ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന് ശേഷം ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണിത്. നിലവിൽ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളിൽ ഓടുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനുകൾക്ക് എട്ട് കോച്ചുകളാണുള്ളത്. മറ്റ് എല്ലാ വന്ദേ ഭാരത് ട്രെയിനുകൾക്കും 16 കോച്ചുകളാണുള്ളത്.
ഒരു എക്സിക്യൂട്ടീവ് കോച്ചുള്ള ഈ ട്രെയിനുകളിൽ 530 പേർക്ക് യാത്ര ചെയ്യാനാകും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രണ്ട് നഗരങ്ങൾക്കിടയിലും അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. 130 കിലോമീറ്റർ വേഗതയിൽ 5.50 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന ട്രെയിൻ 1.20 മണിക്കൂർ യാത്രാ സമയം ലാഭിക്കും. കോയമ്പത്തൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലെത്തും.
വന്ദേ ഭാരത് എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ- 20643) ചെന്നൈ-കോയമ്പത്തൂർ യാത്രാ നിരക്ക് 1365 രൂപയാകും. ഇതിൽ കാറ്ററിംഗ് ചാർജായി 308 രൂപ ഓപ്ഷണലാണ്. എക്സിക്യൂട്ടീവ് ക്ലാസിൽ 2485 രൂപയും കൂടാതെ കാറ്ററിംഗ് ചാർജായി 369 രൂപയും ഉൾപ്പെടുന്നു. അതേസമയം, ട്രെയിൻ നമ്പർ- 20644 വന്ദേ ഭാരത് എക്സ്പ്രസിന്റെ നിരക്ക് ചെയർ കാറിൽ ₹ 1215 ആയിരിക്കും. കൂടാതെ കാറ്ററിംഗ് ചാർജായി 157 രൂപയും ഉൾപ്പെടുന്നു. എക്സിക്യൂട്ടീവ് കാസിൽ 2310 രൂപയാണ്. 190 രൂപ കാറ്ററിംഗ് ചാർജായി ഉൾപ്പെടും.
തഴച്ചുവളരുന്ന തുണി വ്യവസായം കാരണം ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂർ തമിഴ്നാട്ടിലെ ഒരു പ്രധാന നഗരമാണ്. ഇത് ഒരു വ്യാവസായിക കേന്ദ്രവും കേരളത്തോട് ചേർന്നുള്ള തന്ത്രപ്രധാനമായ സ്ഥലവുമാണ്. കോയമ്പത്തൂരിലേക്കുള്ള വന്ദേ ഭാരത് സർവീസ്, ഈ വ്യവസായഇടനാഴിയുടെ മുഴുവൻ സാമ്പത്തിക അഭിവൃദ്ധിയെ സഹായിക്കുന്ന ഒരു ഗെയിം ചേഞ്ചർ ആയിട്ടാണ് കാണുന്നത്.
PM Narendra Modi flagged off the Chennai-Coimbatore Vande Bharat Express in Chennai, Tamil Nadu. The train will run at a speed of 130 kmph, reducing travel time by 1.20 hours compared to express trains. The fare for Chennai to Coimbatore will be ₹1365 in Chair Car and ₹2485 in Executive Class. The new Vande Bharat service will take only 5 hours and 50 minutes to reach the destination from both ends.