ലാസ്റ്റ് മൈൽ ഡെലിവറിക്കായി ഇ-സ്കൂട്ടറുകൾ വിന്യസിക്കുന്നതിന് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്കുമായി പങ്കാളിത്തത്തിലേർപ്പെട്ട് Zomato. 2024-ഓടെ ലാസ്റ്റ് മൈൽ ഡെലിവറിക്കായി 1-ലക്ഷം ഇ-സ്കൂട്ടറുകൾ വിന്യസിക്കാൻ പദ്ധതിയിടുന്നതായി Zypp ഇലക്ട്രിക് അറിയിച്ചു.
കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സുസ്ഥിരമായ ലാസ്റ്റ് മൈൽ ഡെലിവറി ഓപ്ഷനുകൾ നൽകാനും ഈ അസോസിയേഷൻ സഹായിക്കുമെന്ന് സൊമാറ്റോ. 2030-ഓടെ പൂർണ്ണമായും ഇലക്ട്രിക്കാകാനുളള സൊമാറ്റോയുടെ വലിയ പദ്ധതിയുടെ ഭാഗമാണ് ഈ അസോസിയേഷൻ.
അഗ്രഗേറ്ററുകളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഉൾപ്പെടെ 50 ഓളം ക്ലയന്റുകളാണ് ഇപ്പോൾ Zypp ഇലക്ട്രിക്കിനുളളത്. നിലവിൽ 13,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ ലാസ്റ്റ് മൈൽ ഡെലിവറിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 2024-ഓടെ EV-കൾ വഴി ഒരു കോടിയിലധികം ഗ്രീൻ ഡെലിവറികൾ നേടുകയാണ് ലക്ഷ്യം.
“ഫുഡ് ഡെലിവറി എല്ലാം 2-വീലറുകളിൽ ആണ്, കൂടുതലും പെട്രോളിലാണ് പ്രവർത്തിക്കുന്നത്, അതേ സമയം ചിലവ് ലാഭിക്കാൻ EV-കളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു.” ഞങ്ങളുടെ EV ഫ്ലീറ്റ് മാനേജ്മെന്റ് സാങ്കേതികവിദ്യയും നൂതന പരിഹാരങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതൽ കാര്യക്ഷമമായത് സൃഷ്ടിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,” Zypp Electric സഹസ്ഥാപകനും COO യുമായ തുഷാർ മേത്ത പറഞ്ഞു.
കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഡെലിവറികൾ സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന്” സൊമാറ്റോയിലെ ഭക്ഷ്യ വിതരണ സിഒഒ മോഹിത് സർദാന പറഞ്ഞു.