• സുജ ചാണ്ടി നിലവിൽ : നിസ്സാൻ മോട്ടോർ കോർപ്പറേഷൻറെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിൻറെ മേധാവി.
  • പുതിയ ആസ്ഥാനം: തിരുവനന്തപുരം.
  • പുതിയ ചുമതല :സഫിൻ ഇന്ത്യ -Zafin India – യുടെ വനിതാ മാനേജിംഗ് ഡയറക്ടർ.
  • ദൗത്യം: കാനഡയിലെ വാൻകൂവർ ആസ്ഥാനമായ സഫിൻറെ -zafin – ഇന്ത്യൻ മേഖലയിലെ വളർച്ചയും നവീകരണവും അടക്കം ചുമതലകളുടെ മേൽനോട്ടം വഹിക്കും.

അതെ. നിസ്സാൻ മോട്ടോർ കോർപ്പറേഷൻറെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സുജ ചാണ്ടിയെ ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ് വെയർ അധിഷ്ഠിത പരിഹാരങ്ങൾ നൽകുന്ന മുൻനിര ആഗോള കമ്പനിയായ സഫിൻറെ (https://zafin.com) ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ് വെയർ അധിഷ്ഠിത പരിഹാരങ്ങൾ നൽകുന്ന മുൻനിര ആഗോള കമ്പനിയാണ് സഫിൻ

ഇന്ത്യയിൽ സഫിൻറെ ബ്രാൻഡ് സാന്നിധ്യവും വളർച്ചയും ത്വരിതപ്പെടുത്തുകയും, പ്രാദേശിക സാമ്പത്തിക സേവനങ്ങളുമായും സാങ്കേതിക മേഖലയുമായും പങ്കാളിത്തം രൂപീകരിക്കുകയും മികച്ച നൈപുണ്യമുള്ളവരെ ആകർഷിക്കുന്നതുമുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ചുമതല സുജ ചാണ്ടിക്കാണ്.

നിസ്സാൻ ഡിജിറ്റൽ ഇന്ത്യ എൽഎൽപി, ഇൻവെസ്റ്റ് ഇന്ത്യ, കെപിഎംജി, പിഡബ്ല്യുസി, സിജിഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സുജ ചാണ്ടി അഡ്വൈസറി-ഓപ്പറേഷൻസ്-ഡെലിവറി മേഖലയിൽ ദീർഘകാല അനുഭവസമ്പത്തുള്ള വനിതയാണ്.

Zafin

തിരുവനന്തപുരത്തും ചെന്നൈയിലും ഓഫീസുള്ള സഫിന് ഇന്ത്യയിൽ 300-ലധികം ജീവനക്കാർ ഉൾപ്പെടെ ആഗോളതലത്തിൽ 600-ലേറെ ജീവനക്കാരാണുള്ളത്. ബാങ്കുകളെ ശാക്തീകരിക്കുന്ന വ്യവസായ-സാമ്പത്തിക സേവന സോഫ്റ്റ് വെയർ സൊല്യൂഷനുകളും മികച്ച ഉപഭോക്തൃ അനുഭവങ്ങളും നൽകുന്നതിലും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും ലാഭം വർധിപ്പിക്കുന്നതിലുമാണ് സഫിൻ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

സഫിനു വേണം ഇന്ത്യയെ

സഫിൻറെ ലക്ഷ്യങ്ങളും ദീർഘകാല വിജയവും പ്രാപ്തമാക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്ന് സഫിൻ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനുഗോപാൽ വേണുഗോപാലൻ പറഞ്ഞു.

“സുജ ചാണ്ടിയുടെ മികച്ച നേതൃപാടവവും ട്രാക്ക് റെക്കോർഡും സഫിൻറെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഗുണം ചെയ്യും. കമ്പനിയുടെ മുൻഗണനകൾ പരിഗണിച്ച് മികച്ച മുന്നേറ്റം നടത്താനും സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ നവീകരണത്തിൻറെ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് എത്തിക്കാനുമായി സഫിനെ സുജ ചാണ്ടി ഇന്ത്യയിൽ നയിക്കും. ” അനുഗോപാൽ കൂട്ടിച്ചേർത്തു.

Ms. Suja Chandy, who previously headed the operations of Nissan Motor Corporation’s first Global Digital Hub in India, has been appointed Managing Director, India, of Vancouver (Canada)-headquartered Zafin, a global leader in SaaS cloud native product and pricing solutions to banks and customer-centric financial institutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version