്‍ഷിപ്പും ശില്‍പശാലകളും ഈ ബോര്‍ഡുവഴി ലഭ്യമാക്കും. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ശൃംഖലയെ സഹായിക്കുന്നതിനും, നിലവിലുള്ള ഇക്കോസിസ്റ്റത്തില്‍ നിന്ന് പഠിക്കുന്നതിനും മുതിര്‍ന്ന സംരംഭകരെയും മുന്‍കാലങ്ങളില്‍ പ്രൊപ്പലില്‍ പങ്കെടുത്തവരെയും ആമസോണ്‍ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏറ്റവും മികച്ച 150 അപേക്ഷകരെ ഒരു മാസത്തെ ബൂട്ട്ക്യാമ്പില്‍ ഉള്‍പ്പെടുത്തും. അവിടെ അവര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണയും മാര്‍ക്കറ്റ് പ്ലേസ് ഉള്‍ക്കാഴ്ചകളും ലോജിസ്റ്റിക്സ് പിന്തുണയും കുറഞ്ഞത് ഒരു ആഗോള വിപണിയിലെങ്കിലും തുടക്കമിടുന്നതിനുള്ള പിന്തുണയും ലഭിക്കും. 

ആഗോള വിപണിയിലേക്ക് ബിസിനസ് വിപുലീകരിക്കാന്‍ താല്‍പര്യമുള്ള ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version