വിജയ് മല്യ, മുൻ ധനമന്ത്രി പി ചിദംബരം, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സത്യേന്ദർ ജെയിൻ എന്നിവരെയൊക്കെ എങ്ങിനെ തിരിച്ചറിയാം.

വഴിയുണ്ട്. ഇവരെ യുണീക് ഇക്കണോമിക് ഒഫൻഡർ കോഡ് ഉപയോഗിച്ച് തിരിച്ചറിയും.

കാരണം ഇവർ  ഗുരുതരമായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്ന വ്യക്തികളാണ്. ഇത്തരക്കാർക്ക് ജയിൽ പുള്ളികൾക്കു നൽകുന്നത് പോലെ ഒരു ‘സവിശേഷ കോഡ്’ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിലേക്കായാണ് ദേശീയ സാമ്പത്തിക കുറ്റകൃത്യ റെക്കോര്‍ഡിന്റെ NERO ഇപ്പോളത്തെ നീക്കങ്ങൾ.

സവിശേഷ കോഡ് എങ്ങിനെ?

ഒരു പോലീസ് യൂണിറ്റോ കേന്ദ്ര അന്വേഷണ ഏജന്സിയോ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ NEOR – നാഷണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ്സിന്റെ ഇപ്പോൾ അന്തിമ നിർമ്മാണത്തിലിരിക്കുന്ന സെൻട്രൽ റിപ്പോസിറ്ററിയിലേക്ക്  ഫീഡ് ചെയ്തുകഴിഞ്ഞാല്‍ കോഡ് ജനറേറ്റഡ് ആകും.

കുറ്റാരോപിതരായ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ എതിരെ ഒരു മള്‍ട്ടി ഏജന്‍സി അന്വേഷണം വേഗത്തില്‍ ആരംഭിക്കാന്‍ ഈ കോഡ് സഹായിക്കും.   കോഡിനെ ഔദ്യോഗികമായി “യുണീക്ക് ഇക്കണോമിക് ഒഫെന്‍ഡര്‍ കോഡ് ” എന്ന് വിളിക്കും. പ്രതി ഒരു വ്യക്തിയാണെങ്കില്‍ ആധാറുമായും കമ്പനിയാണെങ്കില്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പറുമായും (പാന്‍) ബന്ധിപ്പിക്കും.

 ഒരു ഏജൻസി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രമോ പ്രോസിക്യൂഷൻ പരാതിയോ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് മുമ്പ് സമർപ്പിക്കുന്നതിന് കാത്തിരിക്കുന്ന നിലവിലെ മെല്ലെപോക്ക്    രീതിക്ക് പകരം  ഓരോ പ്രതികൾക്കും ഒരു പ്രത്യേക കോഡ് എന്ന ആശയം, അവർക്കെതിരെ ഒരു മൾട്ടി-ഏജൻസി അന്വേഷണം വേഗത്തിൽ ആരംഭിക്കുക എന്നതാണ്.

ഈ  കോഡ് ആൽഫ-ന്യൂമെറിക് ആയിരിക്കും, ഇത് കമ്പനികൾക്കും വ്യക്തികൾക്കും അവർക്കെതിരായ എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങളും ടാഗുചെയ്യാനും, അവരുടെ  പ്രൊഫൈൽ ഏജൻസികൾക്ക് ലഭിക്കാനും പാൻ- അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.  

ഈ കോഡ്  സാമ്പത്തിക കുറ്റാരോപിതരായ പ്രശസ്തരും അപ്രശസ്തരുമായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാകും. ഡാറ്റകളുടെ കേന്ദ്ര ശേഖരമായ എന്‍ഇഒആര്‍ അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന പാരീസ് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) യോഗത്തില്‍ പദ്ധതി അവതരിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമങ്ങൾ.

എത്രപേർക്ക് സവിശേഷ കോഡ് ലഭിക്കും? ലക്‌ഷ്യം മൾട്ടി ഏജൻസി അന്വേഷണം

ധനമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ഏകദേശം 2.5 ലക്ഷം സാമ്പത്തിക കുറ്റവാളികളുടെ ഡാറ്റാബേസ് സൃഷ്ടിച്ചു കഴിഞ്ഞു.

NEOR എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ഒരു കേന്ദ്ര ശേഖരമാണ്, അത് ഓരോ സാമ്പത്തിക കുറ്റവാളിയുമായി ബന്ധപ്പെട്ട ഡാറ്റ എല്ലാ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി പങ്കിടും. ഏകദേശം 40 കോടി രൂപ ചെലവിലാണ് NEOR നിർമ്മിക്കുന്നതെന്നും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ പദ്ധതി ഏകോപിപ്പിക്കാനും പൂർത്തിയാക്കാനുമുള്ള ചുമതല സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് നൽകിയിട്ടുണ്ട്.

അടുത്ത 4-5 മാസത്തിനുള്ളിൽ NEOR പൂർത്തിയാകുമെന്നും കേന്ദ്ര, സംസ്ഥാന ഏജൻസികളിൽ നിന്നുള്ള എല്ലാ ഡാറ്റയും API (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ദേശീയ ശേഖരത്തിലേക്ക് മൈഗ്രേറ്റ് ചെയ്യുമെന്നും മാനുവൽ ഇടപെടലിനുള്ള സാധ്യത കുറയ്ക്കുമെന്നും ആണ് സൂചനകൾ.

 കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനുമെതിരായ ഇന്ത്യയുടെ നിയമനിർമ്മാണ, എൻഫോഴ്‌സ്‌മെന്റ് നടപടികൾ വിലയിരുത്തുന്നതിനായി പാരീസ് ആസ്ഥാനമായുള്ള രാജ്യാന്തര  വാച്ച്‌ഡോഗിന്റെ ഒരു ഉന്നതതല സംഘം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യ  സന്ദർശിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version