ഇന്ത്യയുടെ മുക്കിനും മൂലയ്ക്കും വരെ ഇന്റർനെറ്റ് വിപ്ലവം വീശിയെത്തിയതോടെ കോളടിച്ചിരിക്കുന്നതു UPI ക്കാണ്. രാജ്യത്തു ഡിജിറ്റൽ വിപ്ലവം അതിവേഗം പടർന്നു പിടിച്ചിരിക്കുന്നു. റീറ്റെയ്ൽ ഇടപാടുകൾ ഭൂരിഭാഗവും ഇപ്പോൾ നടക്കുന്നത് ഡിജിറ്റൽ പണമിടപാടിലൂടെ. അതും UPIയിലൂടെ. ഇതോടെ ഡെബിറ്റ് കാർഡ് ഉപയോഗം പിന്നണിലേക്ക് പോയി. ഒരൽപം വളർച്ച പ്രതീക്ഷിക്കുന്നത് ക്രെഡിറ്റ്കാർഡ് വിപണിയിലാണ്.
2022-23 കാലയളവിൽ രാജ്യത്തെ റീട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനവും ഡിജിറ്റൽ പേയ്മെന്റ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസി(യു.പി.ഐ)ലൂടെ ആയെന്ന് പി.ഡബ്ല്യു.സി. റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
2026-27 ൽ ഇന്ത്യയിലെ യു.പി.ഐ. ഇടപാടുകൾ പ്രതിദിനം ഒരു ബില്ല്യണിലെത്തും.
ഇതോടെ റീട്ടെയിൽ ഡിജിറ്റൽ പെയ്മെന്റുകളുടെ 90 ശതമാനവും യു.പി.ഐ വഴിയാകും.
2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണിലേക്ക് ഡിജിറ്റൽ ഇടപാടുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
“ദി ഇന്ത്യൻ പേയ്മെന്റ് ഹാൻഡ്ബുക്ക് 2022-27” എന്ന് പേരിട്ടിരിക്കുന്ന പി.ഡബ്ല്യു.സി. റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പിന്നാലെ
യുപിഐ ഇടപാടുകളുടെ എണ്ണം 2022-23 ലെ 83.71 ബില്യണിൽ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യണായി മാറും. യുപിഐ കഴിഞ്ഞാൽ റീട്ടെയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാർഗം കാർഡ് (ഡെബിറ്റ്, ക്രെഡിറ്റ്) പേയ്മെൻറാണ്. ക്രെഡിറ്റ് കാർഡുകളിലെ ഇടപാടുകളുടെ എണ്ണം 2024-25 സാമ്പത്തിക വർഷത്തോടെ ഡെബിറ്റ് കാർഡുകളിലെ എണ്ണത്തെ മറികടക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഡെബിറ്റ് കാർഡ് ഇടപാടുകൾ പ്രധാനമായും പണം പിൻവലിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. യുപിഐ വന്നതോടെ ഈ ഉപയോഗം വലിയ തോതിൽ കുറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇഷ്യു 21 ശതമാനത്തിന്റെ വളർച്ച കൈവരിക്കും. എന്നാൽ ഡെബിറ്റ് കാർഡ് ഇഷ്യു ഇക്കാലയളവിൽ 3 % വളർച്ച മാത്രമായി ചുരുങ്ങും.
വളരാനൊരുങ്ങി ക്രെഡിറ്റ് കാർഡ്
2022-23 ലെ മൊത്തം കാർഡ് പേയ്മെന്റ് വരുമാനത്തിന്റെ 76 ശതമാനവും ക്രെഡിറ്റ് കാർഡ് വഴിയാണ്. ഇത് ബാങ്കുകൾക്ക് ഉൾപ്പെടെ ലാഭകരമായ ബിസിനസ് വിഭാഗമാക്കി ക്രെഡിറ്റ് കാർഡുകളെ മാറ്റുന്നു. ക്രെഡിറ്റ് കാർഡ് ഇഷ്യൂവിനുള്ള വരുമാനം 2021-22 നെ അപേക്ഷിച്ച് 2022-23ൽ 42 ശതമാനം വർദ്ധിച്ചു, അടുത്ത അഞ്ച് വർഷത്തേക്ക് ഇത് 33 ശതമാനം വളരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
With the rapid spread of the internet revolution across India, UPI takes center stage as the preferred digital payment method, surpassing debit cards. The country witnesses a significant shift towards digital transactions, with UPI playing a pivotal role. As a result, the credit card market is expected to experience some growth.