ഇന്ത്യയിലെ ഏറ്റവും വലിയ ടെക്- ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ-2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശ്രദ്ധേയ നേട്ടം.
സ്റ്റാര്‍ട്ടപ്പ് മിഷനും നെതര്‍ലാന്റ്സ്, റഷ്യ, യുകെ, അയര്‍ലണ്ട്, പോളണ്ട്, സ്ലോവാക്യ എന്നീ വിദേശരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് എക്സപോയില്‍ തുടക്കമിട്ടു.
സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള, കേരളത്തില്‍ വേരുകളുള്ള ക്വാഡ്ലിയോ സ്റ്റാര്‍ട്ടപ്പിന് നേപ്പാളിലേക്ക് വിപണി വിപുലീകരിക്കുന്നതിനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ ആരംഭിച്ച മൂന്നു ദിവസത്തെ എക്സപോ ബുധനാഴ്ച സമാപിച്ചു.
- 30 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് മിഷനെ പ്രതിനിധീകരിച്ച് എക്സ്പോയില്‍ പങ്കെടുത്തത്. 25 ഓളം നിക്ഷേപക ചര്‍ച്ചകള്‍ക്കും ബിസിനസിലേക്ക് എത്തിച്ചേക്കാവുന്ന 85 ഓളം ചര്‍ച്ചകള്‍ക്കും എക്സ്പോയില്‍ തുടക്കമായി.
- 40 രാജ്യങ്ങളില്‍ നിന്നുള്ള 1,000 പങ്കാളികള്‍, ഇന്ത്യയിലുടനീളമുള്ള 200-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള 100 പ്രഭാഷകര്‍, 5000 ത്തിലധികം സന്ദര്‍ശകര്‍ തുടങ്ങിയവര്‍ എക്സ്പോയില്‍ പങ്കെടുത്തു.
വിവര സാങ്കേതികവിദ്യാ വ്യവസായമേഖലയിലെ (ഐസിടി) ഏറ്റവും പുതിയ ഉല്പന്നങ്ങളും ആശയങ്ങളും ഒരുമിച്ച് കൊണ്ടുവരാനും അവയെ പ്രദര്‍ശിപ്പിക്കാനും ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുമുള്ള മികച്ച പ്ലാറ്റ്ഫോമുകളിലൊന്നാണിത്.
സാമ്പത്തിക സഹായവും പിന്തുണയും നല്കാന് കഴിയുന്ന നിക്ഷേപകര്‍, വ്യവസായികള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായി ശൃംഖല സൃഷ്ടിക്കാനും ഐസിടി വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യകളും അടുത്തറിയാനും 5 ജി, നിര്‍മ്മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാനും എക്സ്പോ അവസരമൊരുക്കി.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടാനുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടാനുള്ള അവസരം എക്സ്പോയിലൂടെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Convergence India Expo-2023, India’s largest tech-infra expo, marks a remarkable achievement for startups under the Kerala Startup Mission (KSUM). The startup mission also initiated discussions at the expo to collaborate with foreign countries such as the Netherlands, Russia, UK, Ireland, Poland and Slovakia. Under the startup mission, Quadlio, a startup with its roots in Kerala, has also got an opportunity to expand its market to Nepal.