എല്ലാം ഓൺലൈനായ ഇക്കാലത്ത്, ഡിജിറ്റൽ നെറ്റ് വർക്കില്ലാതെ എങ്ങനെ ബിസിനസ് നടത്താനാകും. ഇക്കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളുടേയും വെല്ലുവിളി, ഡിജിറ്റൽ കാലത്തെ കസ്റ്റമർ അക്വിസിഷനാണ്. കൊച്ചിയിലെ ഒരു സ്റ്റാർട്ടപ്, അത്തരം ലോക്കൽ മാർക്കറ്റ് പ്ലെയിസ് ക്രിയേറ്റ് ചെയ്യുകയാണ്. ഏത് സർവ്വീസ് പ്രൊവൈഡറിനും പ്രൊഡക്റ്റ് ഉള്ളവർക്കും ഈ മാർക്കറ്റ് പ്ലെയിസിൽ ബിസിനസ് കണ്ടെത്താം.

മികച്ച ലോജിസ്റ്റിക്‌സും സപ്ലൈ ചെയിൻ മാനേജ്‌മെന്റും ഒരുക്കി സ്മാർട്ട് ബിസിനസ് നെറ്റ് വർക്ക് ക്രിയേറ്റ് ചെയ്യുകയാണ് Wexo എന്ന  സ്റ്റാർട്ടപ്പ്. സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക് ഫ്രാഞ്ചൈസി ഇട്ട് വരുമാനം കണ്ടെത്താനും Wexo സഹായിക്കും. ഫ്രാഞ്ചൈസികൾക്കുള്ള സോഫ്റ്റ് വെയറുൾപ്പെടെ Wexo നൽകും.

ചെറിയ തുകയ്ക്ക് ഫ്രാഞ്ചൈസി ഇടാനും, അതുവഴി ആ ലൊക്കാലിറ്റിയെ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ബന്ധിപ്പിക്കുകയുമാണ് Wexo ചെയ്യുന്നത്. തുടർന്ന് ആ സ്ഥലത്തെ ഷോപ്പുകളേയും സർവ്വീസുകളേയും, ഹോട്ടലുകളേയും പ്രൊഡക്റ്റുകളേയും ആ പ്ലാറ്റ്ഫോമിലേക്ക് ആഡ് ചെയ്യും. പിന്നെ കസ്റ്റമേഴ്ലേക്ക് ആ പ്ലാറ്റ്ഫോമിനെ എത്തിച്ച് ബിസിനസ് സാധ്യമാക്കുകയാണ് Wexo. ഇതിനകം 27 ലൊക്കേഷനുകളിൽ ഫ്രാഞ്ചൈസി ആയിക്കഴി‍ഞ്ഞു. B2C, B2B കൂടാതെ C2C സേവനവും സ്റ്റാർട്ടപ്പ് ഉറപ്പാക്കുന്നു.

തൃശ്ശൂരിലാണ് ആദ്യം ടെസ്റ്റ് ചെയ്തത്. അതിന്റെ മാർക്കറ്റ് റെസ്പോൺസ് അനുസരിച്ച് ബാക്കി ജില്ലകളിലെല്ലാം പരീക്ഷിച്ചു. എല്ലാ ഷോപ്പുകളും ഒരുമിച്ച് ചേർത്തു കൊണ്ട് ഒരു മാർക്കറ്റ് ഓൺലൈനിൽ ക്രിയേറ്റ് ചെയ്യുക എന്നത് ഏറെ വെല്ലുവിളികളുള്ളതാണെന്ന് Wexo ഫൗണ്ടർമാർ പറയുന്നു. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ എല്ലാ പ്രോ‍ഡക്ടുകളും എല്ലാ ഷോപ്പുകളും കാണാം. ഓർഡർ പ്ലേസ് ചെയ്താൽ എക്സിക്യൂട്ടീവ്സ് സൈറ്റിലൈത്തി ഡെലിവറി കംപ്ലീറ്റാക്കും.

ടെക്നോളജി/ക്ലയന്റ്സ്

മാർക്കറ്റിൽ ഇംപ്ലിമെന്റ് ചെയ്യുന്നതിന് മൂന്ന് സോഫ്റ്റ് വെയറാണുളളത്. ഒന്ന് യൂസർ ആപ്ലിക്കേഷൻ. ആപ്ലിക്കേഷൻ ഇപ്പോൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും അവയ്ലബിൾ ആണ്. രണ്ടാമത്തത് ഈ ഷോപ്പിന് ആവശ്യമായിട്ടുളള ബിസിനസ് സ്യൂട്ട് എന്ന സോഫ്റ്റ് വെയറാണ്.  ഈ ബിസിനസ് സ്യൂട്ട് യൂസ് ചെയ്താൽ ഈ ഷോപ്പിന് അത്യാവശ്യം വേണ്ട സോഫ്റ്റ് വെയർ ഫീച്ചറുകളൊക്കെ അതിലുണ്ട്. അക്കൗണ്ടിംഗ് ഫീച്ചേഴ്സ്, ബില്ലിംഗ് ഫീച്ചേഴ്സ്, അതേപോലെ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യാനുളള ഫീച്ചേഴ്സുമുണ്ട്. ഈ ബിസിനസ് സ്യൂട്ട് വച്ച് ഫ്രീയായിട്ട് ഈ സേവനങ്ങൾ ഉപയോഗിക്കാം. അതേസമയം തന്നെ ഇവർക്ക് വരുന്ന ഓർഡറുകളും ഓൺലൈൻ ട്രാൻസാങ്ഷൻസും ഇതേ പ്ലാറ്റ്ഫോമിലൂടെ കൺട്രോൾ ചെയ്യാം.   മൂന്നാമത്തെ പ്ലാറ്റ്ഫോം എന്നത് ഒരു  ഫ്രാഞ്ചൈസി പാനലാണ്. ഇത് സ്റ്റാർട്ടപ്പിന്റെ ഫ്രാഞ്ചൈസി ഹോൾഡേഴേസിന് ആവശ്യമുളള പാനലാണ്.

സ്റ്റാർട്ടപ്പ് ടീം

സജിൻ അറക്കലിനൊപ്പം  കോഫൗണ്ടറായിട്ട് രാഹുൽ, ലിബിൻ, സുഹൈർ എന്നിവരും പ്രമോട്ടറായിട്ട് അഖിലും വിഷ്ണുവും ചേരുന്നതാണ് സ്റ്റാർട്ടപ്പിന്റെ കോർ ടീം. കൊച്ചി കളമശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിൽ നിലവിൽ പത്തോളം ജീവനക്കാരുണ്ട്. ഒരു പാരലൽ മാർക്കറ്റാണ് ഈ സ്റ്റാർട്ടപ്പ് ക്രിയേറ്റ് ചെയ്ത് വരുന്നത്. കണ്ടുവരുന്ന  ട്രഡീഷണൽ മാർക്കറ്റിന്റെ ഓൺലൈൻ പതിപ്പാണ് ഒരു ആപ്ലിക്കേഷൻ. അതിൽ എല്ലാ ടൈപ്പ് സർവീസ് കമ്പനികൾക്കും പ്രൊഡക്ട് കമ്പനികൾക്കും ഒരു പോലെ പ്രാധാന്യം കൊടുക്കുന്നുണ്ട്.  http://www.wexo.in എന്നതാണ് വെബ്സൈറ്റ്. Wexo Ventures Private Limited ആണ് കമ്പനി.

ഫണ്ടിംഗ്

കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് 7 ലക്ഷത്തിന്റെ ഗ്രാന്റ് നേടിയിരുന്നു.  സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സെലക്ട് ചെയ്ത സ്റ്റാൻഫോർഡ് സീഡിൽ സ്റ്റാർട്ടപ്പ് ഒരംഗമായിരുന്നു.  അതേപോലെ GrowthX ബൂട്ട്ക്യാമ്പിലും അംഗമായിരുന്നു.

ഭാവി പദ്ധതികൾ

നിലവിൽ കേരളത്തിൽ മാത്രമാണ് നിലവിൽ സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുളളത്. ഇന്ത്യ മുഴുവൻ പ്രവർത്തനം വിപുലീകരിക്കാനാണ് പദ്ധതി ഇടുന്നത്. ഇനതിനുവേണ്ടി നിക്ഷപകരേയും ഫ്രാഞ്ചൈസികളേയും Wexo ബന്ധപ്പെടുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version