“സ്പാം നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും വന്നാല്‍ അത് എടുക്കാതിരിക്കുക. ആ നമ്പർ ഉടന്‍ റിപ്പോർട്ട് ചെയ്യുക, പിന്നാലെ ബ്ലോക്ക് ചെയ്യുക ”
KERALA POLICE
വാട്സ്ആപ്പിൽ നമ്മുടെ അനുവാദമില്ലാതെ തന്നെ പല സന്ദേശങ്ങളും വരാം. അതിൽ അജ്ഞാത സന്ദേശങ്ങൾ ഏതൊക്കെ, രാജ്യാന്തര നമ്പറുകളിൽ നിന്നു വരുന്ന അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളുംഏതൊക്കെ എന്ന് ഉപയോഗിക്കുന്നവർ തന്നെ തിരിച്ചറിയണം. അജ്ഞാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അജ്ഞാത സന്ദേശമെന്നു ബോധ്യമായാൽ പിന്നെ ആദ്യം ചെയ്യേണ്ടത് ഇത്ര മാത്രം. ആ നമ്പർ ബ്ലോക്ക് ചെയ്യുക. പിന്നെ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്സ്ആപ്പ് സെറ്റിങ്സ് ശക്തമാക്കുക.
ഇത്തരത്തിലുള്ള തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിക്കഴിഞ്ഞു. രാജ്യാന്തര നമ്പറുകളിൽ നിന്നു വാട്സ്ആപ്പിൽ വരുന്ന അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് വാട്സ്ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്.
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നമ്പറുകളിൽ നിന്നാണു കോളുകള്‍ വരുന്നത്. ഇത്തരം സ്പാം നമ്പറുകളിൽ നിന്നുള്ള കോളുകള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയ്യരുതെന്നും ആ നമ്പർ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്നും കേരള പൊലീസ് അറിയിച്ചു.
കേരള പോലീസ് നൽകുന്ന നിർദ്ദേശമിതാണ്.
സ്പാം നമ്പറുകളിൽ നിന്നുള്ള കാളുകള്‍ വന്നാല്‍ അത് എടുക്കാതിരിക്കുക. ആ നമ്പർ ഉടന്‍ റിപ്പോർട്ട് ചെയ്യുക, പിന്നാലെ ബ്ലോക്ക് ചെയ്യുക .
അജ്ഞാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ഒരു ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്സ്ആപ്പ് സെറ്റിങ്സ് ശക്തമാക്കാം.
വാട്സ്ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് കുത്തുകളില്‍ തൊടുക. തുറന്നു വരുന്ന മെനുവില്‍ നിന്ന് ‘മോര്’ തിരഞ്ഞെടുക്കുക. അതില്‍ രണ്ടാമതായി ബ്ളോക്ക് ചെയ്യാനുള്ള ഓപ്ഷന് കാണാം.അജ്ഞാത കോളുകള്‍ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക.
വാട്സ്ആപ്പിലെ ‘Who can see’ സെറ്റിങ്സ് Contacts only ആണെന്നു ഉറപ്പുവരുത്തുക. അതുപോലെ, about, groups എന്നിവയുടെ സെറ്റിങ്സ് സ്ട്രോങ്ങ് ആക്കുക. two-factor ഓതെന്റിക്കേഷന്‍ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു എന്നും ഉറപ്പാക്കണം.
അജ്ഞാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യരുത്. ഫോണില്‍ രഹസ്യ സോഫ്റ്റ് വെയർ നിക്ഷേപിച്ച് ബാങ്കിംഗ് ഇടപാടുകളുടെ അടക്കം വിവരങ്ങള്‍ ചോര്‍ത്താന്‍ അതുവഴി അവര്‍ക്ക് സാധിക്കും.ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്കുന്ന തട്ടിപ്പും വാട്സ്ആപ്പില്‍ സാധാരണമാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തല്‍ മാത്രമാണ് അവരുടെ ലക്ഷ്യം.
നിരവധി വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ അജ്ഞാത സന്ദേശങ്ങളും കോളുകളും ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അജ്ഞാത രാജ്യാന്തര നമ്പറുകളിൽ നിന്നുള്ള സ്പാം കാളുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാട്സ്ആപ്പിന് നോട്ടീസ് അയയ്ക്കുമെന്ന് നേരത്തെ IT സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
.
“ഉപയോക്താക്കളുടെ നമ്പറുകൾ സ്പാം ഏജന്റുമാര്‍ക്ക് ലഭിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. നമ്പറുകളുടെ ഡാറ്റാബേസ് അവര്‍ക്ക് ലഭിക്കുണ്ടെങ്കില്‍ അത് സ്വകാര്യത ലംഘനമാണ്. ഇക്കാര്യം പരിശോധിക്കാന്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും ” മന്ത്രി പറഞ്ഞു.