ഇനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലും KSRTC വോൾവോ ബസ്സിറക്കും. യാത്രക്കാരുമായി സർവീസ് നടത്തുകയും ചെയ്യും.
സംശയിക്കേണ്ട.…. തിരുവനന്തപുരം അന്താരാഷ്ട്ര എയർ പോർട്ടിനുള്ളിൽ വിമാനയാത്രക്കാരുടെ സഞ്ചാരത്തിന് കെ.എസ്.ആർ.ടി.സിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻസിലിംഗ് ഏജൻസിയായ BIRD-GSEC യുമായി കരാറിലേർപ്പെട്ടു.

BIRD-GSEC യുടെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ സർവ്വീസ് നടത്തുന്നത്. വോൾവോയുടെ നവീകരിച്ച ലോ-ഫ്ലോർ എ.സി ബസാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്. ഏതെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സിക്ക് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.

ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐ.എ.എസ് ന്റെ മേൽനോട്ടത്തിലാണ് കെ.എസ്.ആർ.ടി.സിയും BIRD-GSEC യുമായി കരാറിലേർപ്പെട്ടത്. ബോർഡിങ് പോയിന്റുകളിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങളിൽ കയറാനുള്ളതും, വിമാനങ്ങളിലെത്തുന്ന യാത്രക്കാരെ തിരികെ ചെക്കിങ് പോയിന്റിലേക്കു കൊണ്ടുവരാനുമാണ് KSRTC വാഹനങ്ങൾ വിനിയോഗിക്കുക. കടുത്ത സുരക്ഷയും, യോഗ്യതാ മാനദണ്ഡങ്ങളും ഒക്കെ വേണ്ട മേഖലയാണ് ഇത്.
ഇത് റോഡല്ല, റൺവേയിൽ KSRTC ക്കു വേണ്ടത് അതീവ ജാഗ്രത

കടുത്ത മാനദണ്ഡങ്ങളാണ് IATA വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗിന് നിർദേശിച്ചിരിക്കുന്നത്. വിമാനങ്ങളുടെയും യാത്രക്കാരുടെയും, റൺവെയുടെയും സുരക്ഷക്കായി എൻഹാൻസ്ഡ് ജിഎസ്ഇയിലേക്ക് enhanced ground support equipment (Enhanced GSE) കമ്പനികൾ അതിവേഗം മാറണമെന്നാണ് ഒരു നിർദേശം. പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2035 ഓടെ റൺവേയുടെ നാശത്തിന്റെ വാർഷിക ചെലവ് ഏകദേശം 10 ബില്യൺ ഡോളറായി ഇരട്ടിയാക്കുമെന്ന് കണക്കാക്കുന്നു.

വിമാനം നിശ്ചലമായിക്കഴിഞ്ഞാൽ ഭൂരിഭാഗം വിമാനത്തിനും സംഭവിക്കുന്ന കേടുപാടുകൾ സംഭവിക്കുന്നത് മോട്ടോർ ഘടിപ്പിച്ച ജിഎസ്ഇ വിമാനത്തിന്റെ ഫ്യൂസ്ലേജിൽ തട്ടിയാണ്.
വൈഡ് ബോഡി എയർക്രാഫ്റ്റ് ഗ്രൗണ്ട് ഡാമേജ് റേറ്റ് നാരോബോഡിയുള്ള എയർക്രാഫ്റ്റിനേക്കാൾ പത്തിരട്ടി കൂടുതലാണ്, എന്നാൽ റീജിയണൽ ജെറ്റുകൾ, ടർബോപ്രോപ്പ്, നാരോ ബോഡി എയർക്രാഫ്റ്റ് എന്നിവയ്ക്ക് 30% കൂടുതലാണ് റൺവേയിൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത.

ബെൽറ്റ്-ലോഡറുകൾ, കാർഗോ-ലോഡറുകൾ, പാസഞ്ചർ പടികൾ, പാസഞ്ചർ ബോർഡിംഗ് ബ്രിഡ്ജുകൾ (PBB), മൊത്തം വിമാന നാശനഷ്ടങ്ങളുടെ 40% കാരണമാകുന്നു മെച്ചപ്പെടുത്തിയ GSE-യിലേക്കുള്ള മാറ്റം, 2050-ഓടെ CO2 പുറന്തള്ളൽ പൂജ്യമാക്കാനുള്ള വ്യോമയാന വ്യവസായത്തിന്റെ പ്രതിജ്ഞാബദ്ധതക്ക് വേഗത കൂട്ടും. നിലവിൽ മിക്ക പുതിയ ഉപകരണങ്ങളും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്നവയാണ്.