Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തെ കാർബൺ മുക്തമാക്കാൻ ലോകബാങ്കും
Editor's Pick

കേരളത്തെ കാർബൺ മുക്തമാക്കാൻ ലോകബാങ്കും

News DeskBy News Desk13 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ കാർബൺ ന്യൂട്രാലിറ്റിക്കു വേണ്ടി സഹകരണ സന്നദ്ധതയറിയിച്ചിരിക്കുന്നു  ലോകബാങ്ക്. 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 6  മുൻഗണനാ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ.

ഇതോടെ ലോക ബാങ്ക് പിന്തുണച്ചാൽ 2050 ഓടെ തന്നെ കേരളത്തിന് കാർബൺ ന്യൂട്രാലിറ്റി എന്ന ലക്‌ഷ്യം കൈവരിക്കാനാകുമെന്നു ചുരുക്കം.  

മുഖ്യമന്ത്രി പിണറായി വിജയനുമായി  നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദീർഘവീക്ഷണത്തോടെ കേരളം നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന വിവിധ പദ്ധതികളിൽ  സഹകരണ സാധ്യതകൾ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികൾ ഉറപ്പ് നൽകിയത്.

ആറ് മുൻഗണനാ പദ്ധതികൾ ഇവ

  • ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റുകളിലൂടെ വൈദ്യുതി ഉൽപ്പാദനം,
  • കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീൻ ഹൈഡ്രജൻ വാലികൾ സ്ഥാപിക്കൽ,
  •  കൊച്ചിയിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദന- ഉപഭോഗ-കയറ്റുമതി  കേന്ദ്രം സ്ഥാപിക്കൽ,
  • ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ്, ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഇലക്ട്രിക് ഡ്രൈവ്, ബിഎംഎസ് സിസ്റ്റം, ഗ്രാഫീൻ പാർക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാർക്ക്,
  • ഇലക്ട്രിക്, ഫ്യുവൽ സെൽ അധിഷ്ഠിത വാഹനങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇ-മൊബിലിറ്റി സ്വീകരിക്കുന്നത്  

ലോകബാങ്ക് പ്രതിനിധികൾ കേരളത്തിൽ

 ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍  അഗസ്റ്റി റ്റാനോ കൊയ്മെ എന്നീവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതികളിൽ ലോക ബാങ്ക് സംഘം താത്പര്യം പ്രകടിപ്പിക്കുകയും  പ്രസ്തുത മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി  ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം  കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്നു  .ലോകബാങ്കുമായുള്ള സംസ്ഥാന പങ്കാളിത്ത ചട്ടക്കൂടിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വിവിധ പരിപാടികൾ/ പ്രോജക്ടുകൾ, തുടര്‍പരിപാടികൾ എന്നിവ സംഘം വിലയിരുത്തി. സന്ദർശനത്തിന്റെ ഭാഗമായി സംഘം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സന്ദർശിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുഖ്യ  പദ്ധതികളില്‍ ഒന്നായ എ.സി (ആലപ്പുഴ- ചങ്ങനാശ്ശേരി) റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍  ലോക ബാങ്ക് സംഘം വിലയിരുത്തി.  തുടന്ന് എ.സി റോഡ് നിര്‍മാണ പ്രവൃത്തികള്‍  സംഘം  നേരിട്ടു കണ്ടു. ചങ്ങനാശ്ശേരി പെരുന്നയിലെ പദ്ധതി യാര്‍ഡും  അവിടത്തെ ലേബര്‍ ക്യാമ്പും സന്ദർശിച്ചു. ഇവിടുത്തെ തൊഴിലാളികളുമായും സംവദിക്കുന്നതിനും സംഘം സമയം കണ്ടെത്തി.

ലോകബാങ്ക് സംഘം നടത്തിയ കൂടിക്കാഴ്ചയിൽ ധനമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി, വൈദ്യുതി മന്ത്രി, ആരോഗ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി എന്നിവരും ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം സർക്കാർ വരുംവർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളുടെ അവതരണം നടത്തി.

banner carbon emission Enviornment Government of Kerala India Kerala Kerala business Kerala government Pinarayi Government Pinarayi Vijayan Pinarayi Vijayann Pinarayi-vijayan Rebuild Kerala Rebuild Kerala Scheme rebuilding Kerala RebuildingKerala World Bank Zero Carbon
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil