സംസ്ഥാനത്ത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത് അടക്കം ട്രെയിന്‍ ഓടിക്കാന്‍ സാധ്യമാകുന്ന മൂന്നാം പാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. 2025 ഓടെ ട്രെയിനുകള്‍ ഈ സ്പീഡില്‍ ഓടിക്കാനാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള വളവുകള്‍ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിര്‍മ്മിക്കുന്നത്. അതിനാല്‍ ചില പ്രദേശങ്ങളും സ്റ്റേഷനുകളും പാടേ ഒഴിവാക്കേണ്ടിവരും. 130 കിലോമീറ്റര്‍ വേഗം സാധ്യമായ മൂന്നാം പാതയ്ക്കുള്ള ആദ്യഘട്ട ചെലവ് 4000 കോടിയാണ്.
160 കിലോമീറ്ററിലേക്കുയര്‍ത്തുമ്പോള്‍ ഈ ചെലവുകൂടും.
വന്ദേഭാരതിനായി ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററും, ഭാവിയിൽ 130 കിലോമീറ്ററുമാണ് വേഗം ലക്ഷ്യമിടുന്നത്. ട്രാക്ക് നിവർത്തലും ബലപ്പെടുത്തലും അടക്കമുള്ള എല്ലാ നിർമ്മാണപ്രവർത്തനവും പൂർത്തിയായാലേ 160 കി.മീ വേഗത നേടാനാകൂ. ഇതോടെ കേരളത്തിലെ മെമു മുതൽ രാജധാനി വരെയുള്ള ട്രെയിനുകളിലെ യാത്രക്കാർക്കും കുറഞ്ഞ സമയത്തിൽ ഓടിയെത്താം.
കേരളത്തിന്റെ ട്രാക്ക് വികസന പദ്ധതികൾക്കായി റെയിൽവേ പതിനായിരം കോടിയാണ് മാറ്റിവയ്ക്കുകയെന്നു കേരളത്തിൽ വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യാനെത്തിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
മംഗലാപുരം – തിരുവനന്തപുരം മൂന്നാം പാത
വന്ദേ ഭാരത് ട്രെയിനിന് 160 കിലോമീറ്റർ വേഗതയിൽ കടന്നു പോകുന്നതിനാണ് മംഗലാപുരം തിരുവനന്തപുരം മൂന്നാം അതിവേഗ പാത ഒരുങ്ങുന്നത്. പാത പൂർത്തിയാകുന്നതോടെ തിരക്ക് കുറയുന്ന മറ്റു നിലവിലുള്ള ട്രാക്കുകളിലും തീവണ്ടികൾക്കു വേഗതയേറും .
രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മ്മാണം.
ആദ്യഘട്ടം എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെയാണ്. രണ്ടാം ഘട്ടത്തില്‍ എറണാകുളം- തിരുവനന്തപുരം (കൊച്ചുവേളി), ഷൊര്‍ണൂര്‍- മംഗലാപുരം എന്നീ ഭാഗങ്ങളിലും. ഷൊര്‍ണൂര്‍- എറണാകുളം വേഗ സാധ്യതാ പഠനവും സര്‍വേയും പൂര്‍ത്തിയായി. ശേഷിക്കുന്ന ഭാഗത്തെ പഠനം ഉടന്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കായംകുളം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളും ഇതോടൊപ്പം ആരംഭിക്കും. ഈ പാതയില്‍ അമ്പലപ്പുഴ -എറണാകുളം 82 കിലോമീറ്റര്‍ ദൂരമാണ് ശേഷിക്കുന്നത്.
എറണാകുളം – ഷൊർണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടാണിത്. ഇവിടെ ഓട്ടോമാറ്റിക് സിഗ്നലിംഗും വേഗം കൂട്ടാനുള്ള പ്രവർത്തനവും നടക്കുന്നതോടെ ട്രെയിനുകളുടെ വേഗവും കൂടും. എറണാകുളത്ത് നിന്ന് ആലപ്പുഴ, കോട്ടയം വഴി ട്രെയിനുകളുണ്ട്. ഷൊർണൂരിൽ നിന്ന് മംഗലാപുരത്തേക്കും കോയമ്പത്തൂരിലേക്കും റൂട്ടുകളുണ്ട്. അതുകൊണ്ട് ഈ റൂട്ടുകളിൽ നിന്നും ട്രെയിനെത്തുന്നതാണ് എറണാകുളത്തിനും ഷൊർണൂരിനും ഇടയിൽ തിരക്ക് കൂട്ടുന്നത്. ഈ റൂട്ടിൽ തിരക്കൊഴിഞ്ഞാൽ അത് യാത്രാസമയത്തിൽ വലിയ മാറ്റമുണ്ടാക്കും.
ഇനി വരുന്ന പാതകളെല്ലാം പരമാവധി വേഗത്തിൽ ട്രെയിനുകൾക്ക് കടന്നുപോകാവുന്ന രീതിയിലാകും നിർമ്മിക്കുക.
ഷൊര്‍ണൂര്‍ എറണാകുളം മൂന്നാം പാതയ്ക്കായി 250 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും കൂടുതല്‍ ദൂരവും മൂന്നാംപാത കടന്നുപോകുന്നത്. രാജ്യവ്യാപകമായി തിരക്കേറിയ പാതകള്‍ 160 കിലോമീറ്ററിലേക്ക് എന്ന റെയില്‍വേ നയത്തിന്റെ ഭാഗമായാണ് കേരളത്തിലും സര്‍വേ നടക്കുന്നത്.
130 കിലോമീറ്റര്‍ വേഗത്തെ മുന്‍നിറുത്തി സര്‍വേ നടത്താനുള്ള പഠനമാണ് എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നടന്നതെങ്കിലും 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനോടിക്കാനാകുമെന്ന റിപ്പോര്‍ട്ടാണ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് ലഭിച്ചത്.
അതിനാല്‍ മറ്റു രണ്ടു ഭാഗങ്ങളിലും 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനോടിക്കുന്നതിനുള്ള സാധ്യതാ റിപ്പോര്‍ട്ടാണ് റെയില്‍വേ തേടിയിരിക്കുന്നത്. നിലവില്‍ ഇവിടെ ശരാശരി വേഗം 70-80 കിലോമീറ്ററാണ്. മൂന്നാം പാത യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും.
The construction of the third railway line, which will enable trains to run at a speed of 160 kmph in the state, including Vandebharat, is set to commence next year. The aim of the Railways is to run trains at this speed by 2025. The third lane will be constructed, avoiding the existing curves as much as possible, which will require the avoidance of certain areas and stations altogether. The first phase of constructing the third line, which will allow for speeds of up to 130 kmph, is expected to cost around 4000 crores.