ടാറ്റ ഐപിഎൽ 2023-ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ JioCinema, ആദ്യ അഞ്ച് ആഴ്ചകളിൽ 1300 കോടിയിലധികം വീഡിയോ വ്യൂവർഷിപ്പോടെ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഓരോ കാഴ്ചക്കാരനും ഓരോ മത്സരത്തിലും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റിൽ എത്തി. ഇതോടെ ഇന്റർനെറ്റ് കണക്റ്റഡ് ടിവിയിലെ കാഴ്ചക്കാരുടെ എണ്ണം എച്ച്ഡി ടിവിയിലേതിനെക്കാൾ ഇരട്ടിയായി.
അഞ്ച് ദിവസത്തിനുള്ളിൽ JioCinema രണ്ട് തവണയാണ് ടാറ്റ ഐപിഎല്ലിന്റെ ഏറ്റവും ഉയർന്ന റെക്കോർഡുകൾ തകർത്തത്.
ഏപ്രിൽ 12 ന് ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ 2.23 കോടി വ്യൂവർഷിപ്പ് നേടി.
അഞ്ചാം ദിവസം ബാംഗ്ലൂർ – ചെന്നൈ മത്സരത്തിനിടെ, 2.4 കോടിയിലെത്തി ജിയോസിനിമ വീണ്ടും റെക്കോർഡിട്ടു.
ആരാധകർക്ക് കൂടുതൽ മെച്ചപ്പെട്ട കാഴ്ച്ചനുഭവം നൽകുന്നതിനായി 360-ഡിഗ്രി വ്യൂവിംഗ് ഫീച്ചർ പുറത്തിറക്കി. ഭോജ്പുരി, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള തനതായ ഭാഷാ ഫീഡുകളും മൾട്ടി-ക്യാം, 4K, ഹൈപ്പ് മോഡ് പോലുള്ള ഡിജിറ്റൽ ഫീച്ചറുകളും പ്രേക്ഷകർക്കു മുന്നിലെത്തിച്ചു.
മത്സരത്തിന്റെ ഹൈലൈറ്റുകൾ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ഫാഫ് ഡു പ്ലെസിസ്, റാഷിദ് ഖാൻ, ഡേവിഡ് മില്ലർ തുടങ്ങിയ മുൻനിര കളിക്കാര്യമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള ആവേശകരമായ ആക്ഷൻ -പാക്ക്ഡ്, എക്സ്ക്ലൂസീവ് ഉള്ളടക്കം പ്രേക്ഷകർ ആസ്വദിച്ചു.
ജിയോസിനിമയിൽ പ്രദർശിപ്പിക്കുന്ന പരസ്യദാതാക്കളുടെ എണ്ണവും ഒരു പുതിയ റെക്കോർഡാണ്, ഇതിൽ നിന്നുള്ള വരുമാനവും കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്. ജിയോസിനിമക്ക് ടാറ്റ ഐ പി എൽ 2023-ന്റെ ഡിജിറ്റൽ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 മുൻനിര ബ്രാൻഡുകളുണ്ട്, കോ-പ്രെസെന്റിങ് സ്പോൺസറായ ഡ്രീം 11, കോ- പവേർഡ് സ്പോൺസർമാരായ ജിയോ മാർട്ട് , ഫോൺ പേ, ടിയാഗോ ഇ വി, ജിയോ, ഇ റ്റി മണി , പ്യൂമ, ആമസോൺ, സൗദി ടൂറിസം, സ്പോട്ടിഫൈ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
“ഓരോ മത്സരത്തിനുമൊപ്പമുള്ള ജിയോ സിനിമയുടെ വളര്ച്ച കാണിക്കുന്നത് കാഴ്ച്ചക്കാർ ഓൺലൈൻ വ്യൂവർഷിപ്പിനു നൽകുന്ന മുൻഗണയാണ്, ഒപ്പം ഈ പ്ലാറ്റഫോമിന്റെ കരുത്തും ,” Viacom18 സ്പോർട്സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു.
JioCinema, which is the official digital streaming partner of Tata IPL 2023, has achieved a new record by garnering over 1300 crore video views within the first five weeks of the tournament. Furthermore, each viewer spent an average of 60 minutes per match, leading to a significant increase in the number of viewers on Internet-connected TVs, which is now twice that of HD TVs.