നാച്വറൽ ലാംഗ്വേജ് ഉപയോഗിച്ച് സ്വയമേവ കോഡ് സൃഷ്ടിക്കാനും വ്യത്യസ്ത ആവശ്യങ്ങൾക്കായി നിർമ്മിച്ച വിവിധ ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിക്കാനാകുമെന്നും IBM പറഞ്ഞു. ചാറ്റ്ബോട്ട് ChatGPT യുടെ ഒറ്റരാത്രികൊണ്ട് നേടിയ വിജയം കമ്പനികളെ AI അഡോപ്ഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രേരിപ്പിക്കുകയാണ്.
ഐബിഎം കൂടുതൽ ഓപ്പൺ ഇക്കോസിസ്റ്റം സ്വീകരിച്ചതായും ഓപ്പൺ സോഴ്സ് എഐ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഹബ്ബായ ഹഗ്ഗിംഗ് ഫെയ്സ് അടക്കമുളളവയുമായി പങ്കാളിത്തത്തിലാണെന്നും സിഇഒ അരവിന്ദ് കൃഷ്ണ വ്യക്തമാക്കി. വരും വർഷങ്ങളിൽ ഐബിഎമ്മിലെ ചില ബാക്ക് ഓഫീസ് ജോലികൾ എഐയ്ക്ക് പരിഹരിക്കാൻ കഴിയുമെന്നും അരവിന്ദ് കൃഷ്ണ പറഞ്ഞു.
ജിയോപാർഡി എന്ന ഗെയിം ഷോ വിജയിച്ച ഐബിഎമ്മിന്റെ വാട്സൺ എന്ന സോഫ്റ്റ്വെയർ ശ്രദ്ധ നേടി ഒരു ദശാബ്ദത്തിന് ശേഷമാണ് പുതിയ AI പ്ലാറ്റ്ഫോം ലോഞ്ച് വരുന്നത്. വാട്സന് മനുഷ്യ ഭാഷ പഠിക്കാനും പ്രോസസ്സ് ചെയ്യാനും കഴിയുമെന്ന് ഐബിഎം അക്കാലത്ത് പറഞ്ഞു. എന്നാൽ വാട്സന്റെ അക്കാലത്തെ ഉയർന്ന ചെലവ് കമ്പനികൾക്ക് ഇത് ഉപയോഗിക്കുന്നത് ഒരു വെല്ലുവിളിയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
IBM has launched Watsonx, a new AI and data platform for businesses to integrate AI. The launch comes over a decade after IBM’s Watson won Jeopardy, but was costly for companies to use. The lower cost of implementing large language AI models now means the chances of success are higher. IBM CEO Arvind Krishna said AI could reduce certain back office jobs at IBM, but total employment would not decrease. IBM is partnering with open-source AI software development hub Hugging Face and others to embrace a more open ecosystem. IBM’s Watsonx platform allows companies to train and deploy AI models, generate code using natural language