സംരംഭക വർഷത്തിന്റെ വിജയം നൽകിയ ആത്മവിശ്വാസം കൈമുതലാക്കി വൈവിധ്യമാർന്ന രൂപത്തിൽ ഈ പദ്ധതി നടപ്പാക്കും.
ആദ്യ ഘട്ടമായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കും. വ്യവസായ വകുപ്പും കുടുംബശ്രീയും ചേർന്നാണ് നിർവ്വഹണം. വ്യവസായ വകുപ്പ് നിയോഗിച്ച ഇന്റേണുകളാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകുക. ജെറിയാട്രിക് കെയർ, വെൽനസ് ട്രെയിനിംഗ്, സ്പാ & സലൂൺ, ഓൺലൈൻ ട്യൂട്ടറിംഗ് , ഡിസൈനർ ബിന്ദി – ജ്വല്ലറി മേക്കിംഗ്, പെറ്റ് ഗ്രൂമിംഗ്, ഹൈഡ്രോപോണിക്സ് തുടങ്ങി ആധുനിക തൊഴിലുകളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്.
സംരംഭങ്ങളിൽ കഴിവ് തെളിയിച്ചു സ്ത്രീകൾ
ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം. കുടുംബം നോക്കാൻ സ്ത്രീകൾ ജോലി വേണ്ടെന്ന് വയ്ക്കുന്നു. ഇവർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ വർക്ക് നിയർ ഹോം എന്ന പദ്ധതിയുണ്ട്. ഒന്നോ രണ്ടോ മണിക്കൂർ ഓൺലൈനായി ഏതെങ്കിലും സ്ഥാപനത്തിനായി ജോലി ചെയ്താൽ അതിനു വേതനം കിട്ടും. ഇങ്ങനെയാണ് സ്ത്രീ ശാക്തീകരണം നടപ്പാക്കുക.
കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ സംരംഭക വർഷം ആചരിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യമിട്ടിടത്ത് യാഥാർഥ്യമായത് 1.34 ലക്ഷത്തിലധികം സംരംഭങ്ങൾ. ഇതിൽ 41,000 സംരംഭങ്ങൾ തുടങ്ങിയത് സ്ത്രീകളാണ്. അതിൽ നല്ലൊരുഭാഗം ഫുഡ് പ്രോസസിങ്ങും ഗാർമെന്റ്സുമാണ്.
ചെറുകിട സംരംഭങ്ങള്‍ വളരാന്‍ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഓരോ വീടുകളിലും ചെറിയ സംരംഭങ്ങള്‍ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ വീട്ടമ്മമാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്കി മാനവിഭവ ശേഷി വര്‍ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും സാധിക്കണം.
കുടുംബശ്രീ – സംരംഭ മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനം: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്
സംരംഭ മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീ യെന്ന് നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് എറണാകുളം കളമശ്ശേരി സമ്ര ഇന്റര്‍നാഷണല്‍ കന്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന് സെന്ററില്‍ സംഘടിപ്പിച്ച മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പദ്ധതി പുതുതായി ആരംഭിക്കുന്ന പത്തു ബ്ളോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
ചെറുകിട സംരംഭങ്ങള്‍ വളരാന്‍ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ വീട്ടമ്മമാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്കി മാനവിഭവ ശേഷി വര്‍ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും സാധിക്കണം. കുടുംബശ്രീ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ തുടക്കമിടുന്ന ഷീ സ്റ്റാര്‍ട്ട്സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴില്‍ നൈപുണ്യപരിശീലനം നല്കാന് സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാര്‍ട്ട്സ് പദ്ധതി വ്യവസായ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപജീവന മേഖലയില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഷീ സ്റ്റാര്‍ട്ട്സ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറയുന്നു.