MSME കളെ 100 കോടി കമ്പനികളാക്കാൻ മിഷൻ 1000
മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന വ്യവസായ വകുപ്പും,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI)യുമായി ചേർന്ന് സംഘടിപ്പിച്ച MSME ഉച്ചകോടി കലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള സംസ്ഥാന വ്യവസായ വകുപ്പും ഐ.സി.എ.ഐ യും എം.എസ്.എം.ഇ. സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി.
കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ആരംഭിച്ചത് 1,39815 സംരംഭങ്ങൾ. ഉറപ്പാക്കിയത് 8417 കോടിയുടെ നിക്ഷേപം, ഉറപ്പാക്കിയ തൊഴിൽ 2,99,943 പേർക്ക്. 35% വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. സർക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
സംരംഭങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിൽ വ്യവസായം വളരാൻ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. ഇതിൻ്റെ ഭാഗമായി സംരംഭം ആരംഭിക്കുന്നതിനുള്ള മൂലധനം, ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു. ബോധവൽക്കരണ പരിപാടികളും ലോൺ മേളകളും സംഘടിപ്പിച്ചു. ഇതിനായി 1153 ഇൻ്റേണുകളെ സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
പരിപാടിയിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, മുഹമ്മദ് ഹനീഷ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സ് ജോയിന്റ് ഡയറക്ടർ ജി രാജീവ് , കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ എം. ഡി എസ്. ഹരികിഷോർ , സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനറും കാനറ ബാങ്ക് കേരള ഹെഡുമായ എസ് പ്രേം കുമാർ എന്നിവർ പങ്കെടുത്തു.
Industry Minister P. Rajeev said that the government’s aim is to convert the best 1000 MSME enterprises into one hundred crore turnover companies through the Mission 1000 project. The Minister was inaugurating the MSME Summit organized by the State Industries Department and the Institute of Chartered Accountants of India (ICAI) at Kalur.