പ്രതിസന്ധി നേരിടുന്ന കയർ വ്യവസായത്തിന് പുതിയൊരു ഉണർവ്വും ഉത്സാഹവുമാണ് കേരളം മുന്നോട്ടു വയ്ക്കുന്ന കയർ ഭൂവസ്ത്രം പദ്ധതി. പരമ്പരാഗത വ്യവസായങ്ങളിൽ പെടുന്ന കയർ വിഭാഗത്തിൽ  ഈ പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഈ മേഖലയിലെ വ്യവസായിക ഉൽപാദനത്തിലും ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കയർ ഭൂവസ്ത്രം പദ്ധതി

  • 2025 ആകുമ്പോഴേക്ക് കയറുൽപാദനം 70,000 ടണ്ണായി ഉയർത്താൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
  • കയർ ഭൂവസ്ത്രം പദ്ധതിയിലൂടെ 2022-23 വർഷത്തിൽ 64 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.  
  • തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്.
  • ജി സുധാകരൻ പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്തു ശബരിമലയിലേക്കുള്ള കാനന പാതയിൽ തീർത്ഥാടന സമയത്തു മണ്ണൊലിപ്പുണ്ടാകാതെ സംരക്ഷിച്ചത് കയർ ഭൂ വസ്‌ത്രമായിരുന്നു.

പരിസ്ഥിതിയോടിണങ്ങി സൗന്ദര്യവൽക്കരണത്തിനൊപ്പം സംരക്ഷണകവചമായും പ്രവർത്തിക്കുന്ന കയർ ഭൂവസ്ത്രങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ കാലത്ത് ആവിഷ്കരിച്ച ഫ്ലാഗ്ഷിപ്പ് പോഗ്രാമാണ്. ചകിരി ഉത്പാദനം, കയറുപിരി, ഉൽപ്പന്ന നിർമ്മാണം എന്നീ മൂന്ന് മേഖലകളിൽ തൊഴിൽ നൽകാൻ സാധിക്കുന്ന ഈ പദ്ധതിയിലൂടെ ഉണ്ടായ ഉണർവ്വ് മികവോടെ തുടരാനാണ് സർക്കാർ ശ്രമിക്കുന്നത്.

“കേരളത്തിൽ പുത്തൻ തലമുറ വ്യവസായങ്ങൾ ഒട്ടനവധി വരുമ്പോഴും പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാട്. ഇതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിൽ സുപ്രധാന സ്ഥാനമാണ് കയർ ഭൂവസ്ത്രം”

വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version