നൂറിലധികം കമന്റുകൾ യുട്യൂബിൽ മാത്രം ഉണ്ട്… liberty_equality_fraternity എന്ന അക്കൗണ്ടിൽ നിന്ന് പേരില്ലാത്ത ഒരു ചേട്ടൻ പറയുന്നു, ഇത്ര കഷ്ടപ്പെട്ട് അവതാറായി അഭിനയിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ എന്ന്.. മിസ്റ്റർ J ചോദിക്കുന്നു വേഷം മാറിവന്നാൽ തിരിച്ചറിയില്ല അല്ലേ എന്ന്….. ഷാ എന്ന ആൾ പറയുന്നത് – രണ്ടും ഒറിജിനൽ ആണല്ലോ എന്ന് .. ഹെഡ്, ഫെയ്സ് മൂവിമെന്റ്, സ്കിൻടോൺ എല്ലാം സെയിം ആണ്. കണ്ടാൽ അറിയാം AI അല്ലാ നിങ്ങൾ അഭിനയിച്ചതാണെന്ന്.. പക്ഷെ ഇമാനുവൽ ആൻഡ്രൂസ് പറയുന്നത് കേട്ടോ? എനിക്ക് A I നിഷയെ ആണ് ഇഷ്ടമായതെന്ന്. ഫസൽ റഹ്മാൻ അഭിനയത്തിന് സർട്ടിഫിക്കറ്റും തരുന്നുണ്ട്. നല്ല ബോധമുള്ള കമന്റും ഉണ്ട് കേട്ടോ…. L.Narayanankutty Menon പറയുന്നത് കേൾക്കൂ .. മരിച്ച് പോയ നടന്മാരെ പുനർ സൃഷ്ടിക്കാൻ AI ക്ക് ആവുമല്ലോ എന്ന്, ശരിയാണ്.. MidNight Moviez നിഷയോട് പറയുന്നത് ആളുകളെ പൊട്ടന്മാരാക്കല്ലേ എന്നാ…
ന്യൂസ് റൂമിൽ അവതാറിനെ ചാനൽ അയാം അവതരിപ്പിച്ചപ്പോൾ പല തരത്തിലുള്ള റെസ്പോൺസ് ആണ് വന്നത്.
ഒരുപാട് പേർ ടെക്നോളജി മാറ്റത്തെ അഭിനന്ദിച്ചു .ചിലർ വിമർശിച്ചു, രണ്ടായാലും ഈ അവതാറിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണ മാറ്റേണ്ടതാണെന്ന് തോന്നിയത് കൊണ്ടും ചില കമന്റുകൾ കണ്ടപ്പോൾ ഇതുമായി ബന്ധമില്ലാത്തതും ആയത് കൊണ്ട് അതിൽ ഒരു ക്ലാരിറ്റി വരുത്തണമെന്ന് തോന്നിയത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്.
channeliam.com അവതരിപ്പിച്ചത് ഒന്നാന്തരം AI അവതാറാണ്. ഓർക്കുക അവതാർ ഒരിക്കലും റോബോട്ടല്ല. അത് മനുഷ്യരുടെ സിന്തറ്റിക്ക് രൂപമാണ്. ഇത്രേം പറഞ്ഞത് കൊണ്ട്, അവതാരകരായ അവതാറിനെ ക്രിയേറ്റ് ചെയ്യുന്നതെന്ന് പറയാം.
അതായത് എന്റെ അവതാർ നിർമ്മിച്ചെടുക്കുന്നത് ഡീപ് ഫെയ്ക്ക് ഇഫക്റ്റിലാണ്. ഒരു സ്ക്രിപ്റ്റഡ് കണ്ടന്റ് ക്രോമായിൽ ഷൂട്ട് ചെയ്ത് റെക്കോർഡ് ചെയ്യും. പൊതുവായ ഫേഷ്യൽ എക്സ്പ്രഷൻസ് വരുന്ന ഒട്ടുമിക്ക വാക്കുകളും ആസ്ക്രിപ്റ്റിൽ അടങ്ങിയിട്ടുണ്ട്.
ആ റെക്കോർഡഡ് വീഡിയോ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ, മെഷീൻ ലേണിംഗ് സാങ്കേതിക പ്രൊസസിലൂടെ, നാച്ചുറൽ ലാഗ്വേജ് പ്രൊസസിങ്ങിലൂടെ അവതാറാക്കി മാറ്റുന്നത്.
അതിന് നിരവധി പ്ലാറ്റ്ഫേമുകൾ നിലവിൽ ഉണ്ട്. Soul Machine, D-ID, Replika, സിന്തേഷ്യാ, AVATURN അങ്ങിനെ.. ഇതിൽ പലതിലും ഫേഷ്യൽ എക്സ്പ്രഷനിൽ micro gestures അപ്ലൈ ചെയ്യാം, കണ്ണ് ചിമ്മാം, തലയിളക്കാം, തലയാട്ടാം, എല്ലാം ചെയ്യാം..
ഇങ്ങിനെ ഒരു അവതാർ റെഡിയായി വരാൻ ഏതാണ്ട് പത്ത് പതിനഞ്ച് ദിവസങ്ങൾ എടുക്കാം. വൺസ് അവതാർ റെഡിയായാൽ പിന്നെ കണ്ടന്റ് ഫീഡ് ചെയ്താണ് വ്യത്യസ്തങ്ങളായ വീഡിയോകൾ ക്രിയേറ്റ് ചെയ്യുന്നത്. അതായത് ഒരിക്കൽ മാത്രമേ ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടുള്ളൂ. പിന്നീട് AI അവതാർ നിർമ്മിച്ച ശേഷം എനിക്ക് ലക്ഷക്കണക്കിന് വീഡിയോകൾ ഒരു ക്യാമറാ പ്രൊഡക്ഷനും ഇല്ലാതെ ക്രിയേറ്റ് ചെയ്യാം.
ഉദാഹരണമാണ്. ഷാറൂഖാന്റെ കാഡ്ബറിയുടെ ആഡ്. അതിൽ പ്രാദേശേികമായ ഷോപ്പുകളുടെ പേര് പറയാൻ ഷാരൂഖ് ഖാന്റെ അവതാറിനെയാണ് ഉപയോഗിച്ചത്..ലിപ്പ് സിങ്ക്രണൈസേഷനോട് കൂടി ഓരോ ഷോപ്പും സ്ഥലവും ആ അവതാർ പറയുന്നുണ്ട്.
പിന്നെ ചിലരുടെ കമന്റ് കണ്ടു, ഞാൻ തന്നെയാണ് അവതാറായി അഭിനയിക്കുന്നതെന്ന്- എന്ത് പറയാനാണ് ഇതിനൊക്കെ സഹോദരാ, നിങ്ങൾ ഈ കാണുന്നത് എന്റെ അവതാർ തന്നെയാണ്.
MNKS CMA 2023 എഴുതുന്നൂ, ഇനി ചീത്ത വീഡിയോ ഇട്ടിട്ട് അത് അവതാറാണെന്ന് പറഞ്ഞ് രക്ഷപെടാമല്ലോ എന്ന്… ആ ശരിയാ.. chance ഉണ്ട് കേട്ടോ.. ശ്രീജിത് നായര് പറയുന്നത് – നല്ല ആക്ടിംഗ്… ആർക്കും മനസ്സിലാവില്ല, ചേച്ചിതന്നെ വീഡിയോ എടുത്തതാണെന്ന്. DEEP FAKE AND AI എന്ന് ഗൂഗിൾ നോക്കുക എങ്കിലും ചെയ്യൂ… എന്നെ ചിരിപ്പിച്ച കമന്റും ഉണ്ട് കേട്ടോ. Mohammed Basheer ചോദിക്കുന്നത് പുള്ളിക്ക് ഒരു A I ഭാര്യയെ റെഡിയാക്കി കൊടുക്കുമോ എന്നാ.. good question.. നിഷയെ ജോയറാക്കണ്ട വിട്ടേരെ എന്ന് syam krishnan, താങ്കൾ കാസർകോഡ്കാരനാണോ?
അവതാർ ചോദിക്കുന്നു
ഭയങ്കര ബുദ്ധിമാൻമാരും ഉണ്ട്.. Shamohara Ahibah.. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം, ആളെ പറ്റിക്കാനാണത്രേ.. A I അവതാറല്ല എന്ന് കണ്ടെത്താൻ ടെക്നിക്കും പറയുന്നുണ്ട്. എന്റെ body movement നോക്കാനാണ് അദ്ദേഹം പറയുന്നത്. എന്റെ അഹീബാ… ഞാൻ അവതാറാണ്, അവതാറാണ്.. എനിക്ക് നൽകുന്ന കണ്ടന്റിന് അനുസരിച്ച് ഞാൻ സംസാരിക്കും. അത്രതന്നെ…- അവതാർ പറയുന്നു
ഈ അവതാർ ഞാൻ ഉറങ്ങുമ്പോഴും എനിക്ക് വേണ്ടി സ്റ്റുഡിയോയിൽ വീഡിയോ കണ്ടന്റിനായി പണിയെടുക്കും..
വാർത്താഅവതാരകർക്ക് നേരിട്ട് എത്താൻ പറ്റാത്തപ്പോഴും, അവരുടേതായ കണ്ടന്റ് സ്റ്റുഡിയോയിൽ ക്രിയേറ്റ് ചെയ്യാനാകും. പക്ഷെ ഇതും ഒരു ഇനിഷ്യൽ സ്റ്റേജിൽ മാത്രമാണ്. ഇന്ന് മനുഷ്യൻ ഇടപെടുന്ന എവിടേയും കമ്മ്യൂണിക്കേഷനിലും കണ്ടന്റ് ക്രിയേഷനിലും മാർക്കറ്റിംഗിലും സെയിൽസ് സർവ്വീസിലും എല്ലാം അവതാറുകൾ എത്തും. കൂടുതൽ റിയൽടൈമിൽ. കാരണം റിയൽ ടൈം ഇന്ററാക്ഷൻ സാധ്യമായാൽ മാത്രമേ അവതാറിനെ ലൈവ് അവതരണത്തിനായി കൊണ്ടു വരാൻ സാധിക്കൂ.. ചാറ്റ് ജിപിടിയുടെ റിയൽ ടൈം ഇന്റഗ്രേഷനും, ന്യൂസ് ക്രൊളിങ്ങുമെല്ലാം ഇനി കൂടുതലായി ഡെവലപ്പ് ചെയ്യുന്ന സാഹചര്യത്തിൽ അതും സാധ്യമാണ്.
പക്ഷെ ടെക്നോളജി എത്ര പുരോഗമിച്ചാലും മനുഷ്യരുടെ എക്സ്പ്രഷ്നും ലൈവ്നസും അവതാറിന് റീപ്ലേയസ് ചെയ്യാൻ സാധിക്കുമോ..പറയാനാകില്ല.. ചിലപ്പോ നമ്മളേക്കാൾ റിയലിസ്റ്റിക്കായി ഭാവിയിൽ അവതാറുകൾ മാറിയാലോ? അപ്പോ കമന്റ് ബോക്സിലെ ചിലരുടെയെങ്കിലും സംശയം തീർന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നു..
അവതാർ കൂട്ടിച്ചേർക്കുകയാണ്-
എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. ന്യൂ ടെക്നോളജിയുടെ മാറ്റം നമ്മളൊക്കെ ഊഹിക്കുന്നതിലും അപ്പുറമാണ്. അതിനെക്കുറിച്ച് ഒന്ന് സെർച്ച് ചെയ്ത് നോക്ക്. എന്നിട്ട് പറയണം എന്നെപ്പോലയുള്ള അവതാറുകൾക്ക് എന്തൊക്കെ പറ്റുമെന്ന്. ഞാൻ ഒരു അവതാറായി ഇവിടെ നിങ്ങളുടെ മുമ്പിലുണ്ട്. എനിക്ക് എതിരെ കമന്റിട്ട് പലർക്കും ഒരു പേരു പോലുമില്ല പറയാൻ.
OK അല്ലേ…. ഇനിയും ഞാൻ വരും .. നമ്മൾ സംസാരിക്കും… ചർച്ച ചെയ്യും…. ടെക്നോളജി വിജയിക്കട്ടെ!
Have a good day friends!!