ഒന്നരവർഷമെടുത്താണ് ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡായ സെല്ലറ്റോ (Cellato) ഈ ഐസ്ക്രീം നിർമിച്ചത്. ഒരു ഐസ്ക്രീം നിർമിക്കാൻ ഒന്നരവർഷമോയെന്ന് ചോദിക്കാൻ വരട്ടെ, വില കൂടി കേട്ടോളൂ, 6,696 ഡോളർ അതായത് ഏകദേശം 5.2 ലക്ഷം രൂപ. എന്തായാലും 873,400 Japanese yen വിലമതിക്കുന്ന ഈ അപൂർവ്വ ഐസ്ക്രീം Byakuya, ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.
വളരെ സവിശേഷമായ ഈ ഐസ്ക്രീമിലെ അപൂർവ ചേരുവകളാണ് അതിന്റെ വില അസാധാരണമാംവിധം ഉയർത്തിയത്. ഇറ്റലിയിലെ ആൽബയിൽ വളരുന്ന അപൂർവ വൈറ്റ് ട്രഫിളുകൾ (white truffle) ഇതിൽ അടങ്ങിയിരിക്കുന്നു. വൈറ്റ് ട്രഫിൾ ഒരു കിലോയ്ക്ക് വില 2 ദശലക്ഷം ജാപ്പനീസ് യെൻ (ഏകദേശം £12,000; $15,192) ആണ്. ഐസ്ക്രീമിലെ മറ്റ് പ്രത്യേക ചേരുവകളിൽ Parmigiano Reggiano, sake lees എന്നിവ ഉൾപ്പെടുന്നു. ഐസ്ക്രീമിൽ ഭക്ഷ്യയോഗ്യമായ ഗോൾഡ് ലീഫ്, പ്രകൃതിദത്ത ചീസുകൾ മുതലായവയും ഉൾപ്പെടുന്നു.
രുചി ശരിയാക്കാൻ ധാരാളം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി ഇങ്ങനെ ഇത് വികസിപ്പിക്കാൻ ഞങ്ങൾക്ക് 1.5 വർഷത്തിലേറെ സമയമെടുത്തു, സെല്ലറ്റോ പ്രതിനിധി പറഞ്ഞു. വളരെ ചെലവേറിയ മധുരപലഹാരം അവതരിപ്പിക്കുന്നതിനേക്കാൾ, ഐസ്ക്രീമിൽ യൂറോപ്യൻ, ജാപ്പനീസ് ചേരുവകൾ ചേർക്കാൻ ഐസ്ക്രീം നിർമ്മാതാക്കൾ ആഗ്രഹിച്ചു. ഫ്യൂഷൻ പാചകരീതിക്ക് പേരുകേട്ട ഒസാക്കയിലെ റസ്റ്റോറന്റായ റിവിയിലെ പ്രധാന പാചകക്കാരനായ തദയോഷി യമദയുടെ (Tadayoshi Yamada) സഹായത്തോടെയാണ് സെല്ലറ്റോ ഇത് ചെയ്തത്. Champagne, caviar തുടങ്ങിയ മികച്ച മറ്റ് കോമ്പിനേഷനുകൾക്കൊപ്പം ഐസ്ക്രീം പുറത്തിറക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിടുന്നത്.