Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ക്വാറി ഉടമകൾ പറയാന്നത് സത്യമോ?
Instant

ക്വാറി ഉടമകൾ പറയാന്നത് സത്യമോ?

News DeskBy News Desk29 April 2023Updated:29 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തു ഇനിയെങ്കിലും കുതിച്ചുയരുന്ന കെട്ടിട നിർമാണ വസ്തുക്കളുടെ വില പിടിച്ചു നിർത്താൻ സർക്കാറിനെ ക്കൊണ്ട് സാധിക്കുമോ?

സാധിക്കും എന്നാണ് വ്യവസായ വകുപ്പ് നൽകുന്ന മറുപടി. തോന്നിയ വിലക്കാണിപ്പോൾ സംസ്ഥാനത്തു കെട്ടിട നിർമാണ സാമഗ്രികൾ വിറ്റഴിക്കുന്നത്. ആരും ചോദിക്കാനില്ലാത്ത അവസ്ഥയിലാണ് നിർമാണ വ്യവസായ മേഖല. സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാൻ കഴിയുമോ എന്ന് പരിശോധിക്കും. വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയതാണിക്കാര്യം.

“സംസ്ഥാനത്തെ ക്വാറി ഉടമകൾ പ്രഖ്യാപിച്ച ക്വാറി അടച്ചിടൽ സമരം ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. സമരം പിൻവലിച്ചെങ്കിലും അതൊരു വെല്ലുവിളി തന്നെയാണ് അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ 2023 ൽ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയൽറ്റി നിരക്കുകളിൽ ചെറിയ വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്. മെട്രിക് ടണ്ണിന് 24 രൂപയുള്ളത് 48 രൂപയാക്കിയാണ് കൂട്ടിയത്. കേന്ദ്ര നിയമമനുസരിച്ച് മൂന്നുവർഷം കൂടുമ്പോൾ വില വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ 2015 ന് ശേഷം ആദ്യമായാണ് സംസ്ഥാന സർക്കാർ ചുരുങ്ങിയ വിലവർധന നടപ്പാക്കിയത്.”

പി രാജീവ് ചൂണ്ടിക്കാട്ടുന്നു

 റോയൽറ്റി വർധന കാലാനുസൃതമായി മാത്രമാണ്. കർണാടകയിൽ മെട്രിക് ടണ്ണിന് 100 രൂപ ഈടാക്കുമ്പോൾ കേരളത്തിൽ ചട്ടഭേദഗതിക്ക് ശേഷവും 48 രൂപയാണ്. എം-സാൻഡിന് റോയൽറ്റിയിലും ഡീലേഴ്‌സ് ലൈസൻസ് ഫീസ് ഇനത്തിലുമായി 2.83 രൂപയാണ് വർധിപ്പിച്ചത്. മെറ്റലിന് 2.56 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ ഇത് ചൂണ്ടിക്കാട്ടി ഭീമമായ വർധനവാണ് നിർമാണ വസ്തുക്കൾക്ക് ജനങ്ങളിൽനിന്ന് ക്വാറി ഉടമകളും ഡീലർമാരും ഈടാക്കുന്നത്. റോയൽറ്റി വർധനവിന് ആനുപാതികമായി പരമാവധി ഒന്നോ രണ്ടോ രൂപ വർധിപ്പിക്കേണ്ടിടത്താണ് അഞ്ചു രൂപ വരെ ക്വാറി ഉടമകൾ കൂട്ടിയത്.

ക്വാറി ഉടമകൾക്കും ചിലതു പറയാനുണ്ട്

 എന്നാൽ തങ്ങൾ പ്രഖ്യാപിച്ച  സമരം വിലവർദ്ധനവിനു വേണ്ടിയല്ല, ഉല്പാദന ചിലവിനെ ബാധിക്കുന്ന റോയൽറ്റി, സർക്കാർ ഫീസുകൾ, ഭൂമി വില, ഡീസൽ, എക്സ്പ്ലോസീവ്സ്, സ്റ്റീൽ, മെഷിനറി, സ്പെയർ പാർട്സ്, കൂലി തുടങ്ങിയ ഇനങ്ങളിൽ വന്നിട്ടുള്ള വർദ്ധനവ് സാമഗ്രികളുടെ വിലകളിലും പ്രതിഫലിക്കും” ഓൾ കേരള ക്രഷർ-ക്വാറി കോഓർഡിനേഷൻ കമ്മിറ്റി പറയുന്നു.

“ഉല്പാദന ചിലവുമായി നേരിട്ട് ബന്ധമുള്ള എക്സ്പ്ലോസീവ്സ്, സ്റ്റീൽ, മെഷിനറി, സ്പെയർ പാർട്സ് എന്നിവയുടെ വില അടിക്കടി വർധിക്കുന്നു. സുരക്ഷിത ഖനന  രീതിയായ Nonelblasting   ബ്ലാസ്റ്റിംഗ് ചിലവുകൾ ഇരട്ടിയിലും ഏറെയാക്കാറുണ്ട്. ഈ അവസ്ഥയിൽ 25% എങ്കിലും വില വര്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ല. ആയിരത്തിലേറെ ക്വാറികൾ ഉണ്ടായിരുന്നടത്തു ഇപ്പോൾ ഉള്ളത് 630 എണ്ണം മാത്രം. അശാസ്ത്രീയമായ ഖനന നിയമങ്ങൾ കാരണം പലതും അടച്ചു പൂട്ടലിന്റെ വക്കിലാണ്.  

ഇങ്ങനെ പോയാൽ  അറിയും പച്ചക്കറിയും പോലെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചു  കെട്ടിട നിർമാണ സാമഗ്രികൾ ഇങ്ങോട്ടേക്കു കൊണ്ട് വരേണ്ട ഗതികേടിലാകും കേരളം.”ഓൾ കേരള ക്രഷർ-ക്വാറി കോഓർഡിനേഷൻ കമ്മിറ്റി  തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു
സർക്കാർ പറയുന്നത് ഇങ്ങനെ

“സർക്കാർ ടൺ പ്രകാരമാണ് വില വർധിപ്പിച്ചതെങ്കിൽ അടി കണക്കിലാണ് ക്വാറി ഉടമകൾ എം-സാൻഡും മെറ്റലും മറ്റും വിൽക്കുന്നത്. മാത്രമല്ല റോയൽറ്റി വർധന നടപ്പാക്കുന്നതിനു മുമ്പ് തന്നെ നിർമാണ വസ്തുക്കളുടെ വില കൂട്ടിയിരുന്നു. പിഴ സംഖ്യ വർധിപ്പിച്ചത് ശരിയല്ല എന്നാണ് ക്വാറി ഉടമകളുടെയും ഡീലർന്മാരുടെയും മറ്റൊരു പരാതി. എന്നാൽ നിയമപരമായി ക്വാറി നടത്തുന്നവർക്ക് ഇതൊരു പ്രശ്‌നമേ അല്ല.


പിഴയും ശിക്ഷയും കുറവായതിനാലാണ് ക്വാറി മേഖലയിൽ നിയമലംഘനങ്ങൾ വ്യാപകമായത്. അത് ഒഴിവാക്കാനാണ് പിഴ വർധിപ്പിച്ചത്. തുടർച്ചയായി ക്വാറി അടച്ചിടാനാണ് ഉദ്ദേശമെങ്കിൽ ക്വാറികളുടെ പെർമിറ്റിന്റേയും ലീസിന്റേയും കാര്യത്തിൽ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് ആലോചിക്കും.
ഈ വർഷം ഏപ്രിലിന് മുമ്പ് നടന്ന ചട്ടലംഘനങ്ങൾ ചട്ടഭേദഗതിക്ക് മുൻപുള്ള നിയമം വെച്ചാണ് നടപടി സ്വീകരിക്കുക. ഇതിനു വേണ്ടി പ്രത്യേക അദാലത്ത് നടത്തും. ക്വാറിക്കാർ ഉന്നയിച്ച മറ്റ് പ്രശ്‌നങ്ങളിൽ പ്രായോഗിക പരിഹാരം സർക്കാർ ആരായും. നിയമം പാലിച്ച് ക്വാറി നടത്തുന്നവർക്ക് എല്ലാ പിന്തുണയും നൽകും.” മന്ത്രി ഉറപ്പു നൽകുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്. 

banner building construction buildings business Construction construction cost construction equipment construction industry house construction India India Government msme Road Construction
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil