ജർമ്മൻ റീട്ടെയിലർ മെട്രോ എജി -METRO AG റിലയൻസിന് തങ്ങളുടെ ഇന്ത്യയിലെ റീട്ടെയ്ൽ ബിസിനസ് ശൃംഖല കൈമാറുന്ന നടപടികൾ പൂർത്തിയാക്കി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന് (RRVL) നു തങ്ങളുടെ ഇന്ത്യൻ ക്യാഷ് ആൻഡ് ക്യാരി ബിസിനസ്സ് വിറ്റഴിച്ചതായി മെട്രോ എജി വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2,850 കോടി രൂപക്കാണീ കൈമാറ്റം. ക്യാഷ് & ക്യാരി -METRO Cash & Carry India നടത്തുന്ന 31 മൊത്തവ്യാപാര സ്റ്റോറുകളും, ഇന്ത്യയിലെ മുഴുവൻ റിയൽ എസ്റ്റേറ്റ് വകകളും ഈ വിറ്റഴിക്കൽ ഇടപാടിൽ ഉൾപ്പെടുന്നു.
RRVLമായുണ്ടാക്കിയ കരാർ പ്രകാരം എല്ലാ മെട്രോ ഇന്ത്യ സ്റ്റോറുകളും ഒരു അംഗീകൃത കാലയളവ് വരെ മെട്രോ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്നത് തുടരും. നിലവിലെ മെട്രോ ജീവനക്കാർക്ക് തൽക്കാലം മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
2022 ഡിസംബറിൽ ജർമ്മൻ കമ്പനിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള RRVL 2,850 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നു.
- ആഗോളതലത്തിൽ അതിവേഗം വളരുന്ന വിപണികളിലൊന്നായ ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ റിലയൻസ് റീട്ടെയിലിന്റെ പ്രബലമായ സ്ഥാനം ശക്തിപ്പെടുത്താൻ ഈ ഏറ്റെടുക്കൽ സഹായിക്കും.
- ഭാവിയിൽ റിലയൻസ് റീട്ടെയിലിന്റെ റീട്ടെയിൽ ശൃംഖലയെ മെട്രോ ഇന്ത്യ പിന്തുണച്ചു നീങ്ങും എന്നാണ് METRO AG പ്രതികരിച്ചത്.
- കഴിഞ്ഞ 20 വർഷത്തെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും മെട്രോയുടെ ഇന്ത്യൻ ജീവനക്കാർക്ക് മെട്രോ എജി സിഇഒ സ്റ്റെഫൻ ഗ്രൂബെൽ നന്ദി പറഞ്ഞു.
മെട്രോയുടെ ഇന്ത്യൻ ബിസിനസ്സിന്റെ അറ്റ കടത്തിന്റെ തിരിച്ചടവിനു പുറമേ, “അസറ്റ് ഹോൾഡ് ഫോർ സെയിൽ” എന്ന പേരിൽ 0.3 ബില്യൺ പണമായി ലഭിക്കുന്നത് മെട്രോയുടെ അറ്റ കടം കുറയ്ക്കും. ഇത് മെട്രോയുടെ സ്കോർ സ്ട്രാറ്റജി നടപ്പാക്കലിനെ പിന്തുണയ്ക്കും.”
റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്കുള്ള ഹോൾഡിംഗ് കമ്പനിയാണ് RRVL.
2022-23 സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 2.30 ലക്ഷം കോടി രൂപയാണ്.
30-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യ റീട്ടെയ്ലറാണ് മെട്രോ. 2021/22 സാമ്പത്തിക വർഷത്തിൽ, മെട്രോ 29.8 ബില്യൺ യൂറോയുടെ വിൽപ്പന നടന്നിരുന്നു. ഉപഭോക്തൃ ബ്രാൻഡ് ബിസിനസ്സിലെ ഉൽപ്പന്ന വാഗ്ദാനത്തോടൊപ്പം മറ്റു മേഖലകളിലും അതിന്റെ വിതരണ ശൃംഖല വിപുലീകരിക്കാൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Reliance Retail Ventures Ltd (RRVL) has completed the acquisition of METRO AG’s Indian cash & carry business. The deal includes all 31 wholesale stores operated by METRO Cash & Carry India and the entire real estate portfolio.