ടൂറിസം സംരംഭങ്ങളിലും കേരളത്തിലെ വനിതകൾ  തിളങ്ങുകയാണ്. 

  • ഉത്തരവാദിത്വ ടൂറിസംരംഗത്തെ നിലവിലുള്ള 23,786 സംരംഭങ്ങളിൽ 70 % വും സ്ത്രീ സംരംഭങ്ങള്‍, അതായത് 16,660 എണ്ണം.  
  • സംരംഭ കേരളത്തിൽ  ടൂറിസം സംരംഭങ്ങൾ വളരുകയാണ്.
  • വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് കേരളത്തിൽ തുടക്കമിട്ടത് 4,640 പുതു സംരംഭങ്ങള്‍.

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേൽനോട്ടത്തിലാണ് ഒരു വര്‍ഷത്തിനിടെ ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത്. ഇതോടെ ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ മൊത്തം സംരംഭങ്ങളുടെ എണ്ണം 23,786 ആയി. ഇതില്‍ 16,660 സ്ത്രീ സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. 12.56 കോടി രൂപയുടെ വരുമാനമാണ് സംരംഭങ്ങൾ വഴി  കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്. ഈ കാലയളവില്‍ പതിനായിരത്തിനു മുകളില്‍ തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്.

പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പ് സാമ്പത്തികവര്‍ഷം 4,000 സംരംഭങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. കൂടാതെ 3,000 പേര്‍ക്ക് പുതുതായി പരിശീലനവും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്കും ഏറിയിട്ടുണ്ട്.  ഈ സാമ്പത്തിക വര്‍ഷം 62,818 തദ്ദേശ സഞ്ചാരികളും 16,210 വിദേശസഞ്ചാരികളും ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങളിലൂടെ കേരളത്തിൽ  എത്തി.

വിദേശസഞ്ചാരികള്‍ യു.കെ., യു.എസ്., ജര്‍മനി, സ്‌പെയിന്‍, ഇസ്രയേല്‍, മലേഷ്യ, സിങ്കപ്പൂര്‍, തയ്വാന്‍, ഓസ്ട്രിയ, ഓസ്‌ട്രേലിയ, തായ്ലാന്‍ഡ്, ചൈന, സ്വിറ്റ് സര്‍ലന്‍ഡ്, റഷ്യ, സൗദി അറേബ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നാണ്. സഞ്ചാരികള്‍ക്കായി 140 ഓളം പാക്കേജുകളാണ് ടൂറിസം സംരംഭങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു ദിവസം മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന പാക്കേജുകളുണ്ട്.

ഒരു വിനോദസഞ്ചാര കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് എത്താനും ആസ്വദിക്കാനും താമസിക്കാനും കഴിയുന്ന തരത്തിലേക്ക് മാറ്റുകയാണ് ഉത്തരവാദിത്വ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാം സംരംഭമായി

ഓണ്‍ലൈന്‍ വഴിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനു കീഴില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യേണ്ടത്. https://www.keralatourism.org/responsible-tourism/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version