ഷോളയൂർ പഞ്ചായത്തിലെ ആനക്കട്ടി ഊരിലാണിവരുടെ മില്ലറ്റ്സംരംഭം. റാഗി, ചാമ, തിന തുടങ്ങിയ ധാന്യങ്ങളുടെ ഫ്ലേക്ക്സുകൾ, പുറം ലോകം കാണാത്ത വന വിഭവങ്ങൾ കൊണ്ടുള്ള ഉത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഇവർ വിപണിയിലെത്തിക്കുന്നു. കുടുംബശ്രീ വിപണിയിലൂടെയാണിവർ തങ്ങളുടെ ഉത്പന്നങ്ങൾ പ്രധാനമായും വിറ്റഴിക്കുന്നത്.
2020 മുതൽ ദേശീയ സരസ് മേളകളിലെയും കുടുംബശ്രീ ഒരുക്കുന്ന മറ്റ് വിപണന മേളകളിലെയും സ്ഥിരസാന്നിധ്യമായ പാലക്കാടെ അട്ടപ്പാടിയിലെ ഹിൽ വാല്യു യൂണിറ്റ് മല്ലീശ്വര പ്രൊഡ്യൂസർ മിൽസ്എന്ന ബ്രാൻഡിലാണ് പ്രധാനമായും മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. വല്യമ്മക്കൊപ്പം പുഷ്പ, വഞ്ചി എന്നിവരും സംരംഭത്തിന് ചുക്കാൻ പിടിക്കുന്നു.
അട്ടപ്പാടിയിൽ നിന്നും ഉത്പന്നങ്ങൾ പുറംനാട്ടിലെത്തിക്കുക എന്നത് തുടക്കത്തിൽ ഏറെ ദുഷ്കരമായിരുന്നെന്നു വള്ളിയമ്മാൾ പറയുന്നു. “2019 ലായിരുന്നു ഞാനും വഞ്ചിയും പുഷ്പയും ചേർന്ന് സംരംഭം തുടങ്ങിയത്. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അട്ടപ്പാടിയിൽ ഇവർ തന്നെ കൃഷി ചെയ്തെടുത്ത റാഗി, ചാമ, തിന എന്നിവ പൊടിച്ചു പാക്കറ്റിലാക്കി വിപണിയിലെത്തിച്ചു.
ഒപ്പം തങ്ങളുടെ തോട്ട വിളകളായ അട്ടപ്പാടി കുരുമുളക്, മഞ്ഞൾ തുടങ്ങിയവയും പാക്കറ്റുകളിലാക്കി ബാംബൂ റൈസ്- Attapaqdi Bamboo Rice- എന്ന പേരിൽ തയാറാക്കുന്ന അട്ടപ്പാടി മുളയരിക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്”.
അട്ടപ്പാടി വിഭവങ്ങൾ എന്ന ലേബലിൽ
Bsrnyard millet flacks (കുതിരവാലി അവൽ) | foxtail millet flacks (തിന അവൽ) |
Finger millet ഫ്‌ളക്‌സ് (റാഗി അവൽ) | small mustard (അട്ടപ്പാടി മണികടുക്) |
little millet flacks (ചാമ അവൽ) | pearl millet flacks (കമ്പ് അവൽ) |
Kodo millet flacks (വരഗ് അവൽ) | ചാമ റവ |
എന്നിങ്ങനെയാണ് വിവിധ രോഗങ്ങളെ ചെറുക്കുന്ന, അതീവ ഔഷധഗുണമുള്ള ധാന്യങ്ങളുടെ ബ്രാൻഡുകൾ വിപണിയിലെത്തുക.
ഇവക്കെല്ലാം ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.
കൊല്ലം ദേശീയ സരസ് മേളയിലും വിവിധ ഇനങ്ങളായ സുഗന്ധ വ്യജ്ഞനങ്ങളും റാഗിയും ചാമയും തിനയുമെല്ലാം ഹിൽ വാല്യു ബ്രാൻഡിൽ ഇവർ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. കുടുംബശ്രീക്ക് അട്ടപ്പാടിയുടെ ഈ ഹിൽ ബ്രാൻഡ് സംരംഭകർ നന്ദി പറയുകയാണ്. തങ്ങൾക്കൊരു കൈത്താങ്ങായതിന്. കുടുംബശ്രീയുടെ വിവിധ വിപണികളിലേക്കു ഉൽപന്നങ്ങളുടെ എത്താൻ തങ്ങളെ മറക്കാതെ ക്ഷണിക്കുന്നതിനും. അല്ലെങ്കിൽ അട്ടപ്പാടിയിലെ ആനക്കട്ടി എന്ന വിദൂര ഊരിൽ നിൽക്കുന്ന തങ്ങളുടെ ഉത്പന്നങ്ങൾ ലോകം അറിയുമായിരുന്നില്ല നാല് വർഷം കൊണ്ട് എന്നാണിവർ പറയുന്നത്.