ഖത്തർ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങൾക്കു ഇനി നിർമിത ബുദ്ധിയുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനെ നീതി ന്യായ വ്യവസ്ഥയിലെ വിവിധ ഘട്ടങ്ങളിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണക്കും.
നീതി ന്യായ വ്യവസ്ഥയുടെ നിലവിലെ വേഗതകൂട്ടാൻ ഖത്തർ നിർമിത ബുദ്ധി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. നീതി ദേവതയുടെ വിധിന്യായങ്ങൾക്കു ഇനി AI യുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ച ഈ സംവിധാനം രാജ്യത്തിന്റെ National Vision 2030 ന് അനുസൃതമായി ഭരണകൂടം നൽകുന്ന പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
ആഗോള AI മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിക്കാനും സാധ്യതയുള്ള കാര്യനിർവഹണത്തിനും Qatari government ഒരുങ്ങിയിരിക്കുന്നു എന്ന് ഇതോടെ വ്യക്തമാകുന്നു.
വാക്കുകളെ ടെക്സ്റ്റാക്കി മാറ്റുന്ന എഐ-പവർ സംവിധാനം ഖത്തറിലെ നീതിന്യായ വ്യവസ്ഥയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആളുകൾ, വസ്തുക്കൾ, ക്രിമിനൽ അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് ക്രിമിനൽ നീതിയിലും, പോലീസ് സംവിധാനം ഉൾപ്പെടെയുള്ള നിയമ നിർവ്വഹണ കമ്മ്യൂണിറ്റികളിലും AI ഉപയോഗിച്ചുള്ള വീഡിയോ, ഇമേജ് വിശകലനം ഉപയോഗിക്കുന്നു.
AI-ക്ക് വേണ്ടി ലോക ബിസിനസ് മേഖല ചെലവിടുന്നത് ഈ വർഷം 50 ബില്യൺ ഡോളറാണ് .2024 ഓടെ ഈ നിക്ഷേപ ചിലവ് പ്രതിവർഷം 110 ബില്യൺ ഡോളർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നീതിവ്യവസ്ഥയുടെ AI ഉപയോഗം ഇങ്ങനെ
- വിവിധ കേസുകളിലെ അന്വേഷണത്തിൽ ശേഖരിക്കുന്ന നിയമപരമായ നടപടിക്രമങ്ങൾ വേഗതയിൽ അവസാനിപ്പിക്കുന്നതിന് ആവശ്യമായ മിനിറ്റുകളും മെമ്മോറാണ്ടങ്ങളും എഴുതാനും AI ടെക്നിക്കുകൾ ഉപയോഗിക്കും.
- അന്വേഷണത്തിൽ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യവും വേഗത്തിലും എഴുതപ്പെട്ട വാചകമായി AI പരിവർത്തനം ചെയ്യുന്നു.
ഇത് നിലവിൽ തുടർന്ന് വരുന്ന എഴുത്തു ജോലി കുറയ്ക്കുന്നു.
ഇത് ജുഡീഷ്യൽ പ്രക്രിയയെ വേഗത്തിലാക്കും. പബ്ലിക് പ്രോസിക്യൂഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൃത്യതയും ഗുണനിലവാരവും വർദ്ധിപ്പിക്കുകയും ചെയ്യും. AI സാങ്കേതികവിദ്യയുടെ ഉപയോഗം ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം നീതിന്യായ വ്യവസ്ഥയെ വേഗത്തിലും കാര്യക്ഷമവുമാക്കും. നിയമനടപടികളിലെ പിഴവുകളുടെ സാധ്യത കുറയ്ക്കുകയും, പബ്ലിക് പ്രോസിക്യൂഷനെ വേഗത്തിലുള്ള നീതി ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യും.
ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ അടുത്തിടെ തിരെഞ്ഞെടുത്ത തങ്ങളുടെ ചില ഓഫീസുകളിൽ സിസ്റ്റത്തിന്റെ ട്രയൽ നടത്തുകയും അതിന്റെ കൃത്യതയ്ക്കും ഫലപ്രാപ്തിക്കും ഉപയോക്താക്കളിൽ നിന്ന് നല്ല പ്രതികരണം നേടുകയും ചെയ്തതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം.
പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തു നിയമവും നീതിയും നടപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രചരിപ്പിക്കാനും, എല്ലാ ജുഡീഷ്യൽ പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി അതിന്റെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
AI ഉൾപ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകൾ പരിപോഷിപ്പിക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സാമ്പത്തിക മത്സരശേഷി ഉയർത്താനുമുള്ള ഖത്തറിന്റെ National Vision 2030 ന്റെ ഭാഗമാണ് ഈ നീക്കം.
National AI strategy @ Qatari government
AI- enabled വ്യവസായങ്ങൾ വാഗ്ദാനം ചെയ്യുന്ന ലാഭവിഹിതത്തിന്റെ ഒരു ഭാഗം സുരക്ഷിതമാക്കാൻ, ഖത്തർ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (QCAI) 2019 ൽ national AI strategy പുറത്തിറക്കിയിരുന്നു.
ഖത്തർ ഗവൺമെന്റ് അംഗീകരിച്ച national AI strategy ബ്ലൂപ്രിന്റ്, ആഭ്യന്തര AI ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ നിർണായകമായ നിരവധി നടപടികൾ നിർദ്ദേശിക്കുന്നു –
- മികച്ച AI പ്രതിഭകളെ ആകർഷിക്കുക,
- AI നടപടികൾ സമന്വയിപ്പിക്കുക,
- ഗവേഷണ പരിപാടികൾക്കു തുടക്കമിടുക എന്നിവയാണ് ലക്ഷ്യം.