സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം നൽകാനുള്ള കേരളത്തിലെ സബ്മിഷൻ ഏജൻസി കൊച്ചിയിൽ മാത്രമാണ് എന്നത് തെല്ലൊന്നുമല്ല വിസ അന്വേഷകർക്കു ബുദ്ധിമുട്ടായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള വിസ അന്വേഷകർ കൊച്ചിയിൽ പോയി വി.എഫ്.എസ് Vfsglobal വഴി വിരലടയാളം fingerprint നൽകണം എന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കിയതോടെ അതിനുള്ള ഫീസ് വർധിച്ചു.

വിസ  സബ്മിഷൻ കൊച്ചിയിൽ മാത്രമാണെന്നതും നേരിട്ട് എത്തണമെന്നതും ആളുകളെ ദുരിതത്തിലാക്കുന്നു. സ്റ്റാമ്പിംഗിന് ശേഷം പാസ്പോർട്ട് തിരിച്ചു കിട്ടുന്നത് പത്തോ പതിനഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ്.

 മുംബൈയിൽ സൗദി കോൺസുലേറ്റാണ് വിസ സ്റ്റാമ്പിംഗ് ചെയ്യേണ്ടത്. ട്രാവൽ ഏജൻസികൾ വഴി പത്ത് പതിനഞ്ച് ദിവസം കൊണ്ട്  വിസ പാസ്‌പോർട്ടിൽ പതിച്ചു കിട്ടിയിരുന്നു. എന്നാൽ ഈ സർവീസ് കേന്ദ്ര ഗവണ്മെന്റ് നിർത്തലാക്കുകയും ചുമതല വി.എഫ്.എസിനെ ഏൽപിക്കുകയുമാണ് ചെയ്തത്. കേരളത്തിൽ ഇപ്പോൾ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസ് ഓഫീസ് ഉള്ളത്.തിരുവനന്തപുരം മേഖല മുതൽ  മലബാർ മേഖലയിലെ വരെ വിസ അന്വേഷകർ കുടുംബസമേതം കൊച്ചിയിൽ പോയി വിരലടയാളം നൽകി വരിക എന്നത് ഏറെ ദുരിതത്തിലേക്കാണ്  പോകുന്നത്.

പുതിയ പരിഷ്‌കാരം മൂലം ആളുകൾ വലിയ ദുരിതത്തിലാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ പറഞ്ഞു.

“ഗാപ്ബ്ലൂ കൊറിയർ വഴി അയക്കുന്നത് കോഴിക്കോട് നേരിട്ട് പോയി വാങ്ങിക്കണം. മലപ്പുറത്ത് ഗാപ്ബ്ലൂ കൊറിയർ സർവീസ് ഇല്ല. അപ്പോയിൻമെന്റ് ഇല്ലാത്തവർക്ക് 3000 കൊടുത്താൽ പ്രീമിയം സർവീസ് ലഭിക്കും. വി.എഫ്.എസ് വിസ സർവീസിന് വാങ്ങുന്നത് 14,500 രൂപയാണ് ഇത് വളരെ കൂടുതലാണ്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആകെ ഒരു സർവീസ് സെന്റർ മാത്രമാണ് ഉള്ളത്.

അപ്പോയിൻമെന്റ് എടുത്തവർ കുട്ടികളേയുമായി വരിയിൽ മണിക്കൂറുകളോളമാണ് നിൽക്കുന്നത്. അതുകൊണ്ട് ഇത് ഓൺലൈൻ വഴി, അക്ഷയ സെന്ററുകൾ വഴിയാക്കുക അല്ലെങ്കിൽ വി.എഫ്.എസ് പാസ്‌പോർട്ട് സർവീസ് കേന്ദ്രങ്ങൾ കൊച്ചിയിൽ മാത്രമല്ല, എല്ലാ ജില്ലകളിലും ഒന്നിൽ കൂടുതൽ വി.എഫ്.എസ് സർവീസ് സെന്ററുകൾ തുടങ്ങുക, കൂട്ടിയ ഫീസ് എത്രയും പെട്ടെന്ന് കുറക്കുക.”

സൗദി ഗവണ്മെന്റ് വിസിറ്റിംഗ് വിസയിൽ ഇളവ് പ്രഖ്യാപിച്ചതോടു കൂടി ആയിരക്കണക്കിന് കുടുംബങ്ങളാണ് വിസിറ്റ് വിസയിൽ സൗദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. സൗദി ഗവണ്മെന്റ് വിസ പാസ്‌പോർട്ടിൽ അടിക്കാതെ ഓൺലൈൻ ആക്കി ആളുകൾക്ക് സൗകര്യം ഒരുക്കുമ്പോൾ അതിനു ആവശ്യമായ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ ഒരുക്കത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version