ഈ അപ്ഡേറ്റുകൾക്ക് നിങ്ങളുടെ വെബ് ബ്രൗസറിന്റെയും മറ്റ് നിർണായക സിസ്റ്റം കംപോണന്റ്സിന്റെയും സുരക്ഷ മെച്ചപ്പെടുത്താൻ കഴിയും.
അറ്റാക്കേഴ്സ് നിരന്തരമായി ചൂഷണം ചെയ്യുന്ന സെക്യുരിറ്റി പ്രശ്നങ്ങൾ വളരെ വേഗം ഫിക്സ് ചെയ്യാൻ ഇത് സഹായിക്കും. ഡിഫോൾട്ടായി, ഈ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കുമെന്നും ആവശ്യമെങ്കിൽ നിങ്ങളുടെ ഡിവൈസ് റീസ്റ്റാർട്ട് ചെയ്യാൻ ആവശ്യപ്പെടുമെന്നും ആപ്പിൾ അറിയിക്കുന്നു.
ഈ ഫീച്ചർ ഓണാണെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ ഡിവൈസ് സെറ്റിംഗ്സ് പരിശോധിക്കാം.
iPhone-ലോ iPad-ലോ നിങ്ങളുടെ ഡിവൈസ് സെറ്റിംഗ്സ് പരിശോധിക്കാൻ, Settings > General > Software Update > Automatic Updatesഎന്നതിലേക്ക് പോകുക, തുടർന്ന് “Security Responses & System Files” ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. Mac ഉപയോക്താക്കൾ Apple menu> System Settings തിരഞ്ഞെടുക്കേണ്ടതുണ്ട്.
സൈഡ്ബാറിലെ General ക്ലിക്കുചെയ്യുക, തുടർന്ന് വലതുവശത്തുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ക്ലിക്കുചെയ്യുക. ഓട്ടോമാറ്റിക് അപ്ഡേറ്റുകൾക്ക് Show Details button ബട്ടൺ ക്ലിക്കുചെയ്യുക, തുടർന്ന് Install Security Responses and system files ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.