സൂക്ഷിച്ചോ നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ ഒരു വില്ലനായി കടന്നു വരികയാണിവൻ. പിന്നെ നിങ്ങളുടെ ഫോൺ നിങ്ങളുടേതല്ലാതായി മാറ്റും അവൻ. സർവത്ര വിഹരിക്കും സോഫ്റ്റ് വെയറുകളിൽ. നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം അവനായിരിക്കും ഇനി മുതൽ. നിങ്ങൾ ചെയ്യുന്നതൊക്കെ നിങ്ങളറിയാതെ അവൻ ചെയ്യും. സ്ക്രീൻഷോട്ട് എടുക്കും, മെസ്സേജ് അയക്കും, എന്തിനു നിങ്ങളിട്ട ഫോൺ പാസ് വേർഡ് പോലും അവൻ മാറ്റി അവന്റേതാകും.
ഇവനാണ് ഡാം എന്ന ഭീകര മ്പിലെ മാൽവെയർ വൈറസ്. സൂക്ഷിക്കണം , കരുതിയിരിക്കണം അല്ലെങ്കിൽ മൊബൈലിന്റെ കാര്യം മാത്രമല്ല നിങ്ങളുടെ കാര്യം പോക്കാകും, ഫോണിലുള്ളതെലാം അവന്റേതാക്കി സ്വന്തമാക്കും അവൻ.
ഫോണിൻറെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്ന ഡാം വൈറസിനെ കുറിച്ച് ഏറ്റവും പുതിയ മുന്നറിയിപ്പുമായി കേന്ദ്ര കമ്പ്യൂട്ടർ സുരക്ഷാ ഏജൻസി രംഗത്തെത്തിക്കഴിഞ്ഞു. ‘ഡാം’ എന്ന മാല്‍വെയറാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
‘http://bit.ly/’ ‘nbit.l , ‘tinyurl.com/’ പോലുള്ള ലിങ്കുകളില്‍ അപകടം പതിയിരിപ്പുണ്ടെന്നും, അവ തുറക്കരുതെന്നും കേന്ദ്ര ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്റി- വൈറസ് പ്രോഗ്രാമുകളെ തകര്‍ത്ത ശേഷം ഇവ റാംസംവെയര്‍ ഫോണില്‍ നിക്ഷേപിക്കും.
ആപ്ലിക്കേഷനുകളിലൂടെയോ, വിശ്വസനീയമല്ലാത്തതോ സ്ഥിരീകരിക്കാത്തതോ ആയ ഉറവിടങ്ങളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കങ്ങളിലൂടെയോ ഈ വൈറസ് ഫോണില്‍ എത്താം. ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഫോണിലെ സ്വകാര്യ വിവരങ്ങള്‍, ക്യാമറ, കോണ്ടാക്ട് എന്നിവ ഹാക്കര്‍മാര്‍ക്ക് ലഭിക്കും. സ്ക്രീൻഷോട്ടുകള്‍ എടുക്കാനും, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഡാം മാല്‍വെയറിന് സാധിക്കും. ഇതുകൂടാതെ, ഫോണിന്റെ പാസ്വേഡുകള് മാറ്റാനും, എസ്എംഎസ് അയയ്ക്കാനും വെെറസിനാകും. പ്രധാനമായും അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്നാണ് ഡാം മാല്‍വെയറുകള്‍ നമ്മുടെ മൊബൈല്‍ ഫോണുകളില്‍ എത്തുന്നത്.
ഫോണുകള്‍ ഹാക്ക് ചെയ്യാനും ഫോട്ടോകളും ഫോണ്‍ കോളുകളും ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ആക്സസ് ചെയ്യാനും കഴിയുന്ന വൈറസിനെതിരെ ദേശീയ സൈബര്‍ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമര്‍ജൻസി റെസ്പോണ്‍സ് ടീം എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷിതത്വം ഉറപ്പാക്കാം
സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോള്‍, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുക എന്നിവ വഴി മാല്‍വെയര്‍ ആക്രമണത്തെ ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തല്‍.
- ‘http://bit.ly/’ ‘nbit.l , ‘tinyurl.com/’ പോലുള്ള ലിങ്കുകൽ നിർബന്ധമായും പരീക്ഷിക്കരുത്
- മൊബൈല്‍ ഫോണില്‍ ആന്റി വൈറസ് ഇൻസ്റ്റാള്‍ ചെയ്യണം. നിലവിലെ ഫോൺ ആന്റി വൈറസുകൾ അപ്ഡേറ്റ് ചെയ്യണം.
- അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയിൽ കയറി വിവരങ്ങള്‍ തിരയുന്ന പതിവ് രീതി ഒഴിവാക്കുക.
- വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് തന്നെ സന്ദർശിക്കുക
- വൈറസില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കാൻ, എസ്എംഎസുകളും ഇമെയിലുകളും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലെ സംശയാസ്പദമായതോ അവിശ്വസനീയമായതോ ആയ ലിങ്കുകള്‍ എപ്പോഴും ഒഴിവാക്കണമെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയുടെ നിര്‍ദേശം.